വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയൻ കോൺഫറൻസ്; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മലയാളികളുടെ ആഗോള സംഘടനയുടെ ഗ്ലോബൽ, റീജിയൻ പ്രതിനിധികൾ ഉൾപ്പടെ നിരവധി പേർ പങ്കെടുത്ത കലാ സാംസ്‌കാരിക പരിപാടികൾ തികച്ചും വേറിട്ട അനുഭമായിരുന്നു.

Written by - Zee Malayalam News Desk | Last Updated : May 29, 2023, 09:50 AM IST
  • കോയമ്പത്തൂർ ജന്നീസ് റെസിഡൻസി ഹോട്ടലിൽ വച്ച് മെയ്‌ 27, 28 തീയതികളിൽ പ്രൗഡഗംഭീരമായാണ് പരിപാടി നടത്തിയത്.
  • WMC കോയമ്പത്തൂർ പ്രൊവിൻസ് ആതിഥേയത്വം വഹിച്ച മഹാ സമ്മേളനത്തിൽ കേരള ഹൈക്കോടതി ജസ്റ്റിസ് ശ്രീ ദേവൻ രാമചന്ദ്രൻ മുഖ്യ അതിഥിയായി.
  • CRPF സെൻട്രൽ ട്രെയിനിങ് സെന്റർ (കോയമ്പത്തൂർ) ഇൻസ്‌പെക്ടർ ജനറൽ ശ്രീ അജയ് ഭരതൻ വിശിഷ്ട അഥിതിയും ആയിരുന്നു.
വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയൻ കോൺഫറൻസ്; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കോയമ്പത്തൂർ: മലയാളികളുടെ ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ ഇന്ത്യ റീജിയൻ പതിമൂന്നാമത് ബയനിയൽ കോൺഫറൻസ് നടന്നു. കോയമ്പത്തൂർ ജന്നീസ് റെസിഡൻസി ഹോട്ടലിൽ വച്ച് മെയ്‌ 27, 28 തീയതികളിൽ പ്രൗഡഗംഭീരമായാണ് പരിപാടി നടത്തിയത്. WMC കോയമ്പത്തൂർ പ്രൊവിൻസ് ആതിഥേയത്വം വഹിച്ച മഹാ സമ്മേളനത്തിൽ കേരള ഹൈക്കോടതി ജസ്റ്റിസ് ശ്രീ ദേവൻ രാമചന്ദ്രൻ മുഖ്യ അതിഥിയും, CRPF സെൻട്രൽ ട്രെയിനിങ് സെന്റർ (കോയമ്പത്തൂർ) ഇൻസ്‌പെക്ടർ ജനറൽ ശ്രീ അജയ് ഭരതൻ വിശിഷ്ട അഥിതിയും ആയിരുന്നു.

ലോകത്തിന്റെ 6 വിവിധ റീജിയനുകളിലുള്ള 64 പ്രൊവിൻസുകളിലായി പ്രവർത്തിച്ചു വരുന്ന പ്രവാസികളുൾപ്പെടുന്ന മലയാളികളുടെ ആഗോള സംഘടനയുടെ ഗ്ലോബൽ, റീജിയൻ പ്രതിനിധികൾ ഉൾപ്പടെ നിരവധി പേർ പങ്കെടുത്ത കലാ സാംസ്‌കാരിക പരിപാടികൾ തികച്ചും വേറിട്ട അനുഭമായിരുന്നു. ചടങ്ങിൽ സമൂഹത്തിൽ വിവിധ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ പ്രത്യേകം ആദരിച്ചു. മെയ് 28 ന് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗിൽ 2020-2023 വർഷത്തെ പ്രവർത്തന റിപ്പോർട്ട്‌, കണക്കുകൾ എന്നിവ അവതരിപ്പിച്ചു. തുടർന്ന് അടുത്ത രണ്ട് വർഷത്തെ ഭാരവാഹികളായി ശ്രീ P N രവി - ചെയർമാൻ, ശ്രീ ഡൊമിനിക് ജോസഫ് - പ്രസിഡന്റ്‌, ശ്രീ സാം ജോസഫ് - ജനറൽ സെക്രട്ടറി, ശ്രീ രാമചന്ദ്രൻ പേരാമ്ബ്ര - ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News