ബൈക്കിൽ തീ,ബക്കറ്റിൽ പലതവണ വെള്ളം ഒഴിച്ചു; പിന്നെ ആളിക്കത്തി- കുടുംബം രക്ഷപെട്ടു

വണ്ടി നിർത്തി സൈഡിലേക്ക് ആക്കിയ ശേഷം വീണ്ടും തീയണക്കാൻ ശ്രമിച്ചെങ്കിലും വളരെ വേഗത്തിലാണ് ആളിപ്പടർന്നത്, ബൈക്ക് മുഴുവൻ കത്തി നശിച്ചു

Written by - Zee Malayalam News Desk | Last Updated : Apr 19, 2023, 10:31 AM IST
  • നാട്ടുകാരുടെ സഹായത്തോടെ തീയണക്കാൻ ശ്രമിച്ച എങ്കിലും ഫലങ്ങൾ കണ്ടില്ല
  • വാഹനത്തിലെ ഷോർട്ട് സർക്യൂട്ട് ആകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം
  • വളരെ വേഗത്തിലാണ് തീ പടർന്ന് പിന്നെ വാഹനം പൂർണമായി കത്തിയത്
ബൈക്കിൽ തീ,ബക്കറ്റിൽ പലതവണ വെള്ളം ഒഴിച്ചു; പിന്നെ ആളിക്കത്തി- കുടുംബം രക്ഷപെട്ടു

നാഗർകോവിൽ: ഓടിക്കൊണ്ടിരുന്ന ഇരു ചക്രവാഹനത്തിനു തീ പിടിക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് നാഗർകോവിൽ നിന്നും എത്തുന്നത്. യാത്രക്കാരായ കുടുംബം അത്ഭുതകരമായാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.ആശാരിപള്ളം സ്വദേശികളായ രാജാറാമും കുടുംബവും സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്.

ആശാരി പള്ളത്ത് ചികിത്സയ്ക്കായി  ആശുപത്രിയിലേക്ക് പോകുകയായിരുന്നു കുടുംബം.യാത്രയ്ക്കിടയിൽ വാഹനത്തിൽ നിന്നും പുക ഉയരുക യായിരുന്നു. പുകയുന്നത് കണ്ടതോടെ ബൈക്ക് വശത്ത് നിർത്തി പരിശോധിച്ചു. അപ്പോഴേക്കും തീ പടർന്നു ഇടയിൽ ബക്കറ്റിൽ വെള്ളം പലതവണ കോരി ഒഴിച്ചെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല.

 

ALSO READ: Vande Bharat Express Kerala : വന്ദേഭാരത് അവസാനിക്കുന്നത് കണ്ണൂരിലല്ല കാസർകോഡാണ്; സർവീസ് നീട്ടിയതായി പ്രഖ്യാപിച്ച് റെയിൽവെ മന്ത്രി

വളരെ പെട്ടെന്നാണ് തീ ആളിക്കത്തിയത്. നാട്ടുകാരുടെ സഹായത്തോടെ തീയണക്കാൻ ശ്രമിച്ച എങ്കിലും ഫലങ്ങൾ കണ്ടില്ല തുടർന്ന് ഫയർ ഫോഴ്സ് എത്തി തീ അണച്ചു.വാഹനത്തിലെ ഷോർട്ട് സർക്യൂട്ട് ആകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. അന്തരീഷ താപനിലയും ഉയർന്ന നിലയിലായതിനാൽ തീ പിടുത്തങ്ങൾ ഇപ്പോൾ തുടർക്കഥയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News