Viral Video: അടുത്തിരുന്നതും പെൺകുട്ടിയെ പിടിച്ച് ചുംബിച്ച് കുരങ്ങ്..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ഹനുമാൻ കുരങ്ങ് (Langur) തന്റെ കുഞ്ഞുമായി സുഖമായിരിക്കുന്നത്.  പെട്ടെന്നാണ് അവരുടെ അടുത്തേക്ക് ഒരു പെൺകുട്ടി വന്നിരുന്നത്.  പിന്നെ സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്.

Written by - Ajitha Kumari | Last Updated : Oct 10, 2022, 07:08 PM IST
  • തെക്കേ ഏഷ്യയിൽ പ്രധാനമായും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഒരു കുരങ്ങാണ് ഹനുമാൻ കുരങ്ങുകൾ
  • ഇന്ത്യയിൽ ഇവ പ്രധാനമായും കാണപ്പെടുന്നത് ഗോവ, കർണാടക, കേരളം എന്നിവിടങ്ങളിലെ പശ്ചിമഘട്ടവനങ്ങളിലാണ്‌
  • ഇവയുമായി ബന്ധപ്പെട്ട ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്
Viral Video: അടുത്തിരുന്നതും പെൺകുട്ടിയെ പിടിച്ച് ചുംബിച്ച് കുരങ്ങ്..! വീഡിയോ വൈറൽ

Viral Video: ദശലക്ഷക്കണക്കിന് വീഡിയോകളാൽ നിറഞ്ഞ ഒരു ലോകമാണ് സോഷ്യൽ മീഡിയ.  അവയിൽ ചിലത് കാണുമ്പോൾ നമുക്ക് നമ്മുടെ ചിരി നിയന്ത്രിക്കാൻ കഴിയില്ല അതുപോലെ ചിലത് കണ്ടാൽ നാം ശരിക്കും ഞെട്ടിപ്പോകും. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.   വീഡിയോ ഒരു പെൺകുട്ടിയും ലംഗൂറുമായി അതായത് ഹനുമാൻ കുരങ്ങുമായി ബന്ധപ്പെട്ട ഒന്നാണ്. വീഡിയോയിൽ  രണ്ടുപേരും അടുത്ത് ഇരിക്കുന്നത് കാണാം.  അപ്പോൾ നടന്ന ഈ കാര്യം വീഡിയോ കാണുന്നവരെ ശരിക്കും ഞെട്ടിക്കുകയാണ്.  ശരിക്കും പറഞ്ഞാൽ വീഡിയോ കാണുമ്പോൾ കുട്ടി കുരങ്ങന്റെ രീതി കണ്ട് നമ്മൾ ഞെട്ടിപോകുമെങ്കിലും നമ്മളും ഒന്ന് ചിരിച്ചുപോകും കേട്ടോ.  ചിരി പോലും അടക്കാൻ പറ്റാത്ത തരത്തിലാണ് വീഡിയോ. വീഡിയോ ഇതുവരെ ആയിരക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്.  കണ്ടവർ കണ്ടവർ വീണ്ടും വീണ്ടും കാണുകയാണ്.  അത്രയ്ക്ക് രസമുണ്ട് വീഡിയോ കാണാൻ.    

Also Read: നായയെ വേട്ടയാടാൻ പോയ കടുവയ്ക്ക് കിട്ടി മുട്ടൻ പണി, നോക്കി നിന്ന സിംഹവും കുലുങ്ങിയില്ല..! വീഡിയോ വൈറൽ 

കണ്മുന്നിൽ വന്നിരിക്കുന്ന ഏതാനും നിമിഷങ്ങൾ മാത്രമുള്ള ഈ  വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ഹനുമാൻ കുരങ്ങും (Langur) അതിന്റെ കുട്ടിയും ഒരു കല്ലിൽ ഇരിക്കുന്നത്.  പെട്ടെന്നാണ് അവിടേക്ക് ഒരു പെൺകുട്ടി എത്തുകയും ഇവർ ക്ക് ആഹാരം കൊടുക്കുകയൂം ചെയ്തത്.  ശേഷം കുട്ടി കുരങ്ങനോട് എന്തോ പറയാൻ മുന്നിലോട്ട് ആയുന്നതും നമുക്ക് കാണാൻ കഴിയും  ആ സമയത്തെ കുട്ടി കുരങ്ങൻ കാണിച്ചത് ശരിക്കും ഞെട്ടിപ്പിച്ചു കളഞ്ഞു.  സിനിമയിലൊക്കെ പറയുമ്പോൾ ശരിക്കും 'കുട്ടി മാമാ ഞാൻ ഞെട്ടി മാമാ' എന്ന അവസ്ഥയിലായി പെൺകുട്ടിയും കാഴ്‌ചക്കാരും.  അതായത് കുട്ടി കുരങ്ങനോട് കളിയ്ക്കാൻ ചെന്ന പെൺകുട്ടിയെ പിടിച്ചു ഉമ്മ വയ്ക്കുന്നതാണ് നമുക്ക് പിന്നെ കാണാൻ കഴിയുന്നത്.  അതും പെൺകുട്ടി വച്ചിരിക്കുന്ന മാസ്ക്കിനെ പിടിച്ചു താഴ്ത്തിയിട്ട് ചുണ്ടിലാണ് ചുംബനം നൽകിയത്.  ശരിക്കും പറഞ്ഞാൽ ആ പെൺകുട്ടിയും ശരിക്കും പേടിച്ചു പിന്നിലോട്ട് മാറി.  എന്തായാലും രസമരക്കായ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.  വീഡിയോ വൈറലാകുന്നു....

Also Read: വധുവിനെ കണ്ടതും ബോധംകെട്ട് വരൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Ashiq Billota Official (@ashiq.billota)

Also Read: ഗ്യാസ് സിലിണ്ടർ സംബന്ധിച്ച് പുതിയ നിയമം നടപ്പാക്കി, സബ്‌സിഡി ലഭിക്കുന്നതും ചുരുക്കി! 

വീഡിയോ  ashiq.billota എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്.  വീഡിയോ ആളുകൾക്ക് ശരിക്കും ഇഷ്ടപ്പെട്ടിട്ടുണ്ട്.  അതുകൊണ്ടുതന്നെ വീഡിയോയ്ക്ക് നിരവധി കമന്റും ലൈക്‌സും 189 k വ്യൂസും ലഭിച്ചിട്ടുണ്ട്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News