Viral Video: ഒരു മണിക്കൂർ വൈകിയെത്തി സൊമാറ്റോക്കാരൻ, ഓര്‍ഡര്‍ ചെയ്തയാൾ ആരതി ഉഴിഞ്ഞു

 ഡൽഹിയിൽ ഇത് ഉത്സവകാലമാണ് കൂടാതെ മറ്റെല്ലാ ദിവസവും മഴയും പെയ്യുന്നതിനാൽ ഗതാഗതക്കുരുക്കും രൂക്ഷമാണ് ഭക്ഷണ ഓർഡറുകൾ വൈകിക്കൊണ്ടേയിരിക്കും

Written by - Zee Malayalam News Desk | Last Updated : Oct 8, 2022, 03:31 PM IST
  • അയാൾ ആദരവോടെ തിലകവും അരിമണിയും പുരട്ടിയപ്പോൾ ഡെലിവറി ബോയ് ചിരിച്ചുകൊണ്ട് ഹെൽമറ്റ് അഴിച്ചു
  • ബിസിനസുകാരനായ സഞ്ജീവ് ത്യാഗിയാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചത്
  • ആളുകൾ ഭക്ഷണ വിതരക്കാരെ ചീത്ത വിളിക്കുകയും പരാതിപ്പെടുകയും ചെയ്യുന്നത് നിത്യ സംഭവമാണ്
Viral Video: ഒരു മണിക്കൂർ വൈകിയെത്തി സൊമാറ്റോക്കാരൻ, ഓര്‍ഡര്‍ ചെയ്തയാൾ ആരതി ഉഴിഞ്ഞു

Viral Video Today: ചില ആളുകൾ ഭക്ഷണ വിതരണ ഏജന്റുമാരെ വൈകിയെത്തിയതിന് ശകാരിക്കുകയും ചീത്ത വിളിക്കുകയും ചിലർ അവർക്കെതിരെ കേസെടുക്കുകയും ചെയ്യുന്നത് സ്ഥിരം സംഭവമാണ്. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായി ഡൽഹിയിൽ നടന്ന മറ്റൊരു സംഭവമാണ് വൈറലായത്.

എല്ലാ നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലേയും പോലെ ഡൽഹിയിലും ഇത് ഉത്സവകാലമാണ് കൂടാതെ മറ്റെല്ലാ ദിവസവും മഴയും പെയ്യുന്നതിനാൽ ഗതാഗതക്കുരുക്കിനും ഭക്ഷണ ഓർഡറുകൾ വൈകുന്നതിനും കാരണമാകുന്നു. ഇത് പലപ്പോഴും ബുദ്ധിമുട്ടിലാക്കുന്നത് ഫുഡ് ഡെലിവറിക്കാരെയാണ്. അത്തരത്തിലൊരു വീഡിയോ ആണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Sanjeev Tyagi (@sanjeevkumar220268)

ഡൽഹിയിൽ നിന്നുള്ള ബിസിനസുകാരനായ സഞ്ജീവ് ത്യാഗിയാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചത് മണിക്കൂറുകളോളം ഭക്ഷണം ഓര്‍ഡര്‍ചെയ്ത് കാത്തിരുന്ന ത്യാഗി ഒടുവിൽ എത്തുന്ന സൊമാറ്റോ ഡെലിവറി ഏജൻറിനെ ആരതി ഉഴിഞ്ഞാണ് സ്വീകരിക്കുന്നത്. കുറി തൊട്ടാണ് ഡെലിവറി ബോയിയെ സ്വീകരിച്ചത്.അയാൾ ആദരവോടെ തിലകവും അരിമണിയും പുരട്ടിയപ്പോൾ ഡെലിവറി ബോയ് ചിരിച്ചുകൊണ്ട് ഹെൽമറ്റ് അഴിച്ചു. 

ALSO READ: Viral Video: ചീറ്റപ്പുലി ഇരപിടിക്കുന്നത് കണ്ടിട്ടുണ്ടോ? ഓടി തുടങ്ങിയാല്‍ പിന്നെ ഒന്നും കാണില്ല

 ട്രാഫിക്ക് ഉണ്ടായിരുന്നിട്ടും നിങ്ങളുടെ ഓർഡർ ലഭിക്കുന്നു. നന്ദി സൊമാറ്റോ. എന്നാണ് സഞ്ജീവ് ത്യാഗി പോസ്റ്റിന് നൽകിയ അടിക്കുറിപ്പ് കുറഞ്ഞ സമയത്തിൽ 4.8 മില്യൺ വ്യൂസും 428k ലൈക്കുകളും റീലിന് ലഭിച്ചു. സോഷ്യൽ മീഡിയയിലും വീഡിയോക്ക് വൻ കയ്യടിയാണ് ലഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News