Viral News| സ്റ്റൗ കത്തിച്ചില്ലേ? ഐ.എ.എസ് ഒാഫീസറിൻറെ പാചക ചിത്രം-വൈറൽ

പാചകത്തിൽ ഒരു ഭാഗ്യ പരീക്ഷണം എന്ന അടക്കുറുപ്പിലിട്ട ചിത്രത്തിൽ അദ്ദേഹം പൊഹയാണ് ഉണ്ടാക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 21, 2021, 12:48 PM IST
  • രാജ് ശേഖർ ഐ.എ.എസാണ് ചിത്രം ട്വിറ്ററിൽ പങ്ക് വെച്ചത്
  • സംഭവം വൈറലായതോടെ വൻ കമൻറുകളാണ് ചിത്രത്തിന് ലഭിക്കുന്നത്
  • തൻറെ ഹോം മിനിസ്റ്ററുടെ മാർഗ നിർദ്ദേശത്തിലാണ് പാചകം എന്നും അടിക്കുറുപ്പിലുണ്ട്.
Viral News| സ്റ്റൗ കത്തിച്ചില്ലേ? ഐ.എ.എസ് ഒാഫീസറിൻറെ പാചക ചിത്രം-വൈറൽ

സ്റ്റൗ കത്തിക്കാതെയും പാചക വീഡിയോ ചെയ്യാൻ പറ്റുമോ? പാചകം ചെയ്യാൻ പറ്റില്ലെങ്കിലും വീഡിയോ ചെയ്യാൻ പറ്റും എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അത്തരത്തിലൊരു ചിത്രമാണ്  സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.

കാൺപൂർ കമ്മീഷ്ണർ കൂടിയായ രാജ് ശേഖർ ഐ.എ.എസാണ് ചിത്രം ട്വിറ്ററിൽ പങ്ക് വെച്ചത്. പാചകത്തിൽ ഒരു ഭാഗ്യ പരീക്ഷണം എന്ന അടക്കുറുപ്പിലിട്ട ചിത്രത്തിൽ അദ്ദേഹം പൊഹയാണ് ഉണ്ടാക്കുന്നത്.  തൻറെ ഹോം മിനിസ്റ്ററുടെ മാർഗ നിർദ്ദേശത്തിലാണ് പാചകം എന്നും അടിക്കുറിപ്പിലുണ്ട്.

Also ReadViral Video: ബദ്ധശത്രുക്കളായ മൂർഖന്മാർ മുഖാമുഖം വന്നാൽ..!

എന്നാൽ സ്റ്റൗ  കത്തിച്ചിട്ടില്ലെന്നതാണ് ട്വിറ്റർ പ്രേക്ഷകർ കണ്ടുപിടിച്ചത്. കോട്ടും സ്യൂട്ടും ധരിച്ച്, ചെവിയിൽ ഇയർ ഫോണും വെച്ചാണ് അദ്ദേഹം പാചകം ചെയ്യുന്നത്.

സംഭവം വൈറലായതോടെ വൻ കമൻറുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. കുക്കിങ്ങ് ഗ്യാസിന് വില കൂടിയതിനാൽ ഇത്തരം ചിത്രങ്ങൾ സർക്കാരിന് നൽകുന്നത് വലിയ സന്ദേശമാണെന്ന് വരെ അഭിപ്രായങ്ങൾ പറയുന്നവരുണ്ട്.

Also Read: Viral Video: പക അത് വീട്ടാനുള്ളതാണ്.. ഉടമയെ പിന്നിൽ നിന്ന് കൊത്തി താറാവ്!

എന്നാൽ പാചകത്തിന് ശേഷം ഗ്യാസ് ഒാഫ് ചെയ്തതാകമെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്തായാലും ചിത്രം അതി വേഗത്തിലാണ് വൈറലായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News