Wrestlers' Protest: എന്തുകൊണ്ട് രാജ്യത്തെ പെൺമക്കൾക്ക് നീതി ലഭിക്കുന്നില്ല? കേന്ദ്രത്തോട് കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ

Wrestlers' Protest:  പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ നിന്ന് സ്ത്രീകളോടുള്ള ബഹുമാനത്തെക്കുറിച്ച് ദീർഘമായ പ്രഭാഷണങ്ങൾ നടത്തുന്നു എന്നാല്‍ സ്ത്രീകളെ ചൂഷണം ചെയ്തവരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്  മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി

Written by - Zee Malayalam News Desk | Last Updated : May 31, 2023, 12:25 PM IST
  • പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ നിന്ന് സ്ത്രീകളോടുള്ള ബഹുമാനത്തെക്കുറിച്ച് ദീർഘമായ പ്രഭാഷണങ്ങൾ നടത്തുന്നു എന്നാല്‍ സ്ത്രീകളെ ചൂഷണം ചെയ്തവരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്
Wrestlers' Protest: എന്തുകൊണ്ട് രാജ്യത്തെ പെൺമക്കൾക്ക് നീതി ലഭിക്കുന്നില്ല? കേന്ദ്രത്തോട്  കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ

New Delhi: റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI) പ്രസിഡന്‍റും ഭാരതീയ ജനതാ പാർട്ടി (BJP) എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് നീതി നൽകുന്നതിൽ കേന്ദ്രസർക്കാരിന് ഇത്ര ധാർഷ്ട്യം എന്തുകൊണ്ടാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ...

 Also Read:  Astrology Tips: ശുഭകാര്യങ്ങള്‍ക്ക് തടസം നേരിടുന്നുവോ? ബുധനാഴ്ച ഗണപതിയെ ആരാധിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം  

സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും ഉൾപ്പെടെയുള്ള ഇന്ത്യൻ ഗുസ്തി താരങ്ങൾ ലൈംഗിക ചൂഷണത്തിന് പോലീസ് രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്ത റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ ഉടൻ നീക്കം ചെയ്യണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.

Also Read:  Lakshmi Yoga: കർക്കടക രാശിയിൽ ശുക്രന്‍റെ സംക്രമം, ഈ 5 രാശിക്കാരുടെ ഭാഗ്യം സ്വർണ്ണം പോലെ തിളങ്ങും!!
 

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ നിന്ന് സ്ത്രീകളോടുള്ള ബഹുമാനത്തെക്കുറിച്ച് ദീർഘമായ പ്രഭാഷണങ്ങൾ നടത്തുന്നു എന്നാല്‍ സ്ത്രീകളെ ചൂഷണം ചെയ്തവരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത് എന്നും  അദ്ദേഹം കുറ്റപ്പെടുത്തി. ദീര്‍ഘനാളത്തെ സമരത്തിന്‌  ഫലം കാണാത്ത സാഹചര്യത്തില്‍ ചൊവ്വാഴ്ച ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ തങ്ങളുടെ മെഡലുകൾ ഗംഗാനദിയിൽ മുക്കാന്‍ തീരുമാനിച്ച അവസരത്തിലാണ്  ഖാർഗെയുടെ പരാമർശം. 

'പോലീസും സംവിധാനവും സുരക്ഷിതത്വം ഉറപ്പ് നല്‍കുന്നില്ല എന്ന് ഇന്ത്യയിലെ പെൺമക്കൾ പറയുന്നു. രാജ്യത്തിന് നേട്ടങ്ങൾ സമ്മാനിച്ച പെൺമക്കൾക്ക് എന്താണ് സംഭവിച്ചതെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എല്ലാവരും കണ്ടതാണ്. ചെങ്കോട്ടയിൽ നിന്ന് സ്ത്രീകളോടുള്ള ബഹുമാനത്തെക്കുറിച്ച് മോദിജി നീണ്ട പ്രഭാഷണങ്ങൾ നടത്തുന്നു. എന്നാൽ ലൈംഗികചൂഷണം ആരോപിക്കപ്പെടുന്നയാൾക്ക് പൂർണ്ണ സംരക്ഷണവും നല്‍കുന്നു, മല്ലികാർജുൻ ഖാർഗെ ട്വീറ്റിൽ പറഞ്ഞു.

എന്തിനാണ് ശാഠ്യം, എന്തുകൊണ്ട് പെൺമക്കൾക്ക് നീതി കിട്ടുന്നില്ല?  എന്തുകൊണ്ടാണ് പെൺമക്കൾ അവര്‍ കഷ്ടപ്പെട്ട് നേടിയെടുത്ത മെഡലുകൾ ഗംഗയില്‍ ഒഴുക്കാൻ നിര്‍ബന്ധിതരാകുന്നത് എന്ന് അദ്ദേഹം ചോദിച്ചു.
 
മോദി സർക്കാരിന്‍റെ ‘ബേട്ടി ബെച്ചാവോ’ (മകളെ രക്ഷിക്കൂ) പ്രചാരണത്തെ പരിഹസിച്ച കോൺഗ്രസ് നേതാവ് അതിനെ ‘കുറ്റവാളിയെ രക്ഷിക്കുക’ എന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്തു.  

ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ ഗുസ്തി താരങ്ങളെ ഞായറാഴ്ച ഡൽഹിയിലെ ജന്തർ മന്തറിലെ പ്രതിഷേധ സ്ഥലത്ത് നിന്ന് പോലീസ് നീക്കം ചെയ്തു. ലൈംഗിക ചൂഷണത്തിന് ഡൽഹി പോലീസ് രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്ത ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ ഉടൻ നീക്കം ചെയ്യണമെന്നും അറസ്റ്റ് ചെയ്യണമെന്നുമാണ് ഗുസ്തി താരങ്ങള്‍ ആവശ്യപ്പെടുന്നത്. 

ഇന്ത്യയുടെ മുൻനിര ഗുസ്തി താരങ്ങൾ തങ്ങളുടെ മെഡലുകൾ ഗംഗയിൽ മുക്കുമെന്ന് ഭീഷണിപ്പെടുത്തി
നൂറുകണക്കിന് അനുയായികളുടെ അകമ്പടിയോടെ ചൊവ്വാഴ്ച ഹരിദ്വാറിലെ ഗംഗയുടെ തീരത്ത് ഒത്തുചേര്‍ന്നിരുന്നു. അതേസമയം, വിഷയത്തില്‍ കര്‍ഷക നേതാക്കള്‍ ഇടപെട്ട്  പ്രശ്ന [പരിഹാരത്തിന് അഞ്ച് ദിവസംകൂടി ആവശ്യപ്പെട്ട സാഹചര്യത്തില്‍ അവര്‍ പിന്തിരിയുകയായിരുന്നു.   

ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ, ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് വിനേഷ് ഫോഗട്ട് എന്നിവർ ഹഹരിദ്വാറില്‍  പ്രതിഷേധവുമായി എത്തിയിരുന്നു.

മെയ് 28 ന് ജന്തർ മന്ദറിൽ നിന്ന് പുറത്താക്കിയതോടെ തങ്ങളുടെ പ്രതിഷേധം തുടരുമെന്നും ഇന്ത്യാ ഗേറ്റിൽ മരണം വരെ നിരാഹാര സമരം നടത്തുമെന്നും ഗുസ്തിക്കാർ പറഞ്ഞു. എന്നാല്‍, ഇന്ത്യാ ഗേറ്റ് ഒരു ദേശീയ സ്മാരകമാണ്, പ്രകടനത്തിനുള്ള സ്ഥലമല്ല എന്നതിനാൽ അവരെ പ്രതിഷേധിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി പോലീസ് ചൊവ്വാഴ്ച അറിയിച്ചതായാണ്  റിപ്പോർട്ട്.

പീഡന ആരോപണം ഉന്നയിച്ച് റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI) പ്രസിഡന്‍റും ഭാരതീയ ജനതാ പാർട്ടി (BJP) എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ അറസ്റ്റ് ചെയ്യണം എന്ന ആവശ്യവുമായി കഴിഞ്ഞ ഒരു മാസത്തിലേറെയായി ഗുസ്തി താരങ്ങള്‍ സമരത്തിലാണ്...  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

Trending News