മൂന്നര വയസ്സുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി; കുഞ്ഞു മരിച്ചു

A mother jumped into a well with her child at attingal:  രാവിലെ 10 മണിയോടെയാണ് വീട്ടിലെ 50 അടിയോളം താഴ്ചയുള്ള കിണറ്റിൽ ചാടിയത്.

Written by - Zee Malayalam News Desk | Last Updated : Sep 1, 2023, 02:55 PM IST
  • നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി രണ്ടുപേരെയും പുറത്തെടുത്തു വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
  • ഭർത്താവ് രാജേഷിനെ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.
മൂന്നര വയസ്സുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി; കുഞ്ഞു മരിച്ചു

തിരുവനന്തപുരം: ആറ്റിങ്ങലിൽ കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. സംഭവത്തിൽ  മൂന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു.  മാമം കുന്നുംപുറത്ത് രേവതിയിൽ രമ്യ (30) യാണ് അഭിദേവ് എന്ന തന്റെ മൂന്നര വയസ്സുകാരനെയും കൊണ്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാവിലെ 10 മണിയോടെയാണ് വീട്ടിലെ 50 അടിയോളം താഴ്ചയുള്ള കിണറ്റിൽ ചാടിയത്.

 നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി രണ്ടുപേരെയും പുറത്തെടുത്തു വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തുമ്പോഴേക്കും അഭിദേവ്  മരിച്ചിരുന്നു. രമ്യക്ക് തലയ്ക്ക് പരിക്കേറ്റു. ഭർത്താവ് രാജേഷിനെ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News