New Delhi : മുൻ BJP നേതാവും കേന്ദ്ര കർഷക മന്ത്രിയുമായിരുന്നു Yashwant Sinha Mamata Banerjee യുടെ Trinamool Congress ൽ ചേർന്നു. കൊൽക്കത്തയിലെ തൃണമൂൽ ഭവനിൽ വെച്ചാണ യശ്വന്ത് സിൻഹാ TMCയിൽ ചേർന്നത്. ഡെറെക് ഒബ്രിയന്റെയും സുദിപ് ബന്ദോപാധ്യായ് സുബ്രതാ മുഖർജിയുടെയും സാന്നിധ്യത്തിലാണ് മുൻ ബിജെപി നേതാവ് മമതയുടെ പാർട്ടിയിൽ ചേർന്നത്.
Kolkata: Former BJP leader Yashwant Sinha joins Trinamool Congress, ahead of West Bengal Assembly elections pic.twitter.com/K3s9TQNPlS
— ANI (@ANI) March 13, 2021
എല്ലാവരും ആശ്ചര്യത്തോടെ ചിന്തിക്കുന്നുണ്ടാകും ഈ 83 വയസിൽ താൻ എന്തിനാണ് വീണ്ടും സജീവ രാഷ്ട്രയിത്തിലേക്ക് തിരികെയെത്തുന്നതെന്ന്, കാരണം രാജ്യം ഇപ്പോൾ ഒരു അസാധാരണമായ അവസ്ഥയിലൂടെ കടന്ന് പോകുന്നതെന്ന് ടിഎംസിയിൽ ചേർന്ന ഉടൻ യുശ്വന്ത് സിൻഹാ പറഞ്ഞു.
ALSO READ : Tamilnadu Assembly Elections 2021: Kamal Haasan കോയമ്പത്തൂർ സൗത്തിൽ നിന്ന് മത്സരിക്കും
രാജ്യം ഇന്ന് നിലവിൽ അസാധാരണമായ സ്ഥിതിയിലൂടെ പോകുന്നതെന്നും, ജുഡീഷ്യറി ഉൾപ്പെടെയുള്ള രാജ്യത്തിന്റെ പല മേഖല ഇപ്പോൾ തകരുകയാണെന്ന് യശ്വന്ത് സിൻഹാ കുറ്റപ്പെടുത്തി. ഇപ്പോൾ ബിജെപി എല്ലാ പിടിച്ചെടുക്കാൻ ശ്രമിക്കുയാണ് ആരും ബിജെപിക്കൊപ്പമില്ല ആകാലിദളും. ബിജെഡിയും തടുങ്ങിയ പാർട്ടികളെല്ലാം ബിജെപിയുമായി സഖ്യം വിട്ടുയെന്നും മുൻ ബിജെപി നേതാവ് ചൂണ്ടിക്കാണിച്ചു.
BJP during Atal Ji's time believed in consensus but today's government believes in crushing & conquering. Akalis, BJD have left the BJP. Today, who is standing with BJP?: Yashwant Sinha, TMC, in Kolkata pic.twitter.com/6bx5S64t5I
— ANI (@ANI) March 13, 2021
നന്ദിഗ്രാമിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരിക്കേറ്റ മമത ബാനർജി ചികിത്സക്ക് ശേഷം ആശുപത്രി വിട്ടതിന് ശേഷമാണ് യശ്വന്ത് സിൻഹായുടെ ടിഎംസി പ്രവേശനം. കെൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രി ചികിത്സയിലായിരുന്ന മമത ഇന്ന് രാവിലെ ഡിസ്ചാർജായത്.
അതേസമയം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തിലും രാജ്യം ഉറ്റ് നോക്കുന്നത് ബംഗാളിലേക്കാണ്. ബിജെപിയും ടിഎംസിയും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. മാർച്ച് 27 മുതൽ എട്ട് ഘട്ടങ്ങളിലായിട്ടാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...