ന്യൂഡൽഹി: ജനുവരി 22 തിങ്കളാഴ്ച്ചയാണ് അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനം. അന്നു മുതൽ വിശ്വാസികൾക്ക് വേണ്ടി ക്ഷേത്രം തുറന്നു നൽകും. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ക്ഷണിക്കപ്പെട്ട വിവിധ വിശിഷ്ടാതിഥികൾ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും. അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് അസ്സമിൽ 'ഡ്രൈ ഡേ' പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സന്നിഹിതനായ ഒരു പ്രസ്സ് കോൺഫറൻസിൽ വെച്ച് അസ്സം ടൂറിസം മന്ത്രിയാണ് ഈ കാര്യം വ്യക്തമാക്കിയത്.
അസ്സമിനെ കൂടാതെ ഛത്തീസ്ഗഢിലും അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ സംസ്ഥാനത്തുടനീളം ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുകയാണ്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് ആണ് ഈ കാര്യം അറിയിച്ചത്. അതേസമയം അയോദ്ധ്യരാമക്ഷേത്ര പ്രതിഷ്ഠയുടെ ക്ഷണം കോൺഗ്രസ് സ്വീകരിച്ചെങ്കിലും കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇതിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.
ALSO READ: സംസ്ഥാന ബിജെപിയിൽ വീണ്ടും സിനിമ തിളക്കം; നിർമാതാവ് ജി.സുരേഷ് കുമാർ സംസ്ഥാന കമ്മിറ്റിയിൽ
മധ്യപ്രദേശിലും കർണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനം വിപുലമായി ആഘോഷിക്കുന്ന കോൺഗ്രസ് കേരളത്തിലും നിലപാട് വ്യക്തമാക്കണമെന്നാണ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടത്. കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എന്തു പ്രത്യേകതയാണുള്ളതെന്നും, കോൺഗ്രസിന്റെ ഉന്നത നേതാവ് രാഹുൽഗാന്ധി കേരളത്തിൽ നിന്നുള്ള എംപിയാണെന്നും, സംഘടന സെക്രട്ടറി കെസി വേണുഗോപാലും മലയാളിയാണ്. എന്നിട്ടും എന്താണ് കേരളത്തിലെ ഹിന്ദുക്കളുടെ വികാരം കോൺഗ്രസ് അവഗണിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.