Climate Change Risk: ഉയർന്ന അപകട സാധ്യതയുള്ള പ്രദേശങ്ങളുടെ ആഗോള പട്ടികയില്‍ കേരളവും

Climate Change Risk:  ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങള്‍ അടക്കം ആഗോള തലത്തില്‍ 2600 സംസ്ഥാനങ്ങളെയും പ്രവിശ്യകളെയും ഉൾപ്പെടുത്തി നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തു വന്നിരിയ്ക്കുന്നത്‌

Written by - Zee Malayalam News Desk | Last Updated : Feb 21, 2023, 11:26 AM IST
  • ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങള്‍ അടക്കം ആഗോള തലത്തില്‍ 2600 സംസ്ഥാനങ്ങളെയും പ്രവിശ്യകളെയും ഉൾപ്പെടുത്തി നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തു വന്നിരിയ്ക്കുന്നത്‌
Climate Change Risk: ഉയർന്ന അപകട സാധ്യതയുള്ള പ്രദേശങ്ങളുടെ ആഗോള പട്ടികയില്‍ കേരളവും

Climate Change Risk: ആഗോള തലത്തില്‍ വലിയതോതില്‍ കാലാവസ്ഥ ദുരന്തഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ കേരളം ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള നിരവധി സംസ്ഥാനങ്ങളും. 

ക്രോസ് ഡിപെന്‍ഡന്‍സി ഇനിഷ്യേറ്റീവ് (Cross Dependency Initiative or XDI) തിങ്കളാഴ്ച പുറത്തുവിട്ട 'ഗ്രോസ് ക്ലൈമറ്റ് റിസ്‌ക് (Gross Domestic Climate Risk)   റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങള്‍ അടക്കം ആഗോള തലത്തില്‍ 2600 സംസ്ഥാനങ്ങളെയും പ്രവിശ്യകളെയും ഉൾപ്പെടുത്തി നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തു വന്നിരിയ്ക്കുന്നത്‌.  

Also Read:  Viral News: സ്ത്രീധനമായി നല്‍കിയത് പഴയ വീട്ടുപകരണങ്ങള്‍, വിവാഹം വേണ്ടെന്നുവച്ച് വരന്‍ 

റിപ്പോര്‍ട്ട് അനുസരിച്ച്  കാലാവസ്ഥാ വ്യതിയാനം രൂക്ഷമായ അവസരത്തില്‍ ഏറ്റവുമധികം നഷ്ടം സംഭവിക്കുന്നത് ഏഷ്യയ്ക്കാണെന്നും കാലാവസ്ഥാ വ്യതിയാനം വഷളാകുന്നത് തടയുന്നതിലും കാലാവസ്ഥയെ പ്രതിരോധിക്കുന്ന നിക്ഷേപം ത്വരിതപ്പെടുത്തേണ്ടതും ആവശ്യമാണ് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

ചൈന, ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് ഇത്തരത്തില്‍ കാലാവസ്ഥ ദുരന്തഭീഷണി നേരിടുന്ന കൂടുതല്‍ പ്രദേശങ്ങളെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തിലെയും ഇന്ത്യയിലെയും പ്രധാന സാമ്പത്തിക മേഖലകൾ ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ അല്ലെങ്കില്‍ പ്രവിശ്യകള്‍ ആദ്യ 100 ൽ തന്നെ ഇടം പിടിക്കുന്നുണ്ട് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.  

ഏറ്റവും ഉയര്‍ന്ന നിലയില്‍ ഭീഷണി നേരിടുന്ന ആദ്യ 50 പ്രദേശങ്ങളുടെ പട്ടികയില്‍  ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്. ചൈനയില്‍ 26, യുഎസ് അഞ്ച് എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പ്രദേശങ്ങള്‍. ചൈനയിലെ 80 ശതമാനത്തോളം വരുന്ന 50 പ്രവിശ്യകളും വലിയ കാലാവസ്ഥാ ദുരന്ത ഭീഷണി നേരിടുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ചൈന കഴിഞ്ഞാൽ, ആദ്യ 50-ൽ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ (9) ഉള്ളത് ഇന്ത്യയാണ്, അതിൽ ബീഹാർ (22-ാം സ്ഥാനം), ഉത്തർപ്രദേശ് (25), അസം (28), രാജസ്ഥാൻ (32), തമിഴ്‌നാട് (36), മഹാരാഷ്ട്ര (36), മഹാരാഷ്ട്ര ( 38, ഗുജറാത്ത് (48), പഞ്ചാബ് (50),  കേരളം (52)  എന്നിങ്ങനെയാണ് ഇടം പിടിച്ചിരിയ്ക്കുന്നത്. 

 ഈ പട്ടികയില്‍ 52ാം സ്ഥാനത്താണ് കേരളം. ഇതിൽ തന്നെ ബീഹാർ, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങളില്‍ ഉയർന്ന കാലാവസ്ഥ വ്യതിയാന ഭീഷണി നിലനിൽക്കുന്നതായും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

2050 ഓടെ കാലാവസ്ഥ വ്യതിയാന അപകടങ്ങൾ മൂലം മനുഷ്യ നിർമ്മിത പരിസ്ഥിതിക്ക് കനത്ത നാശനഷ്ടം സംഭവിക്കാനുള്ള സാധ്യത നേരിടുന്ന പ്രദേശങ്ങളുടെ പട്ടികയാണ് ക്രോസ് ഡിപെന്‍ഡന്‍സി ഇനിഷ്യേറ്റീവ് തയ്യാറാക്കിയത്. 2600 സംസ്ഥാനങ്ങളെയും പ്രവിശ്യകളെയും ഉൾപ്പെടുത്തിയാണ് പഠനം സംഘടിപ്പിച്ചത്. പരിസ്ഥിതിയില്‍ എത്രത്തോളം മനുഷ്യന്‍റെ ഇടപെടല്‍ വര്‍ധിക്കുന്നുവോ അത്രയും ഭീഷണി കൂടുതൽ ആണെന്ന് റിപ്പോർട്ട് പറയുന്നത്. ആഗോള സാമ്പത്തിക വിപണികളിൽ കാലാവസ്ഥ വ്യതിയാനത്തിന്‍റെ സാന്നിധ്യം ഉണ്ടാക്കാൻ പോകുന്ന അപകട സാധ്യതയേയും പരിഹാര മാർഗം തേടേണ്ടതിന്‍റെ അത്യാവശ്യത്തെക്കുറിച്ചും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വെള്ളപ്പൊക്കം, കാട്ടുതീ, കടൽനിരപ്പ് വർധന തുടങ്ങിയ അതികഠിനമായ കാലാവസ്ഥയിൽ നിന്ന് കെട്ടിടങ്ങൾക്കും വസ്തുവകകൾക്കും സംഭവിച്ച നാശനഷ്ടങ്ങളുടെ വിലയിരുത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ്  പട്ടിക തയ്യാറാക്കിയത്. 

റിപ്പോർട്ട് പ്രകാരം കാലാവസ്ഥ ദുരന്ത ഭീഷണി നേരിടുന്ന പ്രദേശങ്ങള്‍ ഏറ്റവും കൂടുതൽ ഏഷ്യൻ രാജ്യങ്ങളിലാണ്. എന്നാല്‍, പട്ടികയിൽ ഇല്ലാത്ത പ്രദേശങ്ങളിൽ അപകട സാധ്യത ഇല്ല എന്നല്ല. ഈ പ്രദേശങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അപകട സാധ്യത മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവാണ് എന്നാണ് അര്‍ത്ഥമാക്കുന്നത്‌  എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
ഇന്ത്യയിലെ ഏറ്റവും വലിയ നാശനഷ്ടം, 14 ഇന്ത്യൻ സംസ്ഥാനങ്ങളില്‍ ഉണ്ടാവുന്നത്  വെള്ളപ്പൊക്കത്തിൽ നിന്നാണെന്ന് പഠനങ്ങള്‍ പറയുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News