Viral Video: കാമുകിയെ ഇംപ്രസ് ചെയ്യാൻ കാമുകൻ ചെയ്തത് കണ്ടോ? വീഡിയോ വൈറൽ

Viral Video: കാമുകിയെ ഏത് വിധേനയും ഇംപ്രസ് ചെയ്യാൻ ശ്രമിക്കുന്ന ഒരു കാമുകന്റെ വീഡിയോ ആണിത്.

Written by - Zee Malayalam News Desk | Last Updated : Sep 16, 2022, 08:42 AM IST
  • കുറച്ച് സമയം മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ കാണാൻ സാധിക്കും ചെരിപ്പ് നന്നാക്കാനായി ആൺകുട്ടി കിണഞ്ഞ് പരിശ്രമിക്കുന്നത്.
  • ആൺകുട്ടിയുടെ തോളിൽ കൈവെച്ച് പെൺകുട്ടി കൂട്ടുകാരോട് സംസാരിക്കുന്നതും ഈ വീഡിയോയിൽ കാണാം.
  • എന്നാൽ ആൺകുട്ടി എല്ലാം മറന്ന് കാമുകിയുടെ ഷൂസ് നന്നാക്കുന്ന തിരക്കിലാണ്.
Viral Video: കാമുകിയെ ഇംപ്രസ് ചെയ്യാൻ കാമുകൻ ചെയ്തത് കണ്ടോ? വീഡിയോ വൈറൽ

Viral Video: ഇന്റർനെറ്റിൽ ദിവസവും നിരവധി വീഡിയോകൾ വൈറലായി മാറാറുണ്ട്. മനുഷ്യരുടെയും മൃ​ഗങ്ങളുടെയും ഉൾപ്പെടെ രസകരമായ പല വീഡിയോകളും ഇന്ന് സമൂഹ മാധ്യമങ്ങളിൽ കാണാൻ സാധിക്കും. ഒരു സ്ട്രെസ് റിലീഫ് എന്ന രീതിയിലും പലരും ഇത്തരം രസകരമായ വൈറൽ വീഡിയോകൾ കാണാറുണ്ട്. അടുത്ത കാലത്തായി വിവാഹ വീഡിയോകൾ, പ്രണയികളുടെ വീഡിയോകൾ, മൃഗങ്ങളുടെ വീഡിയോകൾ തുടങ്ങിയവ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ. അതിൽ തന്നെ കാമുകീകാമുകന്മാരുടെ വീഡിയോകൾ വളരെ വേ​ഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അത്തരത്തിലുള്ള കാമുകിയുടെയും കാമുകന്റെയും വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. 

കാമുകിയെ ഏത് വിധേനയും ഇംപ്രസ് ചെയ്യാൻ ശ്രമിക്കുന്ന ഒരു കാമുകന്റെ വീഡിയോ ആണിത്. ഒരു ആൺകുട്ടിയെയും മൂന്ന് പെൺകുട്ടികളെയും വീഡിയോയിൽ കാണാം. അതിൽ ഒരു പെൺകുട്ടി ഈ പയ്യന്റെ തോളിൽ കൈവെച്ച് കൊണ്ട് കൂട്ടുകാരിയോട് സംസാരിച്ച് കൊണ്ട് നിൽക്കുകയാണ്. പെൺകുട്ടിയെ ഇംപ്രസ് ചെയ്യാൻ കാമുകൻ ചെയ്തത് എന്താണെന്നോ? അവളുടെ പൊട്ടിപോയ ചെരിപ്പ് ശരിയാക്കി കൊടുക്കുകയാണ് കാമുകൻ. കുറച്ച് സമയം മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ കാണാൻ സാധിക്കും ചെരിപ്പ് നന്നാക്കാനായി ആൺകുട്ടി കിണഞ്ഞ് പരിശ്രമിക്കുന്നത്.ആൺകുട്ടിയുടെ തോളിൽ കൈവെച്ച് പെൺകുട്ടി കൂട്ടുകാരോട് സംസാരിക്കുന്നതും ഈ വീഡിയോയിൽ കാണാം. എന്നാൽ ആൺകുട്ടി എല്ലാം മറന്ന് കാമുകിയുടെ ഷൂസ് നന്നാക്കുന്ന തിരക്കിലാണ്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by VIDEO NATION (@videonation.teb)

Also Read: Viral Video: കാമുകിയെ അനുനയിപ്പിക്കാൻ കാലു പിടിച്ച് കാമുകൻ, ശേഷം കാമുകി ചെയ്തത്..! വീഡിയോ വൈറൽ

videonation.teb എന്ന ഇൻസ്റ്റാ​ഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേർ വീഡിയോയ്ക്ക് കമന്റുമായി രം​ഗത്തെത്തിയിട്ടുണ്ട്. ഈ വീഡിയോ ഇതുവരെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത് എന്നത് ശ്രദ്ധേയമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News