രാജവെമ്പാലയെ പിടിക്കാൻ ശ്രമിക്കുന്ന വാവ സുരേഷിന്റെ നേർക്ക് ഫണമുയർത്തി പാമ്പ്..!

Viral Video: പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് മുട്ടിടിക്കും അപ്പോൾ ഒരു പാമ്പിനെ നേരിൽ കണ്ടാലോ? എന്തായിരിക്കും അവസ്ഥയെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ..

Written by - Ajitha Kumari | Last Updated : Mar 26, 2022, 03:31 PM IST
  • വാവ സുരേഷ് രാജവെമ്പാലയെ പിടിക്കുന്ന വീഡിയോ
  • വാവ സുരേഷ് പിടിക്കുന്ന 227 മത്തെ കിംഗ് കോബ്രയാണിത്
രാജവെമ്പാലയെ പിടിക്കാൻ ശ്രമിക്കുന്ന വാവ സുരേഷിന്റെ നേർക്ക് ഫണമുയർത്തി പാമ്പ്..!

Viral Video: Viral Video: പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് മുട്ടിടിക്കും അപ്പോൾ ഒരു പാമ്പിനെ നേരിൽ കണ്ടാലോ? എന്തായിരിക്കും അവസ്ഥയെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ.. അതും രാജവെമ്പാലയെപ്പോലെ ഉഗ്രവിഷമുള്ള പാമ്പ് കൂടി ആയാൽ പിന്നെ പറയുകയും വേണ്ട. 

അങ്ങനൊരു കാഴ്ച നിങ്ങൾ കണ്ടാൽ അത് ജീവിതകാലം മുഴുവനായുള്ള ഒരു പേടി സ്വപ്നമായിരിക്കും എന്ന കാര്യത്തിൽ  സംശയം വേണ്ട. എന്തായാലും അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. 

Also Read: Viral Video: രണ്ട് രാജവെമ്പാലകൾ നേർക്കുനേർ..! എന്ത് സംഭവിക്കും? വീഡിയോ കാണാം

പൊതുവെ പാമ്പുകൾ സാധാരണക്കാരെ മാത്രമല്ല പാമ്പു പിടുത്തക്കാരെ പോലും വെറുതെ വിടാറില്ല.  അത്തരം വിഡിയോകൾ സോഷ്യൽ മീഡിയയിൽ പലതവണ നമ്മൾ കണ്ടിട്ടുമുണ്ട്.  അത്തരത്തിലുള്ള മറ്റൊരു വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.  എന്തായാലും ഈ വീഡിയോ കണ്ടാൽ ശരിക്കും നിങ്ങൾ ഞെട്ടും. 

Also Read: Viral Video: അഞ്ചടി നീളമുള്ള പാമ്പിന്റെ വാലിൽ പിടിച്ചു കളിക്കുന്ന കുട്ടി..!

വൈറലാകുന്ന വീഡിയോയിൽ നമ്മൾ കാണുന്ന പാമ്പു പിടുത്തക്കാരൻ മറ്റാരുമല്ല കേട്ടോ നമ്മുടെ സ്വന്തം വാവ സുരേഷ് ആണ്. വാവ സുരേഷ് രാജവെമ്പാലയെ പിടിക്കുന്ന ഈ വീഡിയോ anoop.ardhu എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. അതിൽ തണ്ണി തോട്ടിൽ നിന്ന് വാവ സുരേഷ് പിടിച്ച രാജവെമ്പാല എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത് കേരളത്തിൽ നിന്നുള്ള വിഡിയോയാണ്  വീഡിയോ കാണാം...

 

ഈ രാജവെമ്പാലയെ പിടിച്ചതിനെ കുറിച്ച് വാവ സുരേഷിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇത് അദ്ദേഹം പിടിക്കുന്ന 227 മത്തെ കിംഗ് കോബ്ര ആണെന്നാണ്.  മാത്രമല്ല ഈ ജനുവരി 31 ന് പാമ്പുകടിയേറ്റ് അദ്ദേഹം അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ശേഷം സുഖപ്പെട്ട് വീണ്ടും പാമ്പുപിടുത്തത്തിൽ സജീവമായതിന് ശേഷമുള്ള ആദ്യത്തെ കിംഗ് കോബ്രയാണ് ഇതെന്നാണ്. മാത്രമല്ല ഏകദേശം 12 അടിയോളം നീളമുള്ള പെൺ കോബ്രയാണെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ കോന്നി ഡിവിഷന്റെ കീഴിലാണ് ഈ തണ്ണിതോട്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News