ഉറ്റ ചങ്ങാതിമാരാണെങ്കിലും കുറെ അധികം വെറുപ്പിച്ചാൽ നമ്മൾ തിരിച്ച് ഒന്ന് കൊടിക്കില്ലെ. അതിപ്പോൾ ചെറുതോ വലിയതോ എന്ന് നോട്ടമില്ല ഒരു കൊട്ട് കൊടുത്ത് അവിടെ അടക്കി ഇരുത്താൻ നമ്മൾ ശ്രമിക്കും. ഇങ്ങനെ ചെറിയ കുരത്തക്കേട് കാണിക്കാൻ ശ്രമിച്ച കോഴിക്കുഞ്ഞിനെ പേടിപ്പിച്ച് അടക്കി ഇരുത്തിയ നായകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്.
കാറിനുള്ളിൽ ചുമാതെ തല ഒരിടത്ത് വെച്ച് കിടക്കുന്ന നായികുട്ടിയുടെ അരികലേക്ക് ഒരു കോഴിക്കുഞ്ഞ് നടന്ന് വരികയാണ്. നായകുട്ടിയെ കോഴിക്കുഞ്ഞ് തന്റെ ചുണ്ട് കൊണ്ട് ഒന്ന് ഉരസി. ഇത് നമ്മുടെ നായകുട്ടിക്ക് അത്രയ്ക്ക് ഇഷ്ടമായില്ല. ഉടനെ നടന്നതോ?
ALSO READ : Viral Video : ആനകൾ തമ്മിലുള്ള പൊരിഞ്ഞ വഴക്ക് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ
ആദ്യമൊന്ന് തട്ടിമാറ്റാൻ നോക്കി. കോഴിക്കുഞ്ഞ് മാറിയില്ല. ഉടനെ തന്നെ നായകുട്ടി ചെയ്തത് കോഴിക്കുഞ്ഞ് തന്റെ വായിലാക്കി. മുഴുവനും വായിലാക്കിയില്ല ട്ടോ, തല മാത്രം. എന്നാൽ ഉടൻ തന്നെ നായകുട്ടി കോഴിക്കുഞ്ഞിന് അങ്ങ് വിടുകയും ചെയ്തു. ഒന്ന് പേടിപ്പിക്കാൻ വേണ്ടിയാണ് നായകുട്ടി ചെയ്തതാണ്. വീഡിയോ കണ്ടാൽ അറിയാം നായകുട്ടിയും കോഴിക്കുഞ്ഞും ഉറ്റ ചങ്ങാതിമാരാണ്. നായകുട്ടി കോഴിക്കുഞ്ഞിന്റെ തല വായിലാക്കുമ്പോൾ വളരെ മൃതുവായിട്ടാണ് അക്കാര്യം ചെയ്യുന്നത്. വീഡിയോ കാണാം:
പ്രദീപ്ഗോസ്വാമി11 എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഏകദേശം 66 മില്യൺ പേർ ഇതിനോടകം വീഡിയോ കണ്ടു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.