Fuel tax| ഇന്ധനനികുതി: കെ.എൻ ബാലഗോപാലിനെ പിന്തുണച്ച്‌ പി ചിദംബരം

ജി.എസ്.ടി. വാദത്തിൽ കെ.എൻ. ബാലഗോപാലിന് പിന്തുണയുമായി മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരം. ട്വിറ്ററിലൂടെയാണ് ചിദംബരം അഭിപ്രായം രേഖപ്പെടുത്തിയത്.

Written by - Zee Malayalam News Desk | Last Updated : Nov 13, 2021, 12:23 PM IST
  • ഇന്ധനനികുതി വിവാദത്തിൽ കെ.എൻ ബാലഗോപാലിന് പിന്തുണയുമായി കോൺ​ഗ്രസ് നേതാവ് പി ചിദംബരം.
  • കേരള ധനമന്ത്രി വെളിപ്പെടുത്തിയ കണക്കുകൾ ശരിയല്ലെങ്കിൽ കേന്ദ്ര ധനമന്ത്രി വിയോജനക്കുറിപ്പിറക്കണമെന്ന് ചിദംബരം.
  • ഈ കണക്കുകൾ വിവരിച്ചതിന് ശേഷം ഇതാണ് മോദിസർക്കാരിന്റെ സഹകരണാധിഷ്ഠിത ഫെഡറലിസമെന്നും പരിഹസിച്ചു.
 Fuel tax| ഇന്ധനനികുതി: കെ.എൻ ബാലഗോപാലിനെ പിന്തുണച്ച്‌ പി ചിദംബരം

ന്യൂഡൽഹി: ഇന്ധനനികുതി (FuelTax) വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം (Opposition) സമരം ശക്​തമാക്കുന്നതിനിടെ ധനമന്ത്രി കെ.എൻ ബാലഗോപാലിന് (K N Balagopal) പിന്തുണയുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് പി ചിദംബരം (P Chidambaram). പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ പിരിക്കുന്ന നികുതിയെക്കുറിച്ച് കേരള ധനമന്ത്രി ചില കണക്കുകൾ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ചിദംബരം ട്വിറ്ററിൽ (Twitter) ചൂണ്ടിക്കാട്ടി. അത്‌ ശരിയല്ലെങ്കിൽ കേന്ദ്ര ധനമന്ത്രി വിയോജനക്കുറിപ്പ് പുറപ്പെടുവിക്കുകയാണ് വേണ്ടതെ ചിദംബരം ആവശ്യപ്പെട്ടു.

ജി.എസ്.ടി. പിരിക്കുന്നതിലെ വിവേചനവും കേന്ദ്രസർക്കാരിന്റെ നികുതികൊള്ളയും വിവരിച്ച് ഇംഗ്ലീഷ് ദിനപത്രത്തിൽ കെ.എൻ. ബാലഗോപാൽ വെള്ളിയാഴ്ചയെഴുതിയ ലേഖനം പരാമർശിച്ചാണ് ചിദംബരത്തിന്റെ ട്വീറ്റുകൾ. 2020-21ൽ എക്​സൈസ്​ ഡ്യൂട്ടി, സെസ്​, അഡീഷണൽ എക്​സൈസ്​ ഡ്യൂട്ടി എന്നിവയായി 3,72,000 കോടി രൂപ കേന്ദ്രസർക്കാർ പിരിച്ചെടുത്തിട്ടുണ്ടെന്ന്​ വ്യക്​തമായന്നൊണ്​ ചിദംബരത്തിന്‍റെ ട്വീറ്റ്​. ഇന്ധനികുതിയുമായി ബന്ധപ്പെട്ട്​ കെ.എൻ.ബാലഗോപാലിന്‍റെ വാദങ്ങളെ പരോക്ഷമായി പിന്തുണച്ചിരിക്കുകയാണ്​ ചിദംബരം.

Also Read: Fuel Price : സംസ്ഥാനം ഇന്ധന വിലയിലെ നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി ബാലഗോപാൽ

ഈ കണക്കുകൾ വിവരിച്ചതിന് ശേഷം ഇതാണ് മോദിസർക്കാരിന്റെ സഹകരണാധിഷ്ഠിത ഫെഡറലിസമെന്നും പരിഹസിച്ചു. ഒരു ഭാഗത്ത് കോർപ്പറേറ്റുകൾക്ക്‌ നികുതി കുറയ്ക്കുകയും അവർക്ക്‌ സമ്മാനങ്ങൾ നൽകുകയും ചെയ്യുകയാണ് കേന്ദ്രസർക്കാരെന്നും ചിദംബരം വിമർശിച്ചു.

പെട്രോളിയം പ്ലാനിങ് ആൻഡ്‌ അനാലിസിസ് സെൽ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 2020-21ൽ പെട്രോളിയം ഉത്‌പന്നങ്ങളിൽനിന്നുള്ള വരുമാനമായി കേന്ദ്രസർക്കാർ പിരിച്ചെടുത്തത് 3.72 ലക്ഷം കോടി രൂപയാണെന്ന് ബാലഗോപാൽ ചൂണ്ടിക്കാട്ടി. ഇതിൽ അടിസ്ഥാന എക്സൈസ് തീരുവയായി പിരിച്ചെടുത്തതാണ് 18,000 കോടി രൂപ. സെസ്സായി 2.3 ലക്ഷം കോടി രൂപയും സ്പെഷ്യൽ അഡീഷണൽ എക്സൈസ് തീരുവയായി 1.2 ലക്ഷം കോടി രൂപയും പിരിച്ചെടുത്തു.

Also Read: GST compensation: സംസ്ഥാനങ്ങൾക്ക് 17,000 കോടി, കേരളത്തിന് അനുവദിച്ചത് 673.84 കോടി 

വരുമാനമായി ലഭിച്ച 3.72 ലക്ഷം കോടി നികുതിയിൽ 18,000 കോടി രൂപമാത്രമേ സംസ്ഥാനങ്ങളുമായി പങ്കുവച്ചിട്ടുള്ളൂ. മൊത്തം വരുമാനത്തിന്റെ 4.8 ശതമാനം മാത്രമാണ് ഈ തുക. അതിന്റെ 41 ശതമാനമാണ് സംസ്ഥാനങ്ങൾക്കുള്ള വിഹിതം. പെട്രോളിയം ഉത്‌പന്നങ്ങളുടെ മൊത്തം നികുതി വരുമാനത്തിൽ 95 ശതമാനം തുകയും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്നില്ല -ബാലഗോപാൽ വിമർശിച്ചു.

സംസ്ഥാനങ്ങൾക്ക് റവന്യൂ ന്യൂട്രൽ നടപ്പാക്കുമെന്നായിരുന്നു ജി.എസ്.ടി. നടപ്പാക്കുമ്പോൾ കേന്ദ്രസർക്കാരിന്റെ വാഗ്ദാനം. അതായത്, ജി.എസ്.ടി.ക്കുമുമ്പുള്ള അതേ വരുമാനം സംസ്ഥാനങ്ങൾക്ക് ഉറപ്പാക്കുന്നതാണ് റവന്യൂ ന്യൂട്രൽ. പ്രാരംഭഘട്ടത്തിൽ 16 ശതമാനമായിരുന്നു ശരാശരി നികുതി. ഇപ്പോൾ 11.3 ശതമാനമാണ് നികുതി. വർഷത്തിൽ 12 ലക്ഷം കോടി രൂപയാണ് ശരാശരി ജി.എസ്.ടി. വരുമാനം. ഇതിൽ പകുതി സംസ്ഥാനങ്ങൾക്ക് നൽകും. 

റവന്യൂ ന്യൂട്രൽ പാലിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ 16 ശതമാനമെന്ന നിരക്കിൽ 18 ലക്ഷം കോടി രൂപ ജി.എസ്.ടി വരുമാനമായി ലഭിക്കുമായിരുന്നു. ഇതുപാലിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു. ജനങ്ങൾക്ക്‌ ഭാരമുണ്ടാവാത്തവിധം ജി.എസ്.ടി. പരിഷ്കരിക്കണം. പകരമായി ആറ് ലക്ഷം കോടി രൂപയ്ക്ക് പൊതുസ്വത്തുക്കൾ വിൽക്കാനുള്ള ദേശീയ ധനസമാഹരണപദ്ധതി നടപ്പാക്കുകയാണ് കേന്ദ്രസർക്കാരെന്നും കെ.എൻ.ബാലഗോപാൽ കുറ്റപ്പെടുത്തി.

നേരത്തെ ഇന്ധനനികുതി (Fuel Tax) കുറക്കാത്ത ​സംസ്ഥാന സർക്കാറിന്‍റെ (State Government) നിലപാടിനെതിരെ സമരം ശക്​തമാക്കുമെന്ന്​ കെ.പി.സി.സി (KPCC) പ്രസിഡന്‍റ്​ കെ.സുധാകരൻ (K Sudhakaran) പറഞ്ഞിരുന്നു. അതേസമയം, കേന്ദ്രസർക്കാറാണ്​ നികുതി കൂട്ടിയത്​ അവർ തന്നെ കുറക്ക​ട്ടെയെന്നാണ്​ ​ധനമന്ത്രിയുടെ നിലപാട്​. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News