Viral Video: ഹെൽമറ്റ് എടുത്ത് ഒറ്റ വിഴുങ്ങൽ, പിന്നെ ഒരു നടത്തവും - വൈറലായി വീഡിയോ

Viral Video: അസമിലെ ​ഗുവാഹത്തിയിൽ നിന്നുള്ള ഒരു വീഡിയോ ആണിത്. 2021ൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോ ആണിത്.

Written by - Zee Malayalam News Desk | Last Updated : Aug 5, 2022, 01:46 PM IST
  • വനത്തിനോട് ചേർന്നുള്ള പ്രദേശത്ത് കൂടി നടന്ന് പോകുന്നതിനിടെ ഒരു ബൈക്ക് ആനയുടെ ശ്രദ്ധയിൽപ്പെട്ടു.
  • ആദ്യം ബൈക്കിനടുത്ത് വെറുതെ നിന്ന ആന പെട്ടെന്ന് തുമ്പിക്കൈ നീട്ടി ബൈക്കിലിരുന്ന ഹെൽമെറ്റ് എടുത്ത് ഒറ്റ വിഴുങ്ങൽ ആയിരുന്നു.
  • ശേഷം വളരെ കൂളായി ആന നടന്ന് പോകുന്നതും വീഡിയോയിലുണ്ട്.
Viral Video: ഹെൽമറ്റ് എടുത്ത് ഒറ്റ വിഴുങ്ങൽ, പിന്നെ ഒരു നടത്തവും - വൈറലായി വീഡിയോ

Viral Video of Elephant: മൃ​ഗങ്ങളുടെ നിരവധി വീഡിയോകൾ ഇന്ന് സമൂഹ മാധ്യമങ്ങളിൽ ലഭ്യമാണ്. ഇവ പലതും വളരെ വേ​ഗത്തിലാണ് വൈറലായി മാറുന്നത്. ചിലത് രസകരവും ചിലത് നമ്മളെ ഭയപ്പെടുത്തുന്നതുമായിരിക്കും. എങ്കിലും ഇവ കാണാൻ ആളുകൾ ഒരു താൽപര്യമൊക്കെ ഉണ്ടാകാറുണ്ട്. കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഒട്ടനവധി വീഡിയോകൾ ഇങ്ങനെ സോഷ്യൽ മീഡിയയിൽ വരാറുണ്ട്. മൃ​ഗങ്ങളുടെ വീഡിയോ മാത്രം പങ്കുവെയ്ക്കുന്നതിനായി ചില സോഷ്യൽ മീഡിയ അക്കൗണ്ടുകളുമുണ്ട്. കൗതുകമുണർത്തുന്ന ഇത്തരം വീഡിയോകൾ കണ്ട് പലപ്പോഴും നമ്മൾ അമ്പരന്ന് പോകാറുമുണ്ട്. അത്തരത്തിൽ കാണുന്ന ഏതൊരാളും അമ്പരന്ന് പോകുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

അസമിലെ ​ഗുവാഹത്തിയിൽ നിന്നുള്ള ഒരു വീഡിയോ ആണിത്. 2021ൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോ ആണിത്. ഇപ്പോൾ ഈ വീഡിയോ വീണ്ടും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഒരു ആനയുടെ വീഡിയോ ആണിത്. ഒരു ബൈക്കിൽ തൂക്കയിട്ടിരിക്കുന്ന ഹെൽമെറ്റ് ആന തിന്നുന്നത് വീഡിയോയിൽ കാണാം. എന്താ വിശ്വാസം വരുന്നില്ലേ? എങ്കിൽ ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ.

Also Read: Viral Video: പ്രാവ് ബാക്ക്ഫ്ലിപ് ചെയ്യുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഈ വീഡിയോ കണ്ട് നോക്കൂ

 

വനത്തിനോട് ചേർന്നുള്ള പ്രദേശത്ത് കൂടി നടന്ന് പോകുന്നതിനിടെ  ഒരു ബൈക്ക് ആനയുടെ ശ്രദ്ധയിൽപ്പെട്ടു. ആദ്യം ബൈക്കിനടുത്ത് വെറുതെ നിന്ന ആന പെട്ടെന്ന് തുമ്പിക്കൈ നീട്ടി ബൈക്കിലിരുന്ന ഹെൽമെറ്റ് എടുത്ത് ഒറ്റ വിഴുങ്ങൽ ആയിരുന്നു. പനയോലയും മറ്റും വായിൽ വയ്ക്കും പോലെ വളരെ കൂളായിട്ടാണ് ആന ആ ഹെൽമറ്റ് തിന്നത്. വീഡിയോയിൽ ഇത് വളരെ വ്യക്തമായി കാണാം. ഇത് വായിലിട്ട ശേഷം വളരെ കൂളായി ആന നടന്ന് പോകുന്നതും വീഡിയോയിലുണ്ട്. 

രാഹുല്‍ കര്‍മാക്കര്‍ എന്ന ഉപയോക്താവാണ് ട്വിറ്ററിൽ ഈ വീഡിയോ പങ്കുവെച്ചത്. ആനയുടെ ആരോഗ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് നിരവധി പേരാണ് ട്വിറ്ററില്‍ കമന്റുകള്‍ പങ്കുവെച്ചിരുന്നു. നിരവധി പേർ വീഡിയോ കണ്ടിട്ടുണ്ട്.

Viral News: ബാങ്ക് അക്കൗണ്ടിലെത്തിയത് 2,700 കോടി രൂപ...!! സന്തോഷം നീണ്ടുനിന്നത് വെറും നിമിഷങ്ങള്‍ മാത്രം

Viral News: ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഒരു ദിവസവേതനക്കാരൻ ഒരു നിമിഷം പെട്ടെന്ന് കോടീശ്വരനായി...!  ഒന്നും രണ്ടും കോടിയല്ല ഈ ദിവസവേതനക്കാരന്‍റെ അക്കൗണ്ടില്‍ ഒഴുകിയെത്തിയത്‌, 2,700 കോടി രൂപയായിരുന്നു..!!   

ഉത്തർപ്രദേശിൽ ഒരു ഇഷ്ടിക ചൂള തൊഴിലാളിയാണ് ഒരു നിമിഷംകൊണ്ട്  പെട്ടെന്ന്  കോടീശ്വരനായി മാറിയത്.  ഇയാള്‍ രാജസ്ഥാനിലെ ഒരു ഇഷ്ടിക ചൂളയിൽ ജോലി ചെയ്യുകയും ദിവസംതോറും  600-800 രൂപ വരെ സമ്പാദിക്കുകയും ചെയ്യുന്ന ഒരു ദിവസവേതനക്കാരനാണ്. ഇയാളുടെ അക്കൗണ്ടിലാണ് ഒറ്റ നിമിഷംകൊണ്ട് 2,700 കോടി രൂപ എത്തിയത്.  

ഈ വാര്‍ത്ത ഒരു പക്ഷെ നിങ്ങളെയും ആശ്ചര്യപ്പെടുത്താം, എന്നാല്‍ തന്‍റെ അക്കൗണ്ടില്‍ ഇത്രമാത്രം തുക കണ്ട് അതിശയം മാറും മുന്‍പേ  ഇയാളുടെ അക്കൗണ്ടിലെ തുക തിരികെ  126 രൂപയില്‍ എത്തിയിരുന്നു. 

ബിഹാരി ലാൽ എന്ന ഒരു ദിവസക്കൂലിക്കാരന്‍റെ അക്കൗണ്ടിലാണ് ബാങ്ക് അബദ്ധത്തില്‍ ഇത്രയും  തുക നിക്ഷേപിച്ചത്. രാജസ്ഥാനിലാണ്  ഇയാൾ ജോലി ചെയ്യുന്നത്.  ഇപ്പോള്‍ മഴക്കാലമായതിനാൽ ഇഷ്ടിക ചൂള പണി അടഞ്ഞുകിടക്കുകയാണ്.  അതിനാല്‍ ഇയാള്‍ തിരികെ  ഉത്തർപ്രദേശിലെ കനൗജ് ജില്ലയിലെ വീട്ടില്‍ എത്തിയിരിയ്ക്കുകയാണ്.  

ബിഹാരി ലാലിന്  ബാങ്ക് ഓഫ് ഇന്ത്യയിൽ ജൻധൻ അക്കൗണ്ട് ഉണ്ട്. അതിൽനിന്ന് അദ്ദേഹം  100 ​​രൂപ പിൻവലിച്ചിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ബിഹാരി ലാലിന്‍റെ ഫോണിൽ ഒരു മെസേജ് എത്തി.  2700 കോടി രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് അതിൽ എഴുതിയിരുന്നത്. ബിഹാരി ലാൽ ഉടൻ തന്നെ തന്‍റെ സുഹൃത്തായ ഒരു ബാങ്ക് ജീവനക്കാരന്‍റെ അടുത്ത് എത്തി. അക്കൗണ്ടിൽ 2700 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്ന് ബാങ്ക് സുഹൃത്തും ഇയാളോട് പറഞ്ഞു.  

വിശ്വാസം വരാതെ വീണ്ടും വീണ്ടും  അക്കൗണ്ട്  പരിശോധിച്ച് തുക ഉറപ്പാക്കി. കൂടാതെ,  ബാങ്ക് സ്റ്റേറ്റ്‌മെന്‍റും എടുത്തു,  തന്‍റെ അക്കൗണ്ടിൽ 2700 കോടി രൂപയുണ്ടെന്ന് കണ്ടതായി ബിഹാരി ലാല്‍  പറഞ്ഞു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News