World Milk Day: ജൂണ്‍ 1 ന് അന്താരാഷ്ട്ര ക്ഷീരദിനം ആഘോഷിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ ആഹ്വാന പ്രകാരം 2001 മുതലാണ് എല്ലാ വര്‍ഷവും ജൂണ്‍ മാസം ഒന്നാം തിയതി ലോക ക്ഷീരദിനമായിആചരിക്കാന്‍ ആരംഭിച്ചത്.
പാലിനെ ഒരു ആഗോള ഭക്ഷണമായി കണ്ട് അതിന്‍റെ പ്രാധാന്യം ജനങ്ങളെ അറിയിയ്ക്കുക എന്നതാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. ക്ഷീരോല്‍പാദന മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും ഈ ദിനം ഉപയോഗപ്പെടുത്തുന്നു.
ഒരു സമ്പൂര്‍ണ്ണ ആഹാരം എന്ന നിലയ്ക്ക് പാല്‍ ആരോഗ്യത്തിന് മാത്രമല്ല, നമ്മുടെ ശരീരത്തിലെ ഉണ്ടാകുന്ന ചെറുതും വലുതുമായ പ്രശ്‌നങ്ങൾ ഇല്ലാതാക്കാനും സഹായകമാണ് എന്ന് നമുക്കറിയാം. പാലില്‍ നിരവധി പോഷകങ്ങള്‍ അടങ്ങിയിരിയ്ക്കുന്നു. ആളുകള്‍ ഇന്ന് പാലിന്‍റെയും പാലുൽപ്പന്നങ്ങളുടെയും പ്രാധാന്യം മനസ്സിലാക്കി അത് പ്രയോജനപ്പെടുത്തുന്നു.
ലോക ക്ഷീരദിനത്തിന്‍റെ ചരിത്രത്തെക്കുറിച്ചും അതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും, ഈ വര്‍ഷത്തെ തീം എന്താണ് എന്നും അറിയാം.
ലോക ക്ഷീരദിനത്തിന്‍റെ ചരിത്രം
2001 ലാണ് ലോകമെമ്പാടും ആദ്യമായി ക്ഷീരദിനം ആചരിച്ചു തുടങ്ങിയത്. നിരവധി രാജ്യങ്ങളാണ് ഈ ദിനത്തില്‍ നടന്ന പരിപാടിയിൽ പങ്കെടുത്തത്. തുടര്‍ന്ന്, അതേവര്‍ഷം തന്നെ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന ജൂൺ 1 ലോക ക്ഷീരദിനമായി പ്രഖ്യാപിച്ചു. ഈ ദിവസം പാലിന്‍റെ പോഷക മൂല്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്നതോടൊപ്പം, അതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും ഉപയോഗപ്പെടുത്തുന്നു.
ലോക പാൽ ദിനം 2022 തീം എന്താണ്
കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രശ്‌നത്തിലേക്കും ക്ഷീരമേഖലയിൽ അതിന്‍റെ ആഘാതം എങ്ങനെ കുറയ്ക്കാമെന്നതിലേക്കും എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുക എന്നതാണ് ഈ വര്‍ഷത്തെ ലോക ക്ഷീര ദിനത്തിന്‍റെ പ്രമേയം.
ലോകത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്ന് എന്ന നിലയില്‍ ഇന്ത്യയെ സംബന്ധിച്ച് ഈ ദിനത്തിന് ഏറെ പ്രാധാന്യം ഉണ്ട്. ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് രാജ്യമൊട്ടാകെ നിരവധി പരിപടികളാണ് നടപ്പാക്കുന്നത്. നമ്മുടെ രാജ്യത്ത് ഗ്രാമീണ മേഖലയില്‍ കാലിവളര്‍ത്തലിനും പാല്‍ ഉത്‌പാദനത്തിനും ഏറെ പ്രാധാന്യമാണ് ഉള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...