Viral Video : വരന് മുമ്പേ വധുവിന് മാലയും സിന്ദൂരവും അണിയിച്ച് കാമുകൻ; വീഡിയോ വൈറൽ

Viral Video Bride Groom : സംഭവത്തെ തുടർന്ന് വധുവിന്റെ ബന്ധുക്കൾ പോലീസിനെ വിവരം അറിയിക്കുകയും, പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത്  എത്തുകയും ചെയ്തിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Jul 9, 2022, 12:15 PM IST
  • ബീഹാറിലെ നളന്ദയിലാണ് സംഭവം നടന്നത്.
  • ഹർനൗട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ മുബാറക്പൂർ ഗ്രാമത്തിൽ നിന്നുള്ളതാണ് വധു
  • സംഭവത്തെ തുടർന്ന് വധുവിന്റെ ബന്ധുക്കൾ പോലീസിനെ വിവരം അറിയിക്കുകയും, പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു.
Viral Video : വരന് മുമ്പേ വധുവിന് മാലയും സിന്ദൂരവും അണിയിച്ച് കാമുകൻ; വീഡിയോ വൈറൽ

ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും, യൂട്യുബിലും ഒക്കെയായി നമ്മളെ പൊട്ടി ചിരിപ്പിക്കുന്ന നിരവധി വീഡിയോകൾ നമ്മെ തേടി എത്താറുണ്ട്. ചില വീഡിയോകൾ ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്. ഇക്കൂട്ടത്തിൽ കല്യാണ വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. എന്നാൽ ഇപ്പോൾ ആളുകളെ ഞെട്ടിക്കുന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. 

വീഡിയോയിൽ വധുവിനെ വരൻ താലി അണിയിക്കാൻ ഒരുങ്ങുന്നതിനിടെ, പെട്ടീൻ പന്തലിലേക്ക് എത്തിയ വധുവിന്റെ കാമുകൻ മാല അണിയിക്കുകയും, ഒപ്പം തന്നെ സിന്ദൂരമിടുകയും ആയിരുന്നു. ഇതോട് കൂടി വിവാഹത്തിന്റെ സന്തോഷമാകെ മാറി എല്ലാവരും ദേഷ്യം പ്രകടിപ്പിക്കാനും ആരംഭിച്ചു. വധുവും എന്താണ് സംഭവിച്ചതെന്ന ഞെട്ടലിൽ ആണെന്നാണ് വീഡിയോയിൽ നിന്ന് മനസിലാകുന്നത്. കൂടാതെ വധുവിന്റെ ബന്ധുക്കളും കാമുകനെ ഉപദ്രവിക്കാൻ ആരംഭിച്ചു.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Zee News (@zeenews)

ALSO READ: Viral Video: കണ്ണും കണ്ണും... ഗസ്റ്റുകളുടെ മനംകവർന്ന് വധുവരന്മാരുടെ ക്യൂട്ട് എക്സ്പ്രെഷൻ!

വീഡിയോയിൽ വരാനും വധുവും വിവാഹത്തിന്റെ ചടങ്ങുകൾ പൂർത്തിയാക്കുന്നത് കാണാം. ഒപ്പം തന്നെ വധുവിനൊപ്പവും മറ്റൊരു യുവതിയും ചടങ്ങുകളിൽ സഹായിക്കുന്നുണ്ട്. പെട്ടെന്നാണ് ഒരു ചെറുപ്പക്കാരൻ വിവാഹപ്പന്തലിലേക്ക് ഓടിക്കയറി വന്നത്, ഒപ്പം തന്നെ വധുവിന് മലയാണിയിക്കുകയും ചെയ്തു. ഇത്  നിന്ന യുവതി യുവാവിനെ അടിച്ച് കൊണ്ടാണ് പ്രതികരിച്ചത്. വീഡിയോ ഇതിനോടകം നിരവധി പേർ കണ്ട് കഴിഞ്ഞു.

ബീഹാറിലെ നളന്ദയിലാണ് സംഭവം നടന്നത്. ഹർനൗട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ മുബാറക്പൂർ ഗ്രാമത്തിൽ നിന്നുള്ളതാണ് വധു. ഇവിടെയാണ് വിവാഹത്തിന്റെ ചടങ്ങുകളും നടത്തിയത്. അതേസമയം ഇതിനടുത്തുള്ള  നന്ദബിഘ ഗ്രാമത്തിലെ സ്വദേശിയായിരുന്നു വരൻ. സംഭവത്തെ തുടർന്ന് വധുവിന്റെ ബന്ധുക്കൾ പോലീസിനെ വിവരം അറിയിക്കുകയും, പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത്  എത്തുകയും ചെയ്തിരുന്നു. പൊലീസ് ഉധ്യോഗസ്ഥർ ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും, സമ്മതമല്ലെന്ന് വരന്റെ ബന്ധുക്കൾ അറിയിക്കുകയായിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News