Vaccine | അധ്യാപകരും അനധ്യാപകരുമായി വാക്സിനെടുക്കാത്തവർ 1707 പേർ; കണക്കുകൾ പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി

1707 അധ്യാപകരാണ് ഇതുവരെയും വാക്സിൻ സ്വീകരിക്കാത്തത്. ഇവരിൽ 1066 പേർ എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ അധ്യാപകരാണെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Dec 4, 2021, 10:19 AM IST
  • ഹയർ സെക്കൻഡറി അധ്യാപകരിൽ 200 പേരും അനധ്യാപകരിൽ 23 പേരും വാക്സിനെടുത്തിട്ടില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു
  • വിഎച്ച് എസ് ഇയിൽ 229 അധ്യാപകർ വാക്സിടുത്തിട്ടില്ല
  • എന്നാൽ എല്ലാ അനധ്യാപകരും വാക്സി സ്വീകരിച്ചു
  • കുട്ടികളുടെ ആരോഗ്യത്തിനാണ് ആദ്യപരിഗണനയെന്നും വാക്സിനേഷന് പ്രാധാന്യം നൽകുന്നത് അതിനാലാണെന്നും മന്ത്രി പറഞ്ഞു
Vaccine | അധ്യാപകരും അനധ്യാപകരുമായി വാക്സിനെടുക്കാത്തവർ 1707 പേർ; കണക്കുകൾ പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കോവിഡ് വാക്സിൻ സ്വീകരിക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും കണക്കുകൾ പുറത്ത് വിട്ട് വദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 1707 അധ്യാപകരാണ് ഇതുവരെയും വാക്സിൻ സ്വീകരിക്കാത്തത്. ഇവരിൽ 1066 പേർ എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ അധ്യാപകരാണെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. 189  അനാധ്യാപകരും വാക്സിൻ എടുത്തിട്ടില്ല.

ഹയർ സെക്കൻഡറി അധ്യാപകരിൽ 200 പേരും അനധ്യാപകരിൽ 23 പേരും വാക്സിനെടുത്തിട്ടില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വിഎച്ച് എസ് ഇയിൽ 229 അധ്യാപകർ വാക്സിടുത്തിട്ടില്ല. എന്നാൽ എല്ലാ അനധ്യാപകരും വാക്സി സ്വീകരിച്ചു. കുട്ടികളുടെ ആരോഗ്യത്തിനാണ് ആദ്യപരിഗണനയെന്നും വാക്സിനേഷന് പ്രാധാന്യം നൽകുന്നത് അതിനാലാണെന്നും  മന്ത്രി പറഞ്ഞു.

ALSO READ: Kerala Covid| അതീവ ജാഗ്രത : സംസ്ഥാനത്ത് ഇന്ന് 4995 പേര്‍ക്ക് കോവിഡ്

വാക്സിൻ  എടുക്കാത്ത അധ്യാപകർ അയ്യായിരത്തോളം എന്ന കണക്കാണ് ആദ്യം ലഭിച്ചത്. എന്നാൽ സർക്കാർ ആവശ്യപ്പെട്ടപ്പോൾ പലരും പിന്നീട് വാക്സീൻ എടുക്കാൻ തയാറായി. ഇതോടെയാണ് എണ്ണം കുറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. വാക്സിൻ എടുക്കാത്തവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി നടപടിയിലേക്ക് കടക്കാനാണ് സർക്കാരിന്റെ നീക്കം.

വാക്സിൻ എടുക്കാത്ത അധ്യാപകർ സ്കൂളിലേക്ക് വരേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. കോവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ആരോഗ്യവകുപ്പുമായി ആലോചിച്ച ശേഷമായിരിക്കും നടപടിയിൽ തീരുമാനമുണ്ടാകുക എന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News