Viral Video: മത്സ്യകന്യകയെപ്പോലെ നീന്തിത്തുടിച്ച് പെൺകുട്ടി, പിന്നെ സംഭവിച്ചത്..!വീഡിയോ വൈറൽ

Jalpari Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മത്സ്യകന്യകയെപ്പോലെ നീന്തിത്തുടിക്കുന്ന പെൺകുട്ടിയെ.  പക്ഷെ സെക്കന്റിനുള്ളിൽ സംഭവിച്ചത്... കണ്ടാൽ നിങ്ങളും ഞെട്ടും.

Written by - Ajitha Kumari | Last Updated : Feb 10, 2024, 07:39 AM IST
  • സോഷ്യൽ മീഡിയ ഇത്തരത്തിലുള്ള ഒരു പ്ലാറ്റ്ഫോമാണ് ഇവിടെ ഓരോ ദിവസവും ലക്ഷക്കണക്കിന് വ്യത്യസ്ത തരം വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നു
  • ആളുകളെ രസിപ്പിക്കാനും ചിന്തിപ്പിക്കാനും ചിരിപ്പിക്കാനുമൊക്കെ റെഡിയാണ് വീഡിയോയുടെ സൃഷ്ടാക്കൾ
  • ഒരു പെൺകുട്ടി വെള്ളത്തിൽ മത്സ്യകന്യകയെപ്പോലെ നീന്തിത്തുടിക്കുന്ന വീഡിയോ
Viral Video: മത്സ്യകന്യകയെപ്പോലെ നീന്തിത്തുടിച്ച് പെൺകുട്ടി, പിന്നെ സംഭവിച്ചത്..!വീഡിയോ വൈറൽ

Trending Jalpari Viral Video: സോഷ്യൽ മീഡിയ ഇത്തരത്തിലുള്ള ഒരു പ്ലാറ്റ്ഫോമാണ് ഇവിടെ ഓരോ ദിവസവും ലക്ഷക്കണക്കിന് വ്യത്യസ്ത തരം വീഡിയോകൾ അപ്‌ലോഡ് ചെയ്യപ്പെടുന്നു. ആളുകളെ രസിപ്പിക്കാനും ചിന്തിപ്പിക്കാനും ചിരിപ്പിക്കാനുമൊക്കെ റെഡിയാണ് വീഡിയോയുടെ സൃഷ്ടാക്കൾ. ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് മുൻപ് തങ്ങളുടെ വീഡിയോ സൂപ്പർഹിറ്റാക്കി മാറ്റുക എന്നതാണ് അത് അപ്‌ലോഡ് ചെയ്യുന്നവരുടെ മനസിലുള്ളത്. ചിലപ്പോൾ ഹിറ്റ് ആകുന്നതിന് പകരം വീഡിയോ ഫ്ലോപ്പ് ആകാറുമുണ്ട്. വൈറലായിക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പെൺകുട്ടി വെള്ളത്തിൽ മത്സ്യകന്യകയെപ്പോലെ നീന്തിത്തുടിക്കുന്നത്. ആദ്യമൊക്കെ പെൺകുട്ടി ശരിക്കും എൻജോയ് ചെയ്യുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  എന്നാൽ അടുത്ത സെക്കൻ്റിൽ കണ്ടത് ശരിക്കും നമ്മളെ ഒന്ന് ഭയപ്പെടുത്തുകയും ചിരിപ്പിക്കുകയുമൊക്കെ ചെയ്യും.

Also Read: Viral Video: ഒന്ന് സ്റ്റൈലടിച്ചതാ... ദേ കിടക്കുന്നു തലയും കുത്തി..!

വൈറലാകുന്ന ഈ വീഡിയോയിൽ പെൺകുട്ടി മത്സ്യകന്യകയുടെ വേഷം  ധരിച്ച് വെള്ളത്തിൽ നീന്തുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. മാത്രമല്ല വെള്ളത്തിനകത്തുനിന്നും പുറത്തു നിന്ന് കാണുന്നവർക്ക് ഫ്ലയിങ് കിസ് നൽകുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. ശേഷം അവൾ മുകളിലേക്ക് നീന്തുന്നത് കാണാം. പെട്ടെന്നാണ് ആ രസമൊക്കെ തീർന്ന് ഭയാനകമാകുന്നത്.  അതായത് അവൾ മുകളിലോട്ട് നീങ്ങിയതും മത്സ്യകന്യകയുടെ ഡ്രസ്സ് അവിടെ എന്തിലോ ഒന്ന് കുരുങ്ങിപ്പോയി. മുകളിലേക്ക് നീന്താൻ നോക്കിയ പെൺകുട്ടിയ്ക്ക് അതിനു കഴിയാതെ വന്നപ്പോൾ ശരിക്കും ഭയന്ന പെൺകുട്ടിക്ക് ശ്വാസം എടുക്കുന്നതിൽ പ്രശ്നം വരുകയും പേടിച്ചു വിരണ്ട്‍ മത്സ്യകന്യകയുടെ ഡ്രസ്സ് വലിച്ചൂരിയിട്ട് മുകളിലേക്ക് നീന്തുന്നതും നമുക്ക് കാണാൻ കഴിയും. വീഡിയോ കാണാം....

Also Read: Viral Video: ക്ലാസ് മുറിയിൽ കുട്ടികളുടെ ലീലാവിലാസം..! വീഡിയോ കണ്ടാൽ ഞെട്ടും

 

Also Read: ഇന്ന് ശനി ദേവന്റെ കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും വൻ സമ്പത്ത്!

രസകരമായി നീങ്ങിയ വീഡിയോ പെട്ടന്ന് ഭയാനകമാകുകയായിരുന്നു. ആദ്യം കണ്ടു നിന്നവരും ഒന്ന് പേടിച്ചുവെങ്കിലും മത്സ്യകന്യകയുടെ ഡ്രസ്സ് പെൺകുട്ടി വലിച്ചെറിയുന്നത് കണ്ടപ്പോൾ പലരുടെയും ഉള്ളിൽ ഭയത്തോടൊപ്പം ചിരിയും വന്നിട്ടുണ്ടാകും. എന്തായാലും പെൺകുട്ടിയുടെ ഈ മത്സ്യകന്യകവേഷം അവൾ ജീവിതത്തിൽ ഒരിക്കലും മറക്കില്ല എന്നത് വീഡിയോയിൽ നിന്നും നമുക്കും തോന്നും. ഈ വീഡിയോ സോഷ്യൽ മീഡിയിൽ ശരിക്കും വൈറലാകുകയാണ്.  സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ X ൽ @Enezator എന്നഅക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഏകദേശം 18 സെക്കൻഡോളം ദൈർഘ്യമുള്ള ഈ വീഡിയോയ്ക്ക് 36.2 M വ്യൂസും 149 k ലൈക്‌സും ഒപ്പം നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News