റോഡ്പൊളിച്ച് പണി വേണ്ട: വാട്ടർ അതോറിട്ടിയുടെ 34 പദ്ധതികൾ നിലച്ചു

അമൃത് പദ്ധതിയുടെ ഒന്നാംഘട്ടം 2023 മാർച്ചിലും പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്ന ജൽജീവൻ മിഷൻ 2024ലുമാണ് പൂർത്തിയാക്കേണ്ടത്. 

Written by - Zee Malayalam News Desk | Last Updated : Aug 29, 2022, 10:28 AM IST
  • വാട്ടർ അതോറിട്ടിയുടെ 34 പദ്ധതികൾ നിലച്ചു
  • മലപ്പുറം ജില്ലയിൽ 92 അപേക്ഷകളാണുള്ളത്
  • വർക്ക് ക്രമീകരിക്കുന്നതിലെ താമസവുമാണ് അനുമതി വൈകാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു
റോഡ്പൊളിച്ച് പണി വേണ്ട: വാട്ടർ അതോറിട്ടിയുടെ 34 പദ്ധതികൾ നിലച്ചു

തിരുവനന്തപുരം : പൈപ്പിടലിനും മറ്റും റോഡ് വെട്ടിപ്പൊളിക്കുന്നതിനോട് പൊതുമരാമത്ത് വകുപ്പ് മുഖം തിരിച്ചതോടെ, വീടുകളിൽ കുടിവെള്ളം എത്തിക്കുന്ന 'അമൃത് " അടക്കമുള്ള വാട്ടർ അതോറിട്ടിയുടെ 34 പദ്ധതികൾ പെരുവഴിയിൽ. 
റോഡ് മുറിക്കാൻ വാട്ടർ അതോറിട്ടിയുടെ 1180 അപേക്ഷകളാണ് കാത്തുകിടക്കുന്നത്. അമൃത് പദ്ധതിയുടെ ഒന്നാംഘട്ടം 2023 മാർച്ചിലും പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്ന ജൽജീവൻ മിഷൻ 2024ലുമാണ് പൂർത്തിയാക്കേണ്ടത്. 

കൂടുതൽ അപേക്ഷ കെട്ടിക്കിടക്കുന്നത് (257) കോട്ടയത്താണ്. കുറവ് (8)കാസ‌ർകോട്ടും. അതേ സമയം മലപ്പുറം ജില്ലയിൽ 92 അപേക്ഷകളാണുള്ളത്.പല റോഡുകളുടെയും ഡിഫക്ട് ലയബിലിറ്രി പീരിഡ് (ഡി.എൽ.പി) തീരാത്തതും വർക്ക് ക്രമീകരിക്കുന്നതിലെ താമസവുമാണ് അനുമതി വൈകാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ജൂൺ മുതൽ ആഗസ്റ്റ് 15 വരെ മഴക്കാലമായതിനാൽ റോഡ് മുറിക്കാൻ അനുമതി നൽകാറില്ല. അതേസമയം അനുമതിയെ കുറിച്ചുള്ള ചർച്ചയ്‌ക്കായി പൊതുമരാമത്ത്,​ വാട്ടർ അതോറിട്ടി സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള ചീഫ് എൻജിനിയർമാരുടെ ഉന്നതതല സമിതി ഇന്നലെ യോഗം ചേർന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News