Viral News: വീട്ടില്‍ മൃഗങ്ങളേയും പക്ഷികളേയും വളര്‍ത്താന്‍ ആളുകള്‍ക്ക് ഏറെ ഇഷ്ടമാണ്. എന്നാല്‍, അവയെ പരിപാലിക്കുന്നതോടോപ്പം അവയുടെ പ്രവൃത്തികള്‍ നിരീക്ഷിക്കുകയും വേണം. അവയുടെ പ്രവൃത്തികള്‍ നിരീക്ഷിച്ചില്ല എങ്കില്‍ ഒരു പക്ഷേ അയല്‍വാസികള്‍ നിങ്ങളുടെ പേരില്‍ പരാതി നല്‍കാന്‍ ഇടയാകും....!!
പക്ഷികളെ, പ്രത്യേകിച്ച് തത്തകളെ വളര്‍ത്താന്‍ ആളുകള്‍ ഏറെ ഇഷ്ടപ്പെടുന്നു. തത്തകള്‍ സംസാരിക്കുമ്പോള്‍, അവ പ്രത്യേക ശബ്ദം പുറപ്പെടുവിക്കുമ്പോള്‍ ഏറെ സന്തോഷം ലഭിക്കുന്നു. എന്നാൽ തത്തയുടെ പെരുമാറ്റത്തിന്‍റെ പേരില്‍ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്താലോ? അത്തരമൊരു സംഭവമാണ് മഹാരാഷ്ട്രയിലെ പൂനെയില്‍ സംഭവിച്ചിരിയ്ക്കുന്നത്.
പൂനെയിലെ ശിവാജി നഗറിലെ ഒരു വൃദ്ധനാണ് അയല്‍വാസിയുടെ തത്തയ്ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരിയ്ക്കുന്നത്. അതായത്, വൃദ്ധന്‍ വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴും തിരികെ എത്തുമ്പോഴും അയൽവാസിയുടെ തത്ത പ്രത്യേക തരത്തില്‍ ചൂളമടിച്ച് പരിഹസിക്കുന്നുവെന്നാണ് വൃദ്ധന്‍ നല്‍കിയ പരാതി....!! കൂടാതെ, തത്ത പകല്‍ മുഴുവൻ സംസാരിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്യുന്നു. ഇക്കാരണത്താൽ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നതായും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.
പരാതി നല്‍കുന്നതിന് മുന്‍പ് ഈ വിവരം ഉടമയെ അറിയിച്ചതായും, എന്നാല്‍, ഉടമ തന്നോട് കയര്‍ക്കുകയായിരുന്നു എന്നും വൃദ്ധന്‍ പോലീസിനോട് പറഞ്ഞു.
വൃദ്ധന്‍റെ പരാതിയിൽ തത്തയുടെ ഉടമയ്‌ക്കെതിരെ സമാധാന ലംഘനത്തിനും ഭീഷണിപ്പെടുത്തലിനും പോലീസ് കേസെടുത്തു. കൂടാതെ, തത്തയുടെ ഉടമയെ പോലീസ് സ്‌റ്റേഷനിൽ വിളിച്ചുവരുത്തി ഭാവിയിൽ തത്തയുടെ ഭാഗത്തുനിന്നും ഇത്തരത്തില്‍ പരിഹാസപരമായ പെരുമാറ്റം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും പോലീസ് താക്കീത് നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...