Chikku Cat: തളർന്ന് കിടക്കുന്ന പൂച്ചയെ ഉപേക്ഷിച്ചില്ല; സ്വന്തം മകളെ പോലെ പരിചരിച്ച് കാലടി സ്വദേശി

Cat owner Aneesh and Chikku: ജനിച്ച് ആറുമാസം കഴിഞ്ഞപ്പോൾ അസുഖത്തെ തുടർന്ന് മൃഗാശുപത്രിയിൽ ഇഞ്ചക്ഷൻ എടുത്തതിന് ശേഷമാണ് ചിക്കു തളർന്ന് പോയത്. 

Written by - Zee Malayalam News Desk | Last Updated : Apr 28, 2023, 06:39 PM IST
  • ചിക്കു എന്ന പൂച്ചയാണ് രണ്ട് വർഷമായി തളർന്ന് കിടക്കുന്നത്.
  • നാടൻ ഇനത്തിൽപ്പെട്ട പൂച്ചയാണ് ചിക്കു.
  • വീട്ടിൽ വളർത്തിയിരുന്ന ഒരു പൂച്ചയിൽ ഉണ്ടായതാണ് ചിക്കു.
Chikku Cat: തളർന്ന് കിടക്കുന്ന പൂച്ചയെ ഉപേക്ഷിച്ചില്ല; സ്വന്തം മകളെ പോലെ പരിചരിച്ച് കാലടി സ്വദേശി

കാലടി: രണ്ട് വർഷമായി തളർന്ന് കിടക്കുന്ന പൂച്ചയെ സ്വന്തം മക്കളെ പോലെ പരിചരിച്ച് കാലടി ചെങ്ങൽ സ്വദേശി അനീഷ്. ചിക്കു എന്ന പൂച്ചയാണ് തളർന്ന് കിടക്കുന്നത്. നാടൻ ഇനത്തിൽപ്പെട്ട പൂച്ചയാണ് ചിക്കു. വീട്ടിൽ വളർത്തിയിരുന്ന ഒരു പൂച്ചയിൽ ഉണ്ടായതാണ് ചിക്കു. 

ജനിച്ച് ആറുമാസം കഴിഞ്ഞപ്പോൾ അസുഖത്തെ തുടർന്ന് മൃഗാശുപത്രിയിൽ ചിക്കുവിന് ഇഞ്ചക്ഷൻ എടുത്തിരുന്നു. അതിന് ശേഷമാണ് ചിക്കു തളർന്ന് പോയത്. എന്നാൽ, തളർന്നപ്പോഴും ചിക്കുവിനെ ഉപേക്ഷിക്കാൻ അനീഷ് തയ്യാറായില്ല. ഇപ്പോഴും പൂച്ചയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് അനീഷാണ്. 

ALSO READ: അരിക്കൊമ്പനെ പിടികൂടാനുള്ള ശ്രമം ഇന്നത്തേക്ക് അവസാനിപ്പിച്ചു; ദൗത്യം നാളെ വീണ്ടും തുടരും

രാവിലെ തന്നെ അനീഷ് തൻറെ പൂച്ചയെ കുളിപ്പിക്കും. തുടർന്ന് ഭക്ഷണം നൽകും. അനീഷ് ജോലിക്ക് പോകുമ്പോൾ വീട്ടുകാരാണ് ചിക്കുവിനെ പരിചരിക്കുന്നത്. പൂച്ചകളെ വലിയ ഇഷ്ടമാണ് അനീഷിന്. ചിക്കുവിനെ കൂടാതെ ആറ് പൂച്ചകൾ അനീഷിന്റെ വീട്ടിലുണ്ട്. ഒരു അരി മില്ലിലെ ഡൈവറാണ് അനീഷ്.

പൂച്ചകളെ പടം വരക്കാൻ പഠിപ്പിക്കുന്ന പെൺകുട്ടി; വീഡിയോ വൈറൽ 

കുട്ടികളും മൃഗങ്ങളും തമ്മിലുള്ള രസകരമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പലപ്പോഴും വൈറലാകാറുണ്ട്. കുട്ടികൾ നിഷ്കളങ്കരും നിർമ്മല ഹൃദയരുമാണ്. അവർക്ക് വംശമോ നിറമോ ജാതിയോ മതമോ സാമ്പത്തിക നിലയോ അങ്ങനെ ഒന്നും പരിഗണിക്കേണ്ട ആവശ്യം വരാറില്ല. സ്വന്തം സഹോദരങ്ങളെപ്പോലെയോ ഉറ്റസുഹൃത്തുക്കളെപ്പോലെയോ ആണ് അവർ വളർത്തു മൃഗങ്ങളെ സ്നേഹിക്കുന്നതും അവരുമായി ഒരു പ്രത്യേക ബന്ധം സ്ഥാപിക്കുന്നതും. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. 

രണ്ട് പൂച്ചകളെ ചിത്രം വരക്കാൻ പഠിപ്പിക്കുന്ന കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കുട്ടി  ചോക്ക് ഉപയോഗിച്ച് ബോർഡിൽ ഒരു പൂവാണ് വരക്കുന്നത്. ഒപ്പം എങ്ങനെ അത് വരക്കണം എന്ന് പൂച്ചകളോട് പറയുന്നതും വീഡിയോയിലുണ്ട്. ഇതെല്ലാം കേട്ട് ശ്രദ്ധയോടെ കസേരയിൽ ഇറിക്കുന്ന പൂച്ചകളെയും വീഡിയോയിൽ കാണാം. അധികം താമസിക്കാതെ തന്നെ ട്വിറ്ററിൽ ഈ രസകരമായ വീഡിയോ വൈറലായി മാറി.

നല്ല ശ്രദ്ധയുള്ള, അച്ചടക്കമുള്ള വിദ്യാർത്ഥികളെപ്പോലെ ഇരിക്കുന്ന പൂച്ചകളെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. B&S @_B___S ആണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. പൂവ് വരക്കുന്നത് എങ്ങനെയെന്ന് പൂച്ചകളെ പഠിപ്പിക്കുന്ന പെൺകുട്ടി എന്നാണ് വീഡിയോയുടെ ക്യാപ്ഷൻ. ഇത് വളരെ മനോഹരമാണ്! ഒരു കുട്ടിയെപ്പോലെ ഇത് കാണാൻ ആരാണ് ആഗ്രഹിക്കാത്തത്? അവൾ വരച്ച പൂവും അവളുടെ ഭാവങ്ങൾ പോലെ വളരെ മനോഹരമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News