പാനി പൂരി,​ ഐസ്ക്രീം ടീഷർട്ട്; ഈ ജയിൽ വേറെ ലെവൽ

മഹാരാഷ്ട്രയാണ് തടവുകാരുടെ മാനസികാരോഗ്യത്തിനായി പുതിയ പദ്ധതി നടപ്പാക്കുന്നത്. വിനോദത്തിനായി ഉൾപ്പെടെ 173 വസ്തുക്കളാണ് പുതുതായി ചേർത്തത്

Written by - Zee Malayalam News Desk | Last Updated : Dec 3, 2023, 02:57 PM IST
  • മഹാരാഷ്ട്രയാണ് തടവുകാരുടെ മാനസികാരോഗ്യത്തിനായി പുതിയ പദ്ധതി നടപ്പാക്കുന്നത്
  • പുതിയ വിഭവങ്ങൾ ഒരുക്കുന്നതിനൊപ്പം ടീഷർട്ട്, ഹെയർ ഡൈ തുടങ്ങിയവയും നൽകാൻ തീരുമാനിച്ചു
  • ഈ മാസം ആദ്യം ഉത്തർപ്രദേശിലും ഇത്തരത്തിൽ മാറ്റം വരുത്തിയിരുന്നു
പാനി പൂരി,​ ഐസ്ക്രീം ടീഷർട്ട്; ഈ ജയിൽ വേറെ ലെവൽ

പാനി പൂരി,​ ഐസ്ക്രീം , മധുരപലഹാരങ്ങൾ ഇതൊക്കെ കേൾക്കുമ്പോൾ ഒരു ബേക്കറിയിലെ മെനു എന്ന് കരുതരുത് . ഈ പറഞ്ഞതൊക്കെ ജയിൽ ക്യാന്റീനിലെ വിഭവങ്ങളാണ് . തടവുകാർക്കായി ജയിൽ ക്യാന്റീനിൽ പുതിയ വിഭവങ്ങൾ ഒരുക്കുന്നതിനൊപ്പം ടീഷർട്ട്, ഹെയർ ഡൈ തുടങ്ങിയവയും നൽകാൻ തീരുമാനിച്ചു .

മഹാരാഷ്ട്രയാണ് തടവുകാരുടെ മാനസികാരോഗ്യത്തിനായി പുതിയ പദ്ധതി നടപ്പാക്കുന്നത്. വിനോദത്തിനായി ഉൾപ്പെടെ 173 വസ്തുക്കളാണ് പുതുതായി ചേർത്തത്. അച്ചാർ, കരിക്ക്, കാപ്പിപ്പൊടി, മധുരപലഹാരങ്ങൾ, പാനിപൂരി, ഐസ്ക്രീം, പഴങ്ങൾ തുടങ്ങിയ അതിൽ ചിലത് മാത്രം. പുകയിലയുടെ ആസക്‌തി ഇല്ലാതാക്കാൻ മരുന്നുകളും ഫേസ്‌വാഷുകൾ, ഹെയർ ഡൈകൾ, ബർമുഡ,തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

നിയന്ത്രണങ്ങൾ തടവുകാരുടെ മാനസികനില തകർക്കുന്നു എന്നും അതുകൊണ്ടാണ് ഇത്തരത്തിലൊരു നടപടിയെന്നുമാണ് പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം .മാനസികാരോഗ്യം പരിപാലിക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്നാണ് പറയുന്നത് . ഭക്ഷണമുൾപ്പെടെ വിപുലീകരിക്കുന്നത് അവരുടെ ആരോഗ്യത്തിന് നല്ലതാണ്.

ഈ മാസം ആദ്യം ഉത്തർപ്രദേശിലും ഇത്തരത്തിൽ മാറ്റം വരുത്തിയിരുന്നു. മതഗ്രന്ഥങ്ങളുൾപ്പെടെ വായിക്കാൻ നൽകുകയും സാഹിത്യ വാസന പ്രോത്സാഹിപ്പിക്കുകയും ചെയ്തു.എന്തായാലും ഇത്തരം മാറ്റങ്ങൾ ജയിലുകളിൽ കൊണ്ടുവരുന്നതിൽ വലിയ വിമർശനങ്ങളും വരുന്നുണ്ട് . 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News