Digital India, രാജ്യത്തിന്‍റെ ശക്തിയുടെ മുദ്രാവാക്യമെന്ന് Prime Minister Narendra Modi

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രാജ്യത്തിന്‍റെ ശക്തിയുടെ മുദ്രാവാക്യമാണ്  ഡിജിറ്റല്‍ ഇന്ത്യ (Digital India) എന്ന്   പ്രധാനമന്ത്രി നരേന്ദ്രമോദി... Digital India 6 വര്‍ഷം പൂര്‍ത്തീകരിയ്ക്കുന്ന  അവസരത്തില്‍   വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളുടെ  ഗുണഭോക്താക്കളുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Written by - Zee Malayalam News Desk | Last Updated : Jul 1, 2021, 05:28 PM IST
  • ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രാജ്യത്തിന്‍റെ ശക്തിയുടെ മുദ്രാവാക്യമാണ് ഡിജിറ്റല്‍ ഇന്ത്യ ( Digital India) എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
  • മികച്ച ആരോഗ്യ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ Digital India പ്രധാന പങ്കുവഹിച്ചു, ആരോഗ്യസേതു ആപ്പിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി
  • ഈ പതിറ്റാണ്ടിനെ ഇന്ത്യന്‍ സാങ്കേതിക വളര്‍ച്ചയുടെ കാലഘട്ടമാക്കുമെന്നും (India's techade) പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു
Digital India, രാജ്യത്തിന്‍റെ ശക്തിയുടെ മുദ്രാവാക്യമെന്ന്  Prime Minister Narendra Modi

New Delhi: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രാജ്യത്തിന്‍റെ ശക്തിയുടെ മുദ്രാവാക്യമാണ്  ഡിജിറ്റല്‍ ഇന്ത്യ (Digital India) എന്ന്   പ്രധാനമന്ത്രി നരേന്ദ്രമോദി... Digital India 6 വര്‍ഷം പൂര്‍ത്തീകരിയ്ക്കുന്ന  അവസരത്തില്‍   വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളുടെ  ഗുണഭോക്താക്കളുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

നവീകരണത്തിനായുള്ള തീക്ഷ്ണതയുണ്ടെങ്കില്‍, രാജ്യത്ത് അതിന്‍റെ  ദ്രുതഗതിയിലുള്ള പൊരുത്തപ്പെടുത്തലിനോടുള്ള അഭിനിവേശവും കാണും. അതിനാലാണ്, Digital India 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ശക്തിയെക്കുറിച്ചുള്ള മുദ്രാവാക്യമായി മാറുന്നത്,  പ്രധാനമന്ത്രി നരേന്ദ്രമോദി (Prime Minister Narendra Modi) പറഞ്ഞു.

മികച്ച ആരോഗ്യ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍  Digital India പ്രധാന പങ്കുവഹിച്ചുവെന്നും പ്രധാനമന്ത്രി  പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യയുടെ  ഏറ്റവും വലിയ  ഗുണഭോക്താക്കള്‍  പുതിയ തലമുറയാണ്.  ഇന്‍റര്‍നെറ്റും   സ്മാര്‍ട്ട് ഫോണും  അവരെ വളരെയധികം സഹായിച്ചിട്ടുണ്ട്,  പ്രധാനമന്ത്രി പറഞ്ഞു. 

തന്‍റെ പ്രഭാഷണത്തില്‍ കോവിഡ് പ്രതിരോധം ലക്ഷ്യമിട്ട് നിര്‍മ്മിച്ച  ആരോഗ്യസേതു ആപ്പിനെ (Aarogyasetu App) പ്രകീര്‍ത്തിക്കാനും പ്രധാനമന്ത്രി മറന്നില്ല. കൊറോണയെ പ്രതിരോധിക്കുന്നതില്‍  ആരോഗ്യസേതു ആപ്പ് നിര്‍ണ്ണായക പങ്ക് വഹിച്ചതായി അദ്ദേഹം വ്യക്തമാക്കി.  ഇന്ത്യ രൂപീകരിച്ചെടുത്ത  നൂതന സാങ്കേതിക മാര്‍ഗങ്ങള്‍ക്ക് ആഗോളതലത്തില്‍ വലിയ അംഗീകാരമാണ് ലഭിച്ചത് എന്നും പ്രധാനമന്ത്രി  പറഞ്ഞു.  

Also Read: Digital India: ഇന്ത്യയില്‍ Internet ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന

Digital India, ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ്  (One Nation One Ration card) പദ്ധതി നടപ്പിലാക്കാന്‍ സഹായിച്ചു. കോവിഡ് മഹാമാരിയുടെ കാലത്ത്  ദുരിതത്തിലായ  ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് യഥാസമയം സേവനങ്ങള്‍ ലഭ്യമാക്കാന്‍  ഈ  പദ്ധതി വഴി  സാധിച്ചുവെന്നും മോദി അഭിപ്രായപ്പെട്ടു 

Also Read: "Digital India"യ്ക്ക് പിന്തുണ, 75,000 കോടിയുടെ പദ്ധതിയുമായി ഗൂഗിള്‍...!!

ഇന്ത്യയിലെ യുവ ജനങ്ങള്‍ ഡിജിറ്റല്‍ ശാക്തീകരണത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും ഡിജിറ്റല്‍ ഇന്ത്യ  ( Digital India) ഈ പതിറ്റാണ്ടിനെ ഇന്ത്യന്‍ സാങ്കേതിക വളര്‍ച്ചയുടെ കാലഘട്ടമാക്കുമെന്നും   (India's techade) പ്രധാനമന്ത്രി  അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

 

Trending News