സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധേയമാകുന്നത് മൃഗങ്ങളുടെ വീഡിയോകളാണ്. അതിൽ തന്നെ വന്യ മൃഗങ്ങളുടെ വിഡിയോകളോട് ആളുകൾക്ക് കൂടുതൽ താല്പര്യം ഉണ്ട്. വനത്തിലെ മൃഗങ്ങളുടെ ജീവിതത്തെ കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംക്ഷ തന്നെയാണ് ഇതിന് കാരണവും. ഇപ്പോൾ തൊട്ടിലിൽ കളിക്കുന്ന കരടി കുട്ടികളുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും, യൂട്യുബിലും ഒക്കെയായി നമ്മളെ പൊട്ടി ചിരിപ്പിക്കുന്ന നിരവധി വീഡിയോകൾ നമ്മെ തേടി എത്താറുണ്ട്. ചില വീഡിയോകൾ ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്. എന്നാൽ ഈ വീഡിയോ ആളുകളെ സന്തോഷിപ്പിക്കുകയും അതിനോടൊപ്പം തന്നെ സ്നേഹം തോന്നിക്കുകയുമാണ്.
Nothing says the weekend like some bear cubs trying to get in a hammock. pic.twitter.com/ibm152kTwL
— Paul Bronks (@SlenderSherbet) June 18, 2022
ALSO READ: Viral Video: പാർക്ക് ചെയ്തിരിക്കുന്നതല്ല, ട്രാഫിക് ജാം ആണ്! കാരണം അറിയണോ? വീഡിയോ കണ്ട് നോക്കൂ
കുട്ടിത്തം തോന്നിക്കുന്ന ആർക്കും ഒരു സ്നേഹമൊക്കെ തോന്നിപോകുന്ന ജീവികളാണ് കരടികൾ. കരടികളെ അപകടകാരികളാണെങ്കിലും കാണുമ്പോൾ ഒരു ഇഷ്ടമൊക്കെ തോന്നും. അത് തന്നെയാണ് ടെഡി ബിയറുകളോട് താല്പര്യം വർധിക്കാൻ കാരണവും. ഈ വിഡിയോയിൽ രണ്ട് മരങ്ങളിലായി കെട്ടിയ ആട്ടുക്കട്ടിലിൽ ചാടി കളിക്കുകയാണ് 3 കരടിക്കുട്ടികൾ. ഈ വീഡിയോ ആളുകളുടെ ഹൃദയം കീഴടക്കി കഴിഞ്ഞു.
വീഡിയോയിൽ ഒരു വലിയ കരടി കുഞ്ഞി കരടികളുടെ അടുത്ത് നിൽപ്പുണ്ട്. ഈ കരടി കുട്ടികൾ അവിടെ കെട്ടിയിരുന്ന തൊട്ടിലിൽ കയറാൻ ശ്രമിക്കുകയാണ്. ആദ്യം കയറാൻ പറ്റുന്നിലെങ്കിലും, ഒരാൾ അതിൽ കഷ്ടപ്പെട്ട് കയറുകയും താഴെ വീഴുകയും ചെയ്യുന്നുണ്ട്. മറ്റൊരു കരടി കൂടി അതിൽ കയറാൻ ശ്രമിക്കുന്നതോടെ രണ്ട് പേരും തൊട്ടിലിൽ നിന്ന് താഴെ വീഴും വീണ്ടും തൊട്ടിലിൽ കയറാനുള്ള പരിശ്രമം ആരംഭിക്കുകയും ചെയ്യും.
സുധ രാമൻ എന്ന അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തത്. മനുഷ്യർ മാത്രമല്ല മൃഗങ്ങളും സന്തോഷമായി സമയം ചിലവഴിക്കും. കരടിയുടെ ഇടയിലെ ഒരു സാധാരണ സംഭവം എന്ന അടി കുറുപ്പോടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. ഇതിനോടകം 9 മില്യണിൽ അധികം ആളുകൾ ഈ വീഡിയോ കണ്ട് കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും മന്റുമായി എത്തിയിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...