Viral Video: Singer Shashi Tharoor....!! ശശി തരൂരിന്‍റെ 'Oxford accent' ഹിന്ദിപ്പാട്ട് വൈറല്‍, നിങ്ങളും കേട്ടുനോക്കൂ....

രാഷ്ട്രീയവും കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷും മാത്രമല്ല,  ഹിന്ദി പാട്ടും അതും  "Oxford accent" ല്‍ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിയ്ക്കുകയാണ്  തിരുവനന്തപുരം  എംപി  ശശി തരൂര്‍....!! 

Written by - Zee Malayalam News Desk | Last Updated : Sep 6, 2021, 07:22 PM IST
  • രാഷ്ട്രീയവും കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷും മാത്രമല്ല, ഹിന്ദി പാട്ടും അതും "Oxford accent" ല്‍ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിയ്ക്കുകയാണ് തിരുവനന്തപുരം എംപി ശശി തരൂര്‍....!!
  • അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ ഹിന്ദി പാട്ട് (in Oxford accent) പാടിയാണ് അദ്ദേഹം സദസിനെ കയ്യിലെടുത്തത്...!
Viral Video: Singer Shashi Tharoor....!! ശശി തരൂരിന്‍റെ  'Oxford accent' ഹിന്ദിപ്പാട്ട്  വൈറല്‍,  നിങ്ങളും കേട്ടുനോക്കൂ....

New Delhi: രാഷ്ട്രീയവും കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷും മാത്രമല്ല,  ഹിന്ദി പാട്ടും അതും  "Oxford accent" ല്‍ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിയ്ക്കുകയാണ്  തിരുവനന്തപുരം  എംപി  ശശി തരൂര്‍....!! 

അടുത്തിടെ നടന്ന ഒരു പരിപാടിയില്‍   ഹിന്ദി പാട്ട്  (in Oxford accent) പാടിയാണ് അദ്ദേഹം  സദസിനെ കയ്യിലെടുത്തത്...! 

ITപാര്‍ലമെന്‍ററി കമ്മിറ്റി അംഗങ്ങളുടെ ശ്രീനഗര്‍ സന്ദര്‍ശനത്തിലാണ് തരൂര്‍ (Shashi Tharoor)  "ഹിന്ദി ഗായകനായി" തിളങ്ങിയത്. ദൂരദര്‍ശന്‍റെ ആഭിമുഖ്യത്തിലുള്ള സാംസ്കാരിക പരിപാടിയില്‍  സദസിന്‍റെ ആവശ്യം മാനിച്ചായിരുന്നു തരൂര്‍ ഗായകനായത്....!! 

തരൂര്‍ തന്നെയാണ് ട്വീറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തത്. അംഗങ്ങള്‍ പാടാന്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് താന്‍ പാടിയതെന്നും റിഹേഴ്സല്‍ ഒന്നും നടത്തിയില്ലെന്നും ആസ്വദിക്കണമെന്നും തരൂര്‍ ട്വീറ്ററില്‍ കുറിച്ചു. 

1971ല്‍ പുറത്തിറങ്ങിയ പ്രശസ്തമായ "അജ്നബി" എന്ന ചിത്രത്തില്‍  കിഷോര്‍ കുമാര്‍ ആലപിച്ച  'എക് അജ്നബി ഹസീനാ  സേ' എന്നുതുടങ്ങുന്ന ഗാനമാണ്  തരൂര്‍ ആലപിച്ചത്.  

എന്തായാലും അദ്ദേഹത്തിന്‍റെ ആലാപനം‌ സദസ് ഏറെ ആസ്വദിച്ചു എന്നത് വീഡിയോയില്‍നിന്നും വ്യക്തമാണ്‌.  തരൂരിന്‍റെ പാട്ടിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് എത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News