Nipah, സംസ്ഥാനത്തിന് ആശ്വാസമായി കൂടുതൽ ഫലങ്ങൾ നെ​ഗറ്റീവ്

15 പേരുടെ പരിശോധന ഫലം കൂടി നെ​ഗറ്റീവ് ആയതോടെ ആകെ 61 പേരുടെ നിപ പരിശോധന ഫലം നെ​ഗറ്റീവ് ആയി.

Written by - Zee Malayalam News Desk | Last Updated : Sep 9, 2021, 10:31 AM IST
  • നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 15പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്.
  • കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലാബില്‍ നടത്തിയ പരിശോധനാ ഫലമാണ് പുറത്ത് വന്നത്.
  • മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 265 ആയി.
Nipah, സംസ്ഥാനത്തിന് ആശ്വാസമായി കൂടുതൽ ഫലങ്ങൾ നെ​ഗറ്റീവ്

കോഴിക്കോട്: സംസ്ഥാനത്ത് നിപ (Nipah) സമ്പര്‍ക്കപ്പട്ടികയിലുള്ള (Contact list) 15പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി (Negative). നിപ ഭീതി സംസ്ഥാനത്ത് നിന്ന് ഒഴിയുന്നു എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത സാമ്പിളുകളുടെ പരിശോധനാ ഫലമാണ് (Test Result) നെഗറ്റീവായത്. 

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലാബില്‍ നടത്തിയ പരിശോധനാ ഫലമാണ് ഇപ്പോൾ പുറത്ത് വന്നത്. ഇതോടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന 61 പേരുടെ ഫലം നെ​ഗറ്റീവ് ആയിട്ടുണ്ട്. മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 265 ആയി. അതേസമയം സമ്പര്‍ക്കപ്പട്ടികയിലുള്ള കൂടുതല്‍ പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധിക്കും. 64 പേരാണ് നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപ നിരീക്ഷണത്തിലുള്ളത്. 

Also Read: Nipah ഭീതി ഒഴിയുന്നു; 16 പേരുടെ ഫലങ്ങൾ കൂടി നെഗറ്റീവ്

അതിനിടെ, തിരുവനന്തപുരത്ത് നിപ്പ സംശയത്തെത്തുടർന്നു 14 വയസ്സുള്ള കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻകരുതലിന്റെ ഭാഗമായി സ്രവം ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായും നിപ്പയ്ക്കു സാധ്യത കുറവാണെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

കോഴിക്കോട്ട് മരിച്ച 12 വയസ്സുകാരന്റെ വീട് ഉൾപ്പെടുന്ന മേഖലയിലെ സർവേയിൽ, അസ്വാഭാവിക സാഹചര്യത്തിൽ മറ്റാരും മരിച്ചിട്ടില്ലെന്നു കണ്ടെത്തി. ഈ കുട്ടി ആയിരിക്കാം ആദ്യ നിപ്പ ബാധിതനെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. 

Also Read: Nipah Updates: സംസ്ഥാനത്തിന് ആശ്വാസം, മരിച്ച കുട്ടിയുമായി അടുത്ത ഇടപഴകിയവരുടെ നിപ്പ പരിശോധന ഫലം നെഗറ്റീവ്

എങ്കിലും ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോൾ പ്രകാരം, അവസാന പോസിറ്റീവ് കേസ് രേഖപ്പെടുത്തി 42 ദിവസം വരെ പുതിയ രോഗികളില്ലെങ്കിൽ മാത്രമേ ആശങ്ക ഒഴിഞ്ഞതായി കണക്കാക്കാൻ കഴിയൂ എന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. നെഗറ്റീവ് ആയവരെ 3 ദിവസം കൂടി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ താമസിപ്പിച്ച ശേഷം, ഐസലേഷൻ സൗകര്യമുണ്ടെങ്കിൽ വീടുകളിലേക്കു വിടും. പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള സംഘം ഇന്നെത്തും. മരിച്ച കുട്ടിയുടെ വീടിനടുത്തുനിന്നു സാംപിളുകൾ ശേഖരിക്കും.

Also Read: Nipah ഭീഷണി അകലുന്നതായി മന്ത്രിസഭാ യോഗം; പ്രതിരോധ നടപടികൾ തുടരും

നിപയുമായി ബന്ധപ്പെട്ട് ഇതുവരെ 4995 വീടുകളിൽ സർവേ നടത്തി. 27536 പേരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നേരിൽ കണ്ടു. 44 പേർക്ക് പനി ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരെ പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് താലൂക്കിൽ കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിൽ വാക്സീനേഷൻ പുനരാരംഭിക്കാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

Also Read: Veena George: കോഴിക്കോട് മെഡിക്കൽ കോളേജിലെ ക്രമീകരണങ്ങൾ വിലയിരുത്തി ആരോ​ഗ്യമന്ത്രി

അതേസമയം രോഗത്തിന്റെ ഉറവിടം (Origin of Infection) കണ്ടെത്തുന്നതിനായി മൃഗ സംരക്ഷണ വകുപ്പ് ശേഖരിച്ച അഞ്ച് സാമ്പിളുകൾ പരിശോധനക്ക് അയക്കാനും തീരുമാനമായി. നിപ ഭീഷണി അകലുന്നതായി മന്ത്രിസഭാ യോഗം (Cabinet) വിലയിരുത്തിയിരുന്നു. വിദേശത്ത് നിന്ന് ആന്‍റി ബോഡി മരുന്ന് കൊണ്ടുവരാനുള്ള നടപടികള്‍ ശക്തമാക്കുമെന്നും ലക്ഷണങ്ങളുള്ളവരെ (Symptoms) അടിയന്തരമായി പരിശോധിക്കാനും മന്ത്രിസഭാ യോഗം നിര്‍ദ്ദേശം നല്‍കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News