തിരുവനന്തപുരം: ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീമിന് കോവിഡ് സ്ഥിരീകരിച്ചു. ഭാര്യയ്ക്കും കുഞ്ഞിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയതിന് പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ചത്. താനും കുടുംബവുമായി സമ്പർക്കം പുലർത്തിയവർ മുൻകരുതൽ എടുക്കണമെന്നും അദ്ദേഹം കുറിപ്പിലൂടെ അഭ്യർഥിച്ചു.
എ എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ഇന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റിവ് ആണ്. മുംബൈയിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു മടങ്ങി വന്നതായിരുന്നു. കുടുംബവും യാത്രയിൽ ഒപ്പമുണ്ടായിരുന്നു. അമൃതയ്ക്കും ഗുൽമോഹറിനും പോസിറ്റിവ് ആണ്. ഗുൽനാറിന് നെഗറ്റീവും. കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങളോട് അടുത്തിടപെട്ടവർ മുൻകരുതൽ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...