ന്യൂഡല്‍ഹി: വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ തന്‍റെ പാക് അനുഭവങ്ങൾ വ്യോമസേനാ മേധാവിയെ ധരിപ്പിച്ചു.
മൂന്ന് ദിവസത്തെ പാക് കസ്റ്റഡിക്ക് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ എയർഫോഴ്സ് വിംഗ് കമാന്‍ഡര്‍ അഭിനന്ദൻ വര്‍ത്തമാന്‍ വ്യോമസേന മേധാവി ബിരേന്ദർ സിംഗ് ധനോവയെ പാക് കസ്റ്റഡിയിലിരിക്കേ ഉണ്ടായ സംഭവങ്ങൾ ധരിപ്പിച്ചു.
ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് ശേഷം അഭിനന്ദനെ ന്യൂഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. എയിംസില്‍ അദ്ദേഹത്തെ വിദഗ്ദ്ധ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കും.
പ്രതിരോധ മന്ത്രി നിര്‍മ്മല സിതരാമനും മുതിര്‍ന്ന എയർഫോഴ്സ് ഉദ്യോഗസ്ഥരും അഭിനന്ദനെ എയിംസില്‍ സന്ദര്‍ശിച്ചിരുന്നു.
#Visual: Defence Minister Nirmala Sitharaman met Wing Commander Abhinandan Varthman at a hospital in Delhi today. pic.twitter.com/WD927TQHOV
— ANI (@ANI) March 2, 2019
വൈദ്യ പരിശോധനയ്ക്ക് ശേഷം തുടര്‍ന്നുള്ള നടപടികള്‍ പൂര്‍ത്തിയാകുംവരെ അദ്ദേഹം എയർഫോഴ്സ് മെസ്സിലാകും താമസിക്കുക എന്നും സേനാ വൃത്തങ്ങള്‍ അറിയിച്ചു.
മൂന്ന് ദിവസത്തെ പാക് കസ്റ്റഡിക്ക് ശേഷം ഇന്നലെ രാത്രി 9 മണിയോടെയാണ് വാഗാ അതിർത്തിയിൽ വച്ച് അഭിനന്ദനെ പാക്കിസ്ഥാന്‍ ഔദ്യോഗികമായി ഇന്ത്യക്ക് കൈമാറിയത്.
കഴിഞ്ഞ ഫെബ്രുവരി 27ന് അതിർത്തി ലംഘിച്ചെത്തിയ പാക് പോർവിമാനങ്ങളെ തുരത്തുന്നതിനിടെയാണ് അഭിനന്ദൻ പറത്തിയ മിഗ് 21 വിമാനം അതിർത്തിക്കപ്പുറം തകർന്നു വീണത്. തുടര്‍ന്ന് പാരച്യൂട്ടിന്‍റെ സഹായത്തോടെ പറന്നിറങ്ങിയ അഭിനന്ദനെ പാക് സേന കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പാക്കിസ്ഥാന്‍ പട്ടാളത്തിന് മുന്നില്‍ അകപ്പെട്ടിട്ടും പതറാതെ അക്ഷോഭ്യനായിനിന്ന ഇന്ത്യയുടെ വീരപുത്രന് വാഗാ അതിര്‍ത്തിയില്‍ ഉജ്ജ്വലമായ വരവേല്‍പ്പാണ് ലഭിച്ചത്. അഭിനന്ദന്‍റെ മടങ്ങിവരവ് ആഘോഷിച്ച് മുദ്രാവാക്യം വിളികളോടെയും ആരവങ്ങളോടെയും ആയിരങ്ങള്‍ വാഗാ അതിര്‍ത്തിയില്‍ തടിച്ചുകൂടിയിരുന്നു.