പുലിയുടെ വാലിൽ പിടിച്ച് വലിച്ച മനുഷ്യൻ; പുലിവാല് പിടിക്കുകയെന്നാൽ ഇതാണ്-Video

പുലി മുന്നോട്ട് നീങ്ങാൻ തുടങ്ങുമ്പോൾ അതിൻറെ വാലിലും കാലിലും പിടിച്ച് പിന്നോട്ട് വലിക്കുകയാണ് ഇവർ. ഒടുവിൽ മടുത്ത് പുലി തന്നെ  നിലത്ത് കിടക്കുകയാണെന്ന് വീഡിയോയിൽ കാണാം

Written by - Zee Malayalam News Desk | Last Updated : Aug 18, 2022, 02:47 PM IST
  • പുലി മുന്നോട്ട് നീങ്ങാൻ തുടങ്ങുമ്പോൾ അതിൻറെ വാലിലും കാലിലും പിടിച്ച് പിന്നോട്ട് വലിക്കുകയാണ് ഇവർ
  • ഒടുവിൽ മടുത്ത് പുലി തന്നെ നിലത്ത് കിടക്കുകയാണെന്ന് വീഡിയോയിൽ കാണാം
  • 74000-ൽ അധികം പേരാണ് വീഡിയോ കുറഞ്ഞ സമയത്തിനുള്ളിൽ കണ്ടത്
പുലിയുടെ വാലിൽ പിടിച്ച് വലിച്ച മനുഷ്യൻ; പുലിവാല് പിടിക്കുകയെന്നാൽ ഇതാണ്-Video

മനുഷ്യരെ പോലെയല്ല മൃഗങ്ങൾ എന്നാണ് എപ്പോഴും പറയാറ്. മനുഷ്യന് ചിന്താ ശേഷി ഉണ്ടെങ്കിൽ മൃഗങ്ങൾക്ക് അതില്ല. അത് കൊണ്ട് തന്നെ അവയുടെ സ്വഭാവം പ്രവചനാതീതമാണ്. പല വലിയ സംഭവങ്ങളും ഉണ്ടാവുന്നത് പോലും ഇത്തരത്തിലാണ്.എന്നാൽ സമീപകാലത്താി സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്ന വീഡിയോ ഇതിന് വിരുദ്ധമായ ഒന്നാണ്. ഉത്തരേന്ത്യയിൽ എവിടെയോ നടക്കുന്ന സംഭവമാണിത്. നടുറോഡിൽ പുള്ളിപ്പുലിയെ പിടിച്ച് വെച്ചിരിക്കുകയാണ് ഒരു കൂട്ടം ആളുകൾ.

പുലി മുന്നോട്ട് നീങ്ങാൻ തുടങ്ങുമ്പോൾ അതിൻറെ വാലിലും കാലിലും പിടിച്ച് പിന്നോട്ട് വലിക്കുകയാണ് ഇവർ. ഒടുവിൽ മടുത്ത് പുലി തന്നെ  നിലത്ത് കിടക്കുകയാണെന്ന് വീഡിയോയിൽ കാണാം. പ്രവീൺ കാസ്വൻ ഐഎഫ്എസ് ആണ് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തത്. യഥാർത്ഥ മൃഗത്തിനെ തിരിച്ചറിയൂ എന്നായിരുന്നു വീഡിയോയുടെ ക്യാപ്ഷൻ.

 

74000-ൽ അധികം പേരാണ് വീഡിയോ കുറഞ്ഞ സമയത്തിനുള്ളിൽ കണ്ടത്. 543 പേർ ഇത് റീ ട്വീറ്റ് ചെയ്തു. 1902 പേർ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. 372 പേർ തങ്ങളുടെ കമൻറും വീഡിയോയിൽ ഇട്ടിട്ടുണ്ട്. ബിഗ് ക്യാറ്റ്സ് എന്ന പേജിലാണ് വീഡിയോ ആദ്യം എത്തിയത്. നിരവധി പേർ ആളുകളുടെ പ്രവർത്തിയെ വിമർശിച്ച് രംഗത്ത് എത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News