Viral Video: വരന്‍ വധുവിന് സിന്ദൂരം ചാര്‍ത്തുമ്പോള്‍ വരണമാല്യവുമായി പഞ്ഞെത്തുന്ന മറ്റൊരു യുവതി...!! പിന്നീട് സംഭവിച്ചത് കണ്ടോ? വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയ  വളരെ വ്യത്യതമായ ഒരു ലോകമാണ്.  ഇവിടെ വളരെ രസകരമായ വീഡിയോകളും വാര്‍ത്തകളും എത്താറുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Mar 2, 2022, 12:06 PM IST
  • വരനെ പറ്റിക്കാനായി വധുവിന്‍റെ സഹോദരികളും കൂട്ടുകാരും ചേര്‍ന്ന് ഒരുക്കുന്ന ഒരു പ്രാങ്ക് ആണ് ഈ വീഡിയോയിലെ രസകരമായ സംഗതി
Viral Video: വരന്‍ വധുവിന് സിന്ദൂരം ചാര്‍ത്തുമ്പോള്‍ വരണമാല്യവുമായി പഞ്ഞെത്തുന്ന മറ്റൊരു യുവതി...!!  പിന്നീട് സംഭവിച്ചത് കണ്ടോ?  വീഡിയോ വൈറല്‍

Viral Video: സോഷ്യല്‍ മീഡിയ  വളരെ വ്യത്യതമായ ഒരു ലോകമാണ്.  ഇവിടെ വളരെ രസകരമായ വീഡിയോകളും വാര്‍ത്തകളും എത്താറുണ്ട്. 

അടുത്തിടെയായി വിവാഹവുമായി ബന്ധപ്പെട്ട  വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലാണ്.  വിവാഹവുമായി ബന്ധപ്പെട്ട  ആചാരങ്ങളും   തമാശകളും ഒപ്പം   അവിചാരിതമായി സംഭവിക്കുന്ന അബദ്ധങ്ങളും  ആളുകള്‍ സോഷ്യല്‍ മീഡിയയില്‍  പോസ്റ്റ് ചെയ്യാറുണ്ട്. 

വിവാഹവുമായി ബന്ധപ്പെട്ട  തമാശകള്‍ നിറഞ്ഞ വീഡിയോകള്‍ ഏറെ വൈറലാകാറുണ്ട്  വിശ്വസിക്കാൻ പ്രയാസം തോന്നുംവിധമുള്ള വീഡിയോകള്‍  സോഷ്യല്‍ മീഡിയയില്‍ കാണുവാന്‍ സാധിക്കും.  അടുത്തിടെ വളരെ രസകരമായ ഒരു   വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍  വൈറലായി മാറിയിട്ടുണ്ട്.  വിവാഹസമയത്ത് വധുവിന്‍റെ സഹോദരികളും കൂട്ടുകാരും ചേര്‍ന്ന് ഒപ്പിച്ച  തമാശയാണ്. ആളുകളെ ഏറെ ചിരിപ്പിച്ച ഈ വീഡിയോ ഇപ്പോള്‍  ചര്‍ച്ചാവിഷയമാണ്‌.

Also Read: Viral Video: സമുദ്രത്തില്‍ നീന്തുന്ന മത്സ്യത്തെ നിമിഷനേരം കൊണ്ട് വായിലാക്കുന്ന കഴുകന്‍..!! വീഡിയോ വൈറല്‍

വരനെ പറ്റിക്കാനായി വധുവിന്‍റെ സഹോദരികളും കൂട്ടുകാരും ചേര്‍ന്ന് ഒരുക്കുന്ന ഒരു പ്രാങ്ക് ആണ് ഈ വീഡിയോയിലെ രസകരമായ സംഗതി.  വീഡിയോയില്‍ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. വരന്‍ വധുവിന് സിന്ദൂരം ചാര്‍ത്തുന്ന ചടങ്ങായി. വരന്‍ വധുവിന്‍റെ സമീപമെത്തിയതും അതാ വരണമാല്യവുമായി പാഞ്ഞടുക്കുന്നു മറ്റൊരു യുവതി... !!  തമാശ മനസിലാക്കിയ വരന്‍ വഴുതി മാറിയതോടെ കാലിടറി മുഖമടിച്ചു നിലത്തു വീഴുകയാണ് യുവതി....  വരന് വരണമാലും അണിയിക്കാന്‍ സാധിച്ചുമില്ല, മൂക്കടിച്ചു വീഴുകയും ചെയ്തു... എന്നിരുന്നാലും   ഒന്നും സംഭവിക്കാത്ത മട്ടില്‍ എണീറ്റ് പിന്നിലേയ്ക്ക് കടന്നുപോകുകയാണ് യുവതി...!! 

Also Read: Viral Video: മയിലുമായി ഏറ്റുമുട്ടല്‍ നടത്തുന്ന ആട്ടിന്‍കുട്ടി..!! വീഡിയോ വൈറല്‍

വീഡിയോ കാണാം:

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by memes | comedy (@ghantaa)

 

വിവാഹത്തിനിടെ നടന്ന ഈ വിചിത്രമായ കാഴ്ച കണ്ട് അതിഥികൾ സ്തംഭിച്ചുപോയി. വരനടക്കം തമാശകണ്ട് ചിരിയ്ക്കുന്നത് വീഡിയോയില്‍ കാണാം. gantaa എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. Apun ko life mein kuch daring karna tha (Wanted to do something daring in life) എന്നാണ് വീഡിയോ യ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിയ്ക്കുന്നത്.  വീഡിയോ ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് കണ്ടിരിയ്ക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News