കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. ഔദ്യോഗിക ചടങ്ങില്‍ പങ്കെടുക്കാനായി കൊല്‍ക്കത്തയിലേയ്ക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. ബംഗാളിലെ ബര്‍ദ്വാന്‍ ജില്ലയില്‍ വെച്ചാണ് അപകടമുണ്ടായത്.
മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കാതിരിക്കാനായി സഡന്‍ ബ്രേക്ക് ഇട്ടപ്പോഴുണ്ടായ ആഘാതത്തിലാണ് മമതയ്ക്ക് പരിക്കേറ്റതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മമതയുടെ വാഹന വ്യൂഹത്തിലേയ്ക്ക് മറ്റൊരു കാര്‍ പാഞ്ഞുകയറുകയും ഈ വാഹനവുമായുള്ള കൂട്ടിയിടി ഒഴിവാക്കാനായി ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയുമായിരുന്നു. കിഴക്കന്‍ ബര്‍ദ്വാനിലേയ്ക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം സഞ്ചരിച്ച മമത അവിടെ നടന്ന ഔദ്യോഗിക മീറ്റിംഗില്‍ പങ്കെടുത്ത ശേഷം കൊല്‍ക്കത്തയിലേയ്ക്ക് കാറിലാണ് മടങ്ങിയത്. മോശം കാലാവസ്ഥ കാരണമാണ് മമത കാറില്‍ സഞ്ചരിച്ചതെന്ന് പോലീസ് അറിയിച്ചു.
ALSO READ: എയർ ഇന്ത്യയിൽ സുരക്ഷാ വീഴ്ച്ച; 1.1 കോടി പിഴ ചുമത്തി ഡിജിസിഎ
കാറില്‍ കയറി അല്‍പ്പ സമയത്തിനുള്ളിലാണ് സംഭവമുണ്ടായത്. സാധാരണയായി വാഹനത്തിന്റെ മുന്‍ സീറ്റിലാണ് മമത സഞ്ചരിക്കാറുള്ളത്. ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതോടെ മമതയുടെ തല വിന്‍ഡ്ഷീല്‍ഡില്‍ ഇടിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. മമതയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. കൊല്‍ക്കത്തയില്‍ എത്തിയ ശേഷം മമത വൈദ്യസഹായം തേടും.
അതേസമയം, ഇന്ത്യ മുന്നണിയുടെ ഭാഗമായി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മമത അറിയിച്ചിരുന്നു. കോണ്‍ഗ്രസുമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ നടത്തില്ല. രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ 10 സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതെന്നും തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇന്ത്യ മുന്നണിയുമായി സഹകരിക്കുകയുള്ളൂവെന്നും മമത വ്യക്തമാക്കിയിരുന്നു. പശ്ചിമ ബംഗാളിലെ 42 സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടാണ് മമതയുടേത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.