Viral Video: ചതിച്ച കാമുകനെ പഞ്ഞിക്കിട്ട് കാമുകി..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കാമുകന്റെ അടുത്തേക്ക് ഓടിയെത്തിയ കാമുകി എന്താണ് ചെയ്യുന്നതെന്ന്.  വീഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടും.    

Written by - Ajitha Kumari | Last Updated : Sep 27, 2022, 03:17 PM IST
  • ചതിച്ച കാമുകനെ പഞ്ഞിക്കിട്ട് കാമുകി
  • പല തരത്തിലുള്ള രസകരമായ വീഡിയോകളാൽ നിറഞ്ഞിരിക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ
  • കാമുകിയെ പറ്റിച്ച് പെൺകുട്ടികളോട് സൊള്ളാൻ പോയ കാമുകന് കിട്ടി മുട്ടൻ പണി
Viral Video: ചതിച്ച കാമുകനെ പഞ്ഞിക്കിട്ട് കാമുകി..! വീഡിയോ വൈറൽ

Viral Video:  പല തരത്തിലുള്ള രസകരമായ വീഡിയോകളാൽ നിറഞ്ഞിരിക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. ഇവിടെ ദിവസവും ആയിരക്കണക്കിന് വീഡിയോകൾ കാണുകയും അപ്‌ലോഡ് ചെയ്യുകയും ഒക്കെ ചെയ്യാറുമുണ്ട്.  ഇതിൽ ചില വീഡിയോയുണ്ട് അത് സോഷ്യൽ മീഡിയിൽ എത്തിയ ഉടൻതന്നെ വൈറലാകാറുണ്ട്.  ഇത്തരം വീഡിയോകൾ സോഷ്യൽ മീഡിയ ആരാധകർ ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യാറുമുണ്ട്. ഇപ്പോഴിതാ ഒരു രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.  വീഡിയോ കാമുകനും കാമുകിയുമായി ബന്ധപ്പെട്ടതാണെന്നാണ് നിഗമനം.  ഇതിൽ കാമുകിയെ ചതിച്ച കാമുകന്റെ അവസ്ഥയാണ് നിങ്ങൾക്ക് കാണാൻ കഴിയുന്നത്.  തന്നെ ചതിച്ച കാമുകന് കാമുകി നൽകിയ ശിക്ഷ അയാൾ ജീവിതകാലം മുഴുവൻ മറക്കില്ല എന്നതിന് സംശയമില്ല. 

Also Read: 18 കാരിയെ വധുവായി ലഭിച്ച അങ്കിളിന്റെ സന്തോഷം കണ്ടോ..! വീഡിയോ വൈറൽ

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കാമുകൻ സ്‌കൂളിന്റെ പുറത്തിരിക്കുന്ന പെൺകുട്ടികളോട് സംസാരിച്ചു കൊണ്ടിരിക്കുന്നത്.  പെട്ടെന്നാണ് കാമുകി അത് കണ്ടത്. പിന്നെ സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്.  അതായത് കാമുകി പെട്ടെന്ന് കാമുകന്റെ അടുത്തെത്തി അവന്റെ മുടിയിൽ മുറുകെ പിടിക്കുന്നത് നിങ്ങൾക്ക് കാണാം. കാമുകിയെ കണ്ടതും കാമുകന്റെ മുഖത്തെ മാറ്റവും നിങ്ങൾക്ക് കാണാൻ കഴിയും.  മുടിയിൽ ചുറ്റിപിടിച്ച കാമുകിയുടെ കയ്യിൽ നിന്നും അടി കിട്ടാതെ രക്ഷപ്പെടാൻ ശ്രമിക്കുന്ന കാമുകനെയാണ് പിന്നെ നമുക്ക് കാണാൻ കഴിയുന്നത്.  കാമുകി മുടിയിൽ ചുറ്റിപിടിച്ചുകൊണ്ട് പലതവണ കവിളിൽ അടിക്കാൻ കൈ ഉയർത്തുന്നുണ്ടെങ്കിലും തല്ലുന്നില്ല.  ഒടുവിൽ കാമുകിയോട് മാപ്പപേക്ഷിച്ചിട്ടാണ് കാമുകൻ രക്ഷപ്പെട്ടത്. എന്തായാലും വീഡിയോയുടെ അവസാനം വളരെ രസകരമായിരുന്നു.  വീഡിയോ കാണാം...

Also Read: നാഗമാണിക്യത്തിന് കാവലിരിക്കുന്ന കരി നാഗം..! അപൂർവ ദൃശ്യം വൈറലാകുന്നു 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Are Bhaai (@are_bhaai)

Also Read: ക്ലാസ് മുറിയിൽ മസ്തിയടിച്ച് വിദ്യാർത്ഥികൾ, വീഡിയോ കണ്ടാൽ ഞെട്ടും..!

വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്.  are_bhaai എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 93 k വ്യൂസും നിരവധി ലൈക്കുകളുമാണ് ലഭിച്ചിരിക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News