Vistara: അടിപൊളി ഉത്സവകാല ഓഫറുകളുമായി വിസ്താര എയർലൈൻസ്..!!

ഉത്സവ കാലത്ത് അടിപൊളി ഓഫറുമായി ഇന്ത്യയിലെ പ്രമുഖ എയർലൈൻ വിസ്താര. ആഭ്യന്തര, അന്തർദേശീയ ടിക്കറ്റുകൾക്ക് വൻ കിഴിവാണ് എയർലൈൻസ് വാഗ്ദാനം ചെയ്യുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 19, 2022, 02:35 PM IST
  • വിസ്താര എയർലൈൻസിൻ്റെ ഉത്സവകാല വിൽപ്പന 3 ദിവസത്തേക്കാണ് ഉള്ളത്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് എയർലൈൻസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് airvistara.com-ൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.
Vistara: അടിപൊളി ഉത്സവകാല ഓഫറുകളുമായി വിസ്താര എയർലൈൻസ്..!!

Vistara Offer: ഉത്സവ കാലത്ത് അടിപൊളി ഓഫറുമായി ഇന്ത്യയിലെ പ്രമുഖ എയർലൈൻ വിസ്താര. ആഭ്യന്തര, അന്തർദേശീയ ടിക്കറ്റുകൾക്ക് വൻ കിഴിവാണ് എയർലൈൻസ് വാഗ്ദാനം ചെയ്യുന്നത്. 

റിപ്പോർട്ട് അനുസരിച്ച്‌ ആഭ്യന്തര, വൺ-വേ ടിക്കറ്റുകളിൽ  ഇക്കണോമി ക്ലാസിന് 1499 രൂപയിലും പ്രീമിയം ഇക്കോണമിക്ക് 2999 രൂപയിലും ബിസിനസ് ക്ലാസിന് 8999 രൂപയിലുമാണ് നിരക്കുകൾ ആരംഭിക്കുന്നത്.  

Also Read:  Akasa Air: വിമാനയാത്രയില്‍ ഇനി ഓമന മൃഗങ്ങളേയും ഒപ്പം കൂട്ടാം...!! 

വിസ്താര എയർലൈൻസിൻ്റെ ഉത്സവകാല  വിൽപ്പന 3  ദിവസത്തേക്കാണ് ഉള്ളത്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് എയർലൈൻസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് airvistara.com-ൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. 

"ഇന്ത്യയിലെ ഏറ്റവും മികച്ച എയർലൈൻ ഉപയോഗിച്ച് ഇന്ത്യയുടെ സൗന്ദര്യം ആസാദിക്കാം...! ഉത്സവകാല  ഓഫറിൽ ടിക്കറ്റ് ബുക്ക് ചെയ്യൂ  1499 രൂപ മുതൽ ആഭ്യന്തര നിരക്കുകൾ ആസ്വദിക്കൂ. 23-ഒക്‌ടോബർ-2022-നും 31-മാർച്ച്-2023-നും ഇടയിലുള്ള യാത്രയ്‌ക്കായി 19-ഒക്‌ടോബർ-2022 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം", എയർ  വിസ്താര ട്വീറ്റ് ചെയ്തു.

ടിക്കറ്റ് നിരക്കും ബുക്കിംഗ് വിശദാംശങ്ങളും അറിയാം 
 ആഭ്യന്തര, വൺ-വേ നിരക്കുകൾ ഇക്കണോമി ക്ലാസിന് 1499 രൂപയിലും പ്രീമിയം ഇക്കോണമിക്ക് 2999 രൂപയിലും ബിസിനസ് ക്ലാസിന് 8999 രൂപയിലുമാണ് ആരംഭിക്കുക.

അന്താരാഷ്‌ട്ര വിഭാഗത്തിൽ, റിട്ടേൺ നിരക്കുകൾ ഇക്കണോമി ക്ലാസിന് (ഡൽഹി-കാഠ്മണ്ഡു) 14,149 രൂപയിലും, പ്രീമിയം ഇക്കണോമിക്ക് (ഡൽഹി-കാഠ്മണ്ഡു) 18,499 രൂപയിലും, ബിസിനസ് ക്ലാസിന് (ഡൽഹി-കാഠ്മണ്ഡു) 42,499 രൂപയിലും ആരംഭിക്കുന്നു.

ആനുകൂല്യങ്ങളോടെ എയർ വിസ്താര ഉത്സവകാല ഓഫർ നേടാനുള്ള അവസാന തീയതി ഒക്ടോബർ 19 ആണ്.  അതേസമയം, അന്തർദേശീയ യാത്രകൾക്ക് ഒക്ടോബർ 20 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News