Viral Video : ഇതൊക്കെയെന്ത്? സിഗരറ്റും വലിച്ച് കൂളായി രജനി സ്റ്റൈലിൽ പാമ്പിനെ കൈയിലെടുത്ത് യുവതി

ബ്രസീലിലെ  ജബോട്ടികാറ്റുബാസ് എന്ന സ്ഥലത്താണ് സംഭവമെന്ന് വീഡിയോടൊപ്പം നൽകിയിരിക്കുന്ന കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Mar 25, 2022, 03:03 PM IST
  • യൂണിലാഡ്‌ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
  • ബ്രസീലിലെ ജബോട്ടികാറ്റുബാസ് എന്ന സ്ഥലത്താണ് സംഭവമെന്ന് വീഡിയോടൊപ്പം നൽകിയിരിക്കുന്ന കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.
  • നിരവധി പേർ ഇതിനോടകം വീഡിയോ കണ്ട് കഴിഞ്ഞു, 85000 ത്തിൽ പരം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
Viral Video : ഇതൊക്കെയെന്ത്? സിഗരറ്റും വലിച്ച് കൂളായി രജനി സ്റ്റൈലിൽ പാമ്പിനെ കൈയിലെടുത്ത് യുവതി

പാമ്പ് പിടുത്തം വളരെ അപകടകരമായ കാര്യമാണ്. പാമ്പ് പിടുത്തത്തിനിടയിൽ കടിയേറ്റ് മരിച്ചവർ പോലും ഉണ്ട്. അടുത്തിടെയാണ് വാവ സുരേഷിന് പാമ്പ് പിടുത്തത്തിനിടയിൽ കടിയേറ്റ് ഗുരുതരാവസ്ഥയിൽ ആയത്. ആദ്ദേഹത്തിന്റെ ആരോഗ്യം പൂർവസ്ഥിതിയിൽ എത്തുകയും ചെയ്തിരുന്നു. ഇപ്പോൾ സിഗരറ്റ് വലിച്ച് ഒറ്റ കൈകൊണ്ട് പാമ്പിനെ പിടിക്കുന്ന ഒരു യുവതിയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്.

യൂണിലാഡ്‌ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്രസീലിലെ  ജബോട്ടികാറ്റുബാസ് എന്ന സ്ഥലത്താണ് സംഭവമെന്ന് വീഡിയോടൊപ്പം നൽകിയിരിക്കുന്ന കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. നിരവധി പേർ ഇതിനോടകം വീഡിയോ കണ്ട് കഴിഞ്ഞു, 85000 ത്തിൽ പരം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ജാക്വിലിൻ എന്ന യുവതിയാണ് ഈ സാഹസത്തിന് തയാറായത്. ഇത് വീട്ടിൽ പരീക്ഷിക്കരുതെന്നും വീഡിയോയിൽ പറയുന്നുണ്ട്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by UNILAD (@unilad)

ALSO READ: Viral Video: അഞ്ചടി നീളമുള്ള പാമ്പിന്റെ വാലിൽ പിടിച്ചു കളിക്കുന്ന കുട്ടി..!

വീഡിയോയിൽ റോഡിന് നടുവിൽ കിടക്കുന്ന പാമ്പിനെ ജാക്വിലിൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന ദൃശ്യങ്ങൾ കാണാൻ കഴിയും. വഴിയിൽ കൂടെ പോകുന്ന മറ്റുള്ളവർ പാമ്പിനെ കണ്ട് പേടിച്ച് മാറി നിൽക്കുമ്പോഴാണ് ജാക്വിലിൻ ഇതിന് തയ്യാറായിരിക്കുന്നത്. കുറച്ച് സമയം പാമ്പിനെ നിരീക്ഷിച്ചതിന് ശേഷമാണ് യുവതി പാമ്പിനെ പിടിക്കുന്നത്. യുവതിയുടെ പ്രവൃത്തി സാമൂഹിക മാധ്യമത്തിലൂടെ കണ്ടവരൊക്കെ ഞെട്ടിയിരിക്കുകയാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News