Viral Video: രാജവെമ്പാലയുടെ വാലിൽ പിടിക്കാൻ ശ്രമിച്ച യുവാവിന്റെ നേർക്ക് ചീറ്റിക്കൊണ്ട് പാമ്പ്..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു യുവാവ് അപകടകാരിയായ രാജവെമ്പാലയെ പിടിക്കാൻ ശ്രമിക്കുന്നതും പിന്നെ നടക്കുന്നതും. 

Written by - Ajitha Kumari | Last Updated : Aug 13, 2022, 03:15 PM IST
  • പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ ആളുകൾ ശരിക്കും പരിഭ്രാന്തരാകും
  • മിക്ക പാമ്പുകളും വിഷമുള്ളതാണ്
Viral Video: രാജവെമ്പാലയുടെ വാലിൽ പിടിക്കാൻ ശ്രമിച്ച യുവാവിന്റെ നേർക്ക് ചീറ്റിക്കൊണ്ട്  പാമ്പ്..! വീഡിയോ വൈറൽ

Viral Video: പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ ആളുകൾ ശരിക്കും പരിഭ്രാന്തരാകും,  അതിനി ഏത് ഇനവുമാകട്ടെ അവസ്ഥ ഒന്നുതന്നെയാണ്.  അതിന് കാരണം മിക്ക പാമ്പുകളും വിഷമുള്ളതാണ് എന്നതാണ്.  എങ്കിലും ചിലരുണ്ട് കേട്ടോ ഇവർക്ക് ഒരുതരത്തിലുള്ള പാമ്പിനെയും പേടിയുണ്ടാവില്ല.  അതിനി ചെറുതായാലും ശരി രാജവെമ്പാല ആയാലും ശരി. ഇവർ ഇതിനെയൊക്കെ നിസാരമായി പിടിക്കാൻ ശ്രമിക്കാറുമുണ്ട്.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സൊഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഏകദേശം 8-10 അടി നീളമുള്ള ഒരു രാജവെമ്പാലയെ ഒരു യുവാവ് നിസാരമായി എങ്ങനെയാണ് പിടിക്കാൻ ശ്രമിക്കുന്നതെന്ന്.    

Also Read: ബെഡ്‌റൂം കണ്ടതോടെ തുള്ളിച്ചാടി വധു, പിന്നെ പറഞ്ഞത് കേട്ട് ഞെട്ടിത്തരിച്ച് വരൻ..! വീഡിയോ വൈറൽ 

വൈറലാകുന്ന ഈ വീഡിയോയുടെ തുടക്കത്തിൽ നിങ്ങൾക്ക് കാണാൻ കഴിയും  കാട്ടിൽ 10 അടിയോളം നീളമുള്ള രാജവെമ്പാലയുടെ വാലിൽ പിടിക്കാൻ ഒരാൾ ശ്രമിക്കുന്നത്. ഇയാളുടെ ഈ പ്രവൃത്തിയിൽ ദേഷ്യപ്പെട്ട് രാജവെമ്പാല ചീറ്റിക്കൊണ്ട് വരുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.   മാത്രമല്ല പലതവണ കൊത്താൻ വേണ്ടി ശ്രമിക്കുന്നതും കാണാം.  എന്നിട്ടും ഇയാൾ പിന്മാറാതെ നിരന്തരം രാജവെമ്പാലയെ ശല്യം ചെയ്യുന്നതും കാണാം. വീഡിയോ കാണാം...

Also Read: മനസിൽ ലഡ്ഡു പൊട്ടി..! സുന്ദരിയായ യുവതിയെ വിവാഹം കഴിച്ച വൃദ്ധന്റെ സന്തോഷം, വീഡിയോ വൈറൽ 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by  EarthPix  (@earthpix)

Also Read: ഒന്നു മണപ്പിച്ചതേയുള്ളൂ.. പിന്നെ പൂച്ചയെ പോലും വെറുതെ വിടാതെ എലി..! വീഡിയോ വൈറൽ 

വീഡിയോയുടെ തുടക്കത്തിൽ നിങ്ങൾക്ക് കാണാൻ കഴിയും ആ യുവാവ് ഒരു ഭയവുമില്ലാതെ രാജവെമ്പാലയുടെ വാലിൽ പിടിച്ചുകൊണ്ട് പതുക്കെ നീങ്ങുന്നത്.  ആ സമയം യുവാവ് പാമ്പിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.  ഇതിനിടയിൽ പാമ്പ് പലതവണ തിരിഞ്ഞു കൊത്താൻ വരുന്നതും കാണാം എന്നിട്ടും ഒരു പേടിയുമില്ലാതെ യുവാവ് അതിനെ പിടിക്കാൻ ശ്രമിക്കുകയാണ്.  വീഡിയോ കണ്ടാൽ ശരിക്കും ഞെട്ടിപ്പോകും. എന്നാൽ രാജവെമ്പാല അത്ര നിസാരനല്ല എന്ന കാര്യം മനസിലാക്കാതെയാണോ ആ യുവാവ് ഇങ്ങനെ ചെയ്യുന്നതെന്ന സംശയം തീർച്ചയായും നമുക്കുണ്ടാകും.  ഇവിടെ ചെറിയ ഒരു അശ്രദ്ധ മതി ആ യുവാവിന്റെ ജീവൻ നഷ്ടപ്പെടാൻ. വൈറലാകുന്ന ഈ വീഡിയോ earthpix എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ട് അധിക നേരം പോലും ആയില്ലയെങ്കിലും ഇതിന് 8.4M വ്യൂസും നിരവധി ലൈക്‌സും കമന്റുകളും ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News