Arrest: കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട; 6200 ലിറ്റർ സ്പിരിറ്റ് പിടികൂടി, ഒരാൾ അറസ്റ്റിൽ

6200 liters of spirit seized in Kannur: 200 കാനുകളിലായി സൂക്ഷിച്ച സ്പിരിറ്റാണ് പഴയങ്ങാടിയിൽ പിടികൂടിയത്. 

Written by - Zee Malayalam News Desk | Last Updated : Sep 16, 2023, 04:33 PM IST
  • പഴയങ്ങാടി രാമപുരം ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നാണ് സ്പിരിറ്റുമായെത്തിയ ലോറി പിടികൂടിയത്.
  • കർണ്ണാടകയിൽ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്.
  • രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Arrest: കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട; 6200 ലിറ്റർ സ്പിരിറ്റ് പിടികൂടി, ഒരാൾ അറസ്റ്റിൽ

കണ്ണൂർ: പഴയങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട. 200 കാനുകളിലായി സൂക്ഷിച്ച 6200 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട്  കാസർഗോഡ് സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. 

മൂസക്കുഞ്ഞി(49)യെയാണ് ഡെപ്യൂട്ടി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി രാഗേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.  ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ പഴയങ്ങാടി രാമപുരം ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നുമാണ് സ്പിരിറ്റുമായെത്തിയ ലോറി പിടികൂടിയത്. കർണ്ണാടകയിൽ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

ALSO READ: നിപ്പയിൽ ആശ്വാസം; പുതിയ കേസുകളില്ല, ഹൈറിസ്ക് കാറ്റ​ഗറിയിൽ ഉണ്ടായിരുന്ന 11 പേർകൂടി നെഗറ്റീവ്

വൈക്കത്ത് ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു; പണം അപഹരിച്ചതായി പരാതി

കോട്ടയം: വൈക്കത്ത് ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു പണം അപഹരിച്ചതായി പരാതി. വൈക്കം വെച്ചൂർ ഇടയാഴം ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ മുൻവശത്തെ കാണിക്കവഞ്ചി കുത്തിത്തുറന്നാണ് പണം കവർന്നത്. സമീപത്തെ എൻ എസ് എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള പൂങ്കാവ് ക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ പുറമെയുള്ള പൂട്ട് തകർത്ത മോഷ്ടാക്കൾക്ക് അകത്തെ പൂട്ട് ഭേദിക്കാനായില്ല. 

രണ്ട് മാസം കൂടുമ്പോഴാണ് ദേവസ്വംബോർഡിന്റെ ഉടമസ്ഥതയിലുള്ള ഇടയാഴം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചി തുറന്ന് പണമെടുക്കുന്നത്. കാണിക്കവഞ്ചി ഏതാനും ദിവസങ്ങൾക്കകം തുറക്കാനിരിക്കവേയാണ് മോഷണം നടന്നത്. ക്ഷേത്ര ജീവനക്കാർ രാവിലെ എത്തിയപ്പോൾ കാണിക്കവഞ്ചിയുടെ പൂട്ട് തകർത്തത് കണ്ടതിനെ തുടർന്നാണ് മോഷണ വിവരമറിയുന്നത്. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ വൈക്കം പോലീസ് സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു. കഴിഞ്ഞ വർഷം വെച്ചൂരിലെ ക്ഷേത്രങ്ങിലെയും പള്ളികളിലേയും കാണിക്കവഞ്ചി തകർത്ത് പണം അപഹരിച്ച മോഷ്ടാക്കളെ പോലീസ് പിടികൂടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News