കോവാക്സിന് WHO അനുമതി വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്

കോവാക്‌സിന്‍ നിര്‍മാതാക്കളോ ലോകാരോഗ്യ സംഘടന കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ ആരാഞ്ഞതോടെയാണിത് എന്നാണ് സൂചന

Written by - Zee Malayalam News Desk | Last Updated : Sep 28, 2021, 11:36 AM IST
  • കോവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ അനുമതി വീണ്ടും വൈകിയേക്കും.
  • ലോകാരോഗ്യ സംഘടന കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ ആരാഞ്ഞതോടെയാണിത്.
  • അംഗീകാരം ലഭിക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിരുന്നെന്ന് ഭാരത് ബയോടെക് അവകാശപ്പെട്ടു.
കോവാക്സിന് WHO അനുമതി വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യൻ നിർമ്മിത കോവിഡ് വാക്സിനായ (Covid Vaccine) കോവാക്സിന് അടിയന്തര ഉപയോ​ഗത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ (WHO) അനുമതി വൈകിയേക്കുമെന്ന് റിപ്പോർട്ടുകൾ. കോവാക്‌സിന്‍ (Covaxin) നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനോട് (Bharat Biotech) ലോകാരോഗ്യ സംഘടന കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ ആരാഞ്ഞതോടെയാണിത് എന്നാണ് സൂചന. അനുമതി വൈകുന്നത് വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരെയും പഠിക്കുന്ന വിദ്യാര്‍ഥികളെയും അടക്കമുള്ളവരെ പ്രതികൂലമായി ബാധിക്കും.

ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാത്തതിനാല്‍ കോവാക്‌സിനെ വിവിധ ലോക രാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല. അംഗീകാരം ലഭിക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും തങ്ങൾ സമർപ്പിച്ചിരുന്നു എന്നാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് അവകാശപ്പെടുന്നത്. ഇതിനിടെയാണ് വാക്സിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ‌‍ ലോകാരോ​ഗ്യ സം​ഘടന ആരാഞ്ഞിരിക്കുന്നത്. 

Also Read: Covaxin Efficiency: ഇന്ത്യയുടെ കൊവാക്സിൻ 78 ശതമാനം സുരക്ഷിതമാണെന്ന് വാക്സിൻ നിർമ്മാണ കമ്പനി ഭാരത് ബയോടെക്

 

കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. അംഗീകാരം ലഭിക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും സമർപ്പിക്കുന്ന ഘട്ടത്തിലാണെന്നും അടിയന്തര ഉപയോഗത്തിനുള്ള അനുമതി കോവാക്‌സിന് ഉടൻ ലഭിച്ചേക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാർ കഴിഞ്ഞയാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോവാക്‌സിന് ഈ മാസം അവസാനത്തോടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചേക്കുമെന്ന് വാക്‌സിന്‍ കുത്തിവെപ്പുമായി ബന്ധപ്പെട്ട വിദഗ്ധ സമിതിയുടെ ചെയര്‍മാന്‍ ഡോ. വി.കെ പോളും പറഞ്ഞിരുന്നു.

Also Read: Covaxin കോവിഡ് ഡെൽറ്റ വകഭേദങ്ങളിലും ഫലപ്രദമെന്ന് കണ്ടെത്തി അമേരിക്കൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

 

മൂന്നാംഘട്ടപരീക്ഷണത്തില്‍ കോവാക്‌സിന്‍ 77.8 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയെന്നാണ് ഭാരത് ബയോടെക് അവകാശപ്പെട്ടിരുന്നത്. കോവാക്‌സിനും കോവിഷീല്‍ഡും വാക്‌സിനേഷന്‍ യജ്ഞത്തിന്റെ തുടക്കം മുതല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് കുത്തിവെക്കുന്നുണ്ട്. റഷ്യന്‍ നിര്‍മിത സ്ഫുട്‌നിക്‌ പിന്നീടാണ് രാജ്യത്ത് ജനങ്ങള്‍ക്ക് കുത്തിവച്ചു തുടങ്ങിയത്.

ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്‌സിനുകളില്‍ കോവിഷീല്‍ഡ് മാത്രമാണ് നിലവില്‍ ഡബ്ല്യൂഎച്ച്ഒയുടെ പട്ടികയിലുള്ളത്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരും മരുന്ന് കമ്പനിയായ ആസ്ട്രസെനകയും സംയുക്തമായി വികസിപ്പിച്ച വാക്‌സിന്‍ പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിര്‍മിക്കുന്നത്. ഫൈസര്‍ ബയോണ്‍ടെക്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മോഡേണ, സിനോഫാം എന്നീ വാക്‌സിനുകള്‍ക്കാണ് ലോകാരോഗ്യ സംഘടന ഇതുവരെ അനുമതി നല്‍കിയിട്ടുള്ളത്.

ഭാരത് ബയോടെകും ഐ.സി.എം.ആറും (ICMR) ചേര്‍ന്നാണ് കോവാക്‌സിന്‍ നിര്‍മ്മിക്കുന്നത്. നിലവില്‍ കോവാക്‌സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതിയുണ്ട്. Pfizer-BioNTech, Johnson and Johnson, Moderna, Sinopharm എന്നിവ നിർമ്മിച്ച വാക്സിനുകൾക്കാണ് നിലവിൽ ലോകാരോഗ്യ സംഘടനയുടെ അനുമതിയുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

 

Trending News