Waqf Board Amendment Bill: വഖഫ് ബോര്‍ഡുകളുടെ അധികാരം പരിമിതപ്പെടുത്തും? ഭേദ​ഗതി ബില്ലുമായി കേന്ദ്രം

വഖഫ് ബോര്‍ഡുകളുടെ അധികാരം പരിമിതപ്പെടുത്താന്‍  കേന്ദ്ര സര്‍ക്കാര്‍ നീക്കം. ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നതെന്ന് റിപ്പോർട്ട്.

Last Updated : Aug 5, 2024, 04:46 PM IST
  • നാല്പതോളം ഭേദഗതികളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോർട്ട്
  • പുതിയ ബിൽ പ്രകാരം വഖഫ് ബോർഡിൽ വനിതകളും അം​ഗങ്ങളാകും
  • ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ വസ്തുവകകളും രജിസ്റ്റര്‍ ചെയ്യേണ്ടി വരും
Waqf Board Amendment Bill: വഖഫ് ബോര്‍ഡുകളുടെ അധികാരം പരിമിതപ്പെടുത്തും? ഭേദ​ഗതി ബില്ലുമായി കേന്ദ്രം

ന്യൂഡൽഹി: വഖഫ് ബോര്‍ഡുകളുടെ അധികാരം പരിമിതപ്പെടുത്താന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി വഖഫ് നിയമത്തില്‍ ഭേദ​ഗതികളോട് കൂടിയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നതെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബില്ലിൽ നാല്പതോളം ഭേദഗതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയെന്നാണ് വിവരം.

വഖഫ് നിയമ ഭേദഗതി ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.  വെള്ളിയാഴ്ച നടന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നല്‍കിയത്. വഖഫ് നിയമം ഭേദ​ഗതി ചെയ്ത് പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്താനും ചില വ്യവസ്ഥകള്‍ റദ്ദാക്കാനും ബില്ലിൽ  നിര്‍ദ്ദേശിക്കുന്നു.

നിലവില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ഏത് ഭൂമിയും വഖഫ് സ്വത്തായി പ്രഖ്യാപിക്കാനുള്ള അധികാരം ബോര്‍ഡിനുണ്ട്. പുതിയ ഭേദ​ഗതി പ്രകാരം വഖഫ് ബോര്‍ഡുകള്‍ അവകാശമുന്നയിക്കുന്ന സ്വത്തുകളുടെ മേല്‍ പരിശോധന നിര്‍ബന്ധമാക്കും.

പുതിയ ബിൽ പ്രകാരം വഖഫ് ബോർഡിൽ വനിതകളും അം​ഗങ്ങളാകുമെന്നാണ്  റിപ്പോർട്ട്. ഓരോ സംസ്ഥാനങ്ങളിലും കേന്ദ്ര കൗണ്‍സിലിലും രണ്ട് വനിത അം​ഗങ്ങളെ വീതം ചുമതലപ്പെടുത്തും. നിലവിൽ വഖഫ് ബോർഡിലും കൗൺസിലിലും വനിത അം​ഗങ്ങളില്ല. 

Read Also: ബം​ഗ്ലാദേശിൽ കലാപം രൂക്ഷം; പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു, ഇന്ത്യയിൽ അഭയം തേടും?

രാജ്യത്തുടനീളം 8.7 ലക്ഷത്തിലേറെ വസ്തുവകകളാണ് വഖഫ് ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ ഉള്ളത്. പുതിയ ബില്ലിൽ വഖഫ് ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ വസ്തുവകകളും  ജില്ലാ കളക്ടർമാർക്ക് മുമ്പാകെ രജിസ്റ്റര്‍ ചെയ്യാനും ഇവ ബോര്‍ഡിന്റെ പോര്‍ട്ടലില്‍അപ് ലോഡ്‌ ചെയ്യാനുമുള്ള നിർദ്ദേശങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് വിവരം.

സുതാര്യത കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും നിലവിലെ നിയമമനുസരിച്ച് വഖഫ് സ്വത്ത് ഒരു കോടതിയിലും ചോദ്യം ചെയ്യാനാകില്ല എന്നും സര്‍ക്കാര്‍ അധികൃതര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയിലെ മുസ്ലീങ്ങളുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ പഠിക്കുന്ന സച്ചാര്‍ കമ്മിറ്റിയും വഖഫ് ബോര്‍ഡില്‍ സുതാര്യത വേണമെന്ന് ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. 

അതേസമയം, സമാജ് വാദി പാര്‍ട്ടി നേതാവും എംപിയുമായ അഖിലേഷ് യാദവ് ബില്ലിനെതിരെ രംഗത്ത് വന്നു. മുസ്ലീം വിഭാ​ഗത്തിൽ നിന്നും അവകാശങ്ങള്‍ തട്ടിയെടുക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇതിനെ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

1954ലാണ് വഖഫ് നിയമം ആദ്യമായി പാര്‍ലമെന്റില്‍ പാസാക്കിയത്.  പിന്നീട് അത് റദ്ദാക്കുകയും 1995ല്‍ ബോര്‍ഡുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന പുതിയ വഖഫ് നിയമം പാസാക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News