Monkey Viral Video: പല തരത്തിലുള്ള വീഡിയോ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു ലോകമാണ് ഈ സോഷ്യൽ മീഡിയ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഇവിടെ കാണുന്ന വീഡിയോകൾ പലപ്പോഴും നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമൊക്കെ ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. ഇത്തവണ ഒരു കുരങ്ങുമായി ബന്ധപ്പെട്ട വീഡിയോയാണ് വൈറലാകുന്നത്.
Also Read: Viral Video: ക്ലാസ് മുറിയിൽ കുട്ടികളുടെ ലീലാവിലാസം..! വീഡിയോ കണ്ടാൽ ഞെട്ടും
കുരങ്ങൻമാർ എന്തെങ്കിലും നമ്മുടെ കയ്യിൽ നിന്നും പിടിച്ചുപറിച്ചു കൊണ്ട് പോയാൽ പിന്നെ അത് കിട്ടുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. കുരങ്ങൻ അത് വേണ്ടെന്നു വയ്ക്കുന്നതുവരെ കാത്തിരിക്കുക എന്നല്ലാതെ അവിടെ വേറെ ഒന്നും ചെയ്യാനില്ല. അത്തരത്തിലുള്ള ഒരു വീഡിയോയാണിത്. പക്ഷെ കുരങ്ങൻ തട്ടികൊണ്ടുപോയത് ഐ ഫോൺ ആണെന്ന് മാത്രം. കുരങ്ങനിൽ നിന്നും ഫോൺ തിരിച്ചു പിടിക്കാൻ കാണിച്ച ബുദ്ധിപരമായ സൂത്രമാണ് ഈ വീഡിയോ വൈറലാകാൻ കാരണം.
Also Read: Viral Video: കമഴന്ന് വീണ ആമയെ സഹായിക്കുന്ന കാട്ടു പോത്ത്, വീഡിയോ വൈറൽ
സംഭവം നടന്നത് മഥുരയിലാണ്. മഥുര വൃന്ദാവനം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഒരു ഭക്തന്റെ ഐഫോണാണ് കുരങ്ങൻ അടിച്ചോണ്ടു പോയത്. അത് തിരികെ വാങ്ങാൻ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ഒരു രക്ഷയുമുണ്ടായില്ല. ഒടുവിൽ പ്രയോഗിച്ച ബുദ്ധിയാണ് വഴിയായത്. അതായത് കൂട്ടത്തിൽ നിന്ന ഒരാൾ തന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു ഫ്രൂട്ടി മുകളിലേക്ക് എറിഞ്ഞു. ഫ്രൂട്ടി കണ്ടതും കയ്യിലിരുന്ന ഫോണിന്റെ വില അറിയാത്ത കുരങ്ങ് ഫോൺ താഴേക്കിട്ട് ഫ്രൂട്ടി ചാടിപിടിച്ചു. താഴേക്ക് വീണ ഫോൺ സുരക്ഷിതമായി അവിടെ നിന്നവർ പിടിക്കുകയും ചെയ്തു. വീഡിയോ കാണാം....
'വൃന്ദാവനത്തിലെ കുരങ്ങൻ ഒരു ഫ്രൂട്ടിക്ക് വേണ്ടി ഐ ഫോൺ വിറ്റു' എന്ന ക്യാപ്‌ഷനോടെ ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്ന ഈ വീഡിയോയ്ക്ക് നിരവധി ലൈക്‌സും വ്യൂസുമൊക്കെ ലഭിച്ചു കൊണ്ടിരിക്കുകയാണ്. ഒപ്പം നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. കമന്റിൽ ഇതാണ് ശരിക്കുള്ള ബാർട്ടർ സമ്പ്രദാനം എന്നും പറയുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.