Yogi Adityanath: യുപിയുടെ യോഗീപ്രഭ; രണ്ടാമൂഴം, ചരിത്രം കുറിച്ച് യോ​ഗി ആദിത്യനാഥ്

2022 ലെ തെരഞ്ഞെടുപ്പിന് യുപി ഒരുങ്ങിയത് മുതൽ എല്ലാ കണ്ണുകളും കാതുകളും യോ​ഗിയുടെ പ്രവർത്തികളിലേക്കും പ്രസ്താവനകളിലേക്കും ആയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 10, 2022, 04:07 PM IST
  • മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെയാണ് മോദിയുടെ പ്രഭാവത്തിൽ ബിജെപി 2017ൽ യുപിയിൽ വൻ വിജയം നേടിയത്
  • ഇതിനെ തിരുത്തിക്കൊണ്ട് ഉത്തർപ്രദേശിലെ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയാണ് യോ​ഗി വീണ്ടും അധികാരത്തിലെത്തുന്നത്
  • യുപിയിൽ ആദ്യമായാണ് ഒരു ബിജെപി മുഖ്യമന്ത്രി അധികാരത്തുടർച്ച നേടുന്നത്
Yogi Adityanath: യുപിയുടെ യോഗീപ്രഭ; രണ്ടാമൂഴം, ചരിത്രം കുറിച്ച് യോ​ഗി ആദിത്യനാഥ്

​ഗുജറാത്തിൽ കണ്ടിരുന്ന മോദി പ്രഭാവമാണ് ഇപ്പോൾ യുപിയിൽ കാണുന്ന യോ​ഗി പ്രഭാവം. ​നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി എത്തിയതിന് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും പ്രകടമായത് മോദി പ്രഭാവമാണ്. ഇതിന് ശേഷം ആദ്യമായാണ് മറ്റൊരു ബിജെപി നേതാവിന്റെ പ്രഭാവത്തിൽ ഒരു തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് ബിജെപി എത്തുന്നത്. യുപിയിൽ ഒരു രാഷ്ട്രീയ പാർട്ടി ഭരണത്തുടർച്ച നേടുന്നത് 37 വർഷത്തിന് ശേഷമാണ്. 2017 മാർച്ച് 19ന് യുപിയുടെ മുഖ്യമന്ത്രിയായി അജയ് മോഹൻ ഭിഷ്ട് എന്ന യോ​ഗി ആദിത്യനാഥ് എത്തുമ്പോൾ മോദിയായിരുന്നു വിജയത്തിന്റെ ശിൽപ്പി. മോദി പ്രഭാവമായിരുന്നു യുപിയുടെ വിജയത്തിന് പിന്നിൽ.

എന്നാൽ യോ​ഗി തുടർഭരണത്തിലേക്ക് എത്തുമ്പോൾ 2022 ലെ തെരഞ്ഞെടുപ്പിന് യുപി ഒരുങ്ങിയത് മുതൽ എല്ലാ കണ്ണുകളും കാതുകളും യോ​ഗിയുടെ പ്രവർത്തികളിലേക്കും പ്രസ്താവനകളിലേക്കും ആയിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലേക്കുള്ള യോ​ഗി ആദിത്യനാഥിന്റെ ചുവട് വയ്പായി ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ കണ്ടാലും അതിശയപ്പെടേണ്ടതില്ല. 26-ാം വയസിൽ ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച് ഏറ്റവും പ്രായം കുറ‍ഞ്ഞ എംപിയായി 1998ൽ യോ​ഗി ലോക്സഭയിലേക്കെത്തിയെങ്കിലും ബിജെപിയുടെ രാഷ്ട്രീയമുഖമായി മാറിയത് 2017ലാണെന്ന് പറയാം.

എന്നാൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെയാണ് മോദിയുടെ പ്രഭാവത്തിൽ ബിജെപി 2017ൽ യുപിയിൽ വൻ വിജയം നേടിയത്. ഇതിനെ തിരുത്തിക്കൊണ്ട് ഉത്തർപ്രദേശിലെ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയാണ് യോ​ഗി വീണ്ടും അധികാരത്തിലെത്തുന്നത്. യുപിയിൽ ആദ്യമായാണ് ഒരു ബിജെപി മുഖ്യമന്ത്രി അധികാരത്തുടർച്ച നേടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News