മലപ്പുറം: വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. സംഭവം നടന്നത് മലപ്പുറത്താണ്. മലപ്പുറം കിഴിശ്ശേരിയിൽ കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിന്റെ മകൻ സിനാനാണ് മരിച്ചത്. കാട്ടു പന്നി ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ഇയാൾക്ക് ഷോക്കേറ്റത്.
Also Read: ജിമ്മിൽ കയറി ട്രെയിനറെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ അച്ഛനും മക്കളും അറസ്റ്റിൽ
സിനാന്റെ സുഹൃത്ത് 17 കാരൻ ഷംനാദ് ഇതേ വൈദ്യുത വേലിയിൽ നിന്ന് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് സിനാന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Also Read: പുതുവർഷത്തിൽ ഈ 5 രാശിക്കാർ തിളങ്ങും; വ്യാഴ കൃപയാൽ ലഭിക്കും വൻ സമ്പൽസമൃദ്ധി!
ഒക്ടോബർ 18 ന് മലപ്പുറം പൂക്കോട്ടും പാടത്ത് കൃഷിയിടത്തിൽ പതിമൂന്നുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അസം സ്വദേശിയായ മുത്തലിബ് അലിയുടെ മകന്‍ റഹ്മത്തുള്ളയാണ് മരിച്ചത്. കാട്ടുപന്നിയെ തുരത്താന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നു ഷോക്കേറ്റാണ് അന്നും മരണം സംഭവിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.