ഇന്ത്യയിലെ അറിയപ്പെടുന്ന വ്യവസായിയായ ആനന്ദ് മഹീന്ദ്ര സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവമാണ്. തനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ പങ്കുവയ്ക്കുകയും കഴിവുള്ളവരെ പുകഴ്ത്താൻ മടികാണിക്കുകയും ചെയ്യാത്ത നല്ലൊരു മനസിന്റെ ഉടമകൂടിയാണ് അദ്ദേഹം.
Also Read: Viral VIdeo: ദാഹിച്ചു വലഞ്ഞെത്തിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകി യുവാവ്..!
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ (Viral Video) അദ്ദേഹം തന്നെ പങ്കുവെച്ച ഒരു കൊച്ചുകുട്ടിയുടെ മീൻപിടിക്കുന്ന കിടിലം വിദ്യയുടേതാണ്. അദ്ദേഹം ഇന്നലെയാണ് ഈ ക്ലിപ്പ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. കുട്ടിയുടെ പുതിയ വിദ്യയിൽ അദ്ദേഹം ആശ്ചര്യപ്പെടുകയും അവനെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല വിജയത്തിനെ കുറിച്ചുള്ള സൂത്രവാക്യവും അദ്ദേഹം കുറിച്ചിട്ടുണ്ട്. 'Determination + Ingenuity + Patience = Success' എന്നാണ് ഇതിനെക്കുറിച്ച് അദ്ദേഹം കുറിച്ചത്.
ആനന്ദ് മഹീന്ദ്ര ഷെയർ ചെയ്ത വീഡിയോയിൽ (Viral Video) ഒരു ചെറിയ കുട്ടി രണ്ടുകാലുകളുള്ള ഒരു സ്റ്റാൻഡിന്റെ സഹായത്തോടെ നദിക്കരയിൽ മീൻ പിടിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. മീനിനെ കുടുക്കാൻ വേണ്ടി കുട്ടി ഉപയോഗിക്കുന്ന രീതി ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ്.
Also Read: Viral Video: കാട്ടിൽ ബദ്ധശത്രുക്കളായ മൂർഖനും കീരിയും മുഖാമുഖം..!
മീനിനെ പിടിക്കാൻ ഇരയെ നദിയിലേക്ക് എറിഞ്ഞുകൊടുത്ത ശേഷം കാത്തിരിക്കുന്ന കുട്ടിയേയും നിങ്ങൾക്ക് കാണാം. ശേഷം ചൂണ്ടയിൽ മീൻ വീണതും സ്റ്റാൻഡിൽ നിന്നും ചരട് കൂടുതൽ നീങ്ങുന്നതുകണ്ട് മീൻ ചൂണ്ടയിൽ വീണെന്നു മനസിലായ കുട്ടി പെട്ടെന്ന് സ്റ്റാൻഡിൽ കേറി പിടിക്കുകയും ശേഷം ചരടിൽ പിടിച്ച് കരയിലേക്ക് മീനിനെ വലിച്ചുകയറ്റുകയും ചെയ്യുന്നത് നിങ്ങൾക്ക് കാണാം. രണ്ടു വലിയ മീനുകളാണ് ചൂണ്ടയിൽ കുടുങ്ങിയത്. ശേഷം രണ്ടു മീനുകളെയും സഞ്ചിയിൽ ഇട്ട് കൊണ്ടുപോകുന്നതും നിങ്ങൾക്ക് കാണാം. വീഡിയോ കാണാം...
This showed up in my inbox without commentary. It is strangely calming to watch in an increasingly complex world. A ‘short story’ that proves: Determination + Ingenuity + Patience = Success pic.twitter.com/fuIcrMUOIN
— anand mahindra (@anandmahindra) April 1, 2022
ആനന്ദ് മഹേന്ദ്ര ഇന്നലെ പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് 1 M വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്. ഒപ്പം 75.5k ലൈക്‌സും 12.9k റീട്വീറ്റും നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക