Viral News : വയോധികയുടെ തലയ്ക്കേറ്റ മുറിവിന്റെ കെട്ടഴിച്ചപ്പോൾ കണ്ടത് കോണ്ടത്തിന്റെ പാക്കറ്റ്

Bizarre Incident : മുറിവ് ഡ്രെസ്സിങ് ചെയ്യാനായി ജില്ല ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 20, 2022, 09:49 PM IST
  • വയോധികയുടെ തലയ്ക്കേറ്റ മുറുവിന്റെ കെട്ട് അഴിച്ചപ്പോൾ കണ്ടത്ത് ഒരു കോണ്ടത്തിന്റെ പാക്കറ്റ്.
  • മുറിവ് ഡ്രെസ്സിങ് ചെയ്യാനായി വയോധികയെ ജില്ല ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം അറിയുന്നത്.
  • തലയ്ക്കേറ്റ പരിക്ക് പഞ്ഞിയും തുണിയും ചേർത്ത് കെട്ടിയപ്പോൾ അതിന്റെ ഇടയിൽ കോണ്ടത്തിന്റെ പാക്കറ്റും കണ്ടെത്തുകയായിരുന്നു
  • ഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് ജില്ല മെഡിക്കൽ ഓഫീസർ
Viral News : വയോധികയുടെ തലയ്ക്കേറ്റ മുറിവിന്റെ കെട്ടഴിച്ചപ്പോൾ കണ്ടത് കോണ്ടത്തിന്റെ പാക്കറ്റ്

ഭോപ്പാൾ : ഡോക്ടർമാർക്കോ മറ്റ് ആരോഗ്യ പ്രവർത്തകർക്കോ ചെറിയ ഒരു കൈ അബദ്ധം സംഭവിച്ചാൽ നഷ്ടമാകുന്നത് ഒരു ജീവനായിരിക്കും. അതേസമയം ചില സംഭവങ്ങളോ വിചിത്രമായിരിക്കും. അതുപോലെ ഒരു സംഭവമാണ് മധ്യപ്രദേശിലെ മൊറേന ജില്ല ആശുപത്രിയിൽ സംഭവിച്ചിരിക്കുന്നത്. വയോധികയുടെ തലയ്ക്കേറ്റ മുറുവിന്റെ കെട്ട് അഴിച്ചപ്പോൾ കണ്ടത്ത് ഒരു കോണ്ടത്തിന്റെ പാക്കറ്റ്. 

മുറിവ് ഡ്രെസ്സിങ് ചെയ്യാനായി വയോധികയെ ജില്ല ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം അറിയുന്നത്. തലയ്ക്കേറ്റ പരിക്ക് പഞ്ഞിയും തുണിയും ചേർത്ത് കെട്ടിയപ്പോൾ അതിന്റെ ഇടയിൽ കോണ്ടത്തിന്റെ പാക്കറ്റും കണ്ടെത്തുകയായിരുന്നുയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ് സ്ത്രീയെ ആദ്യമെത്തിച്ച പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചോര ഒലിക്കുന്നത് നിർത്തുന്നതിന് വേണ്ടി കെട്ടിയ താൽക്കാലിക കെട്ടിനുള്ളിൽ നിന്നാണ് കോണ്ടത്തിന്റെ പാക്കറ്റ് കണ്ടെത്തുന്നത്.

ALSO READ : Women Safety : ബസിൽ വെച്ച് സ്ത്രീകളെ തുറിച്ച് നോക്കിയാൽ കേസ്; തമിഴ്നാട്ടിൽ സ്ത്രീസുരക്ഷയ്ക്കായി മോട്ടോർ വാഹന നിയമങ്ങളിൽ ഭേദഗതി

പിന്നീട് വയോധികയെ ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെയെത്തി പരിശോധിച്ചപ്പോഴാണ് മുറുവിന്റെ കെട്ടിനുള്ളിൽ കോണ്ടത്തിന്റെ പാക്കറ്റ് കാണാൻ ഇടയായതെന്ന് എൻഡിടിവി തങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ അറ്റന്ററോട് മുറിവ് കെട്ടുന്നതിനായി കാർഡ്ബോർഡ് കഷ്ണം ആവശ്യപ്പെടുകയായിരുന്നു. അറ്റന്റർ അതിന് പകരമായി കോണ്ടത്തിന്റെ പാക്കറ്റ് വെച്ച് മുറിവ് കെട്ടിയെന്ന് മൊറേന ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. 

സംഭവത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ അറ്റന്ററെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തു. കൂടാതെ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News