Drowned death: വാമനപുരം നദിയിൽ യുവാവ് മുങ്ങി മരിച്ചു

തുടർന്ന് മനോജ് കയത്തിൽ മുങ്ങി താഴ്ന്നു. കുടെയുള്ളവർ  നിലവിളിച്ചു നാട്ടുകാർ എത്തി എങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. 

Written by - Zee Malayalam News Desk | Last Updated : Jun 2, 2024, 08:48 PM IST
  • ഫയർഫോഴ്സ് സംഘമെത്തി നാട്ടുകാരുടെ സഹായത്തോടെ മനോജിന്റെ മൃതദേഹം പുറത്തെത്തിച്ചു.
  • സംഭവത്തിൽ വിതുര പോലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം വിതുര താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Drowned death: വാമനപുരം നദിയിൽ യുവാവ് മുങ്ങി മരിച്ചു

തിരുവനന്തപുരം: വാമനപുരം നദിയിൽ യുവാവ് മുങ്ങി മരിച്ചു .കല്ലറ - താളിക്കുഴി സ്വദേശി മനോജ് (28) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചിനാണ് അഞ്ച് പേരടങ്ങിയ സംഘം  കുളിയ്ക്കാൻ താവയ്ക്കൽ കടവിൽ ഇറങ്ങിയത്. തുടർന്ന് മനോജ് കയത്തിൽ മുങ്ങി താഴ്ന്നു. കുടെയുള്ളവർ  നിലവിളിച്ചു നാട്ടുകാർ എത്തി എങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഫയർഫോഴ്സ് സംഘമെത്തി നാട്ടുകാരുടെ സഹായത്തോടെ മനോജിന്റെ മൃതദേഹം പുറത്തെത്തിച്ചു. സംഭവത്തിൽ വിതുര പോലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം വിതുര താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മോഹനൻ ഉഷ ദമ്പതികളുടെ മകനാണ് മനോജ്.

ALSO READ: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തൊടുപുഴയിൽ നാശം വിതച്ച് കനത്ത മഴ 

തൊടുപുഴയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ഉണ്ടായ കനത്ത മഴയിൽ പലയിടത്തും വെള്ളം കയറി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്. ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെ ആരംഭിച്ച കനത്ത മഴ അല്പം കുറഞ്ഞു എങ്കിലും ഇപ്പോഴും തുടരുന്നുണ്ട്. ജില്ലയിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ രാത്രിയാത്ര നിരോധനം ഉൾപ്പെടെ കർശന മുൻകരുതലുകളാണ് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News