Viral: ചോക്ലേറ്റ് വാങ്ങാൻ ഇന്ത്യൻ അതിർത്തി നീന്തിക്കടന്ന് ബംഗ്ലാദേശ് പയ്യൻ, അവസാനം ജയിലിൽ

ബംഗ്ലാദേശിലെ കലംചൂര ഗ്രാമവാസിയായ ഇമാൻ ഹുസൈനാണ് അതിർത്തി രക്ഷാസേനയുടെ പിടിയിലായത്

Written by - Zee Malayalam News Desk | Last Updated : Apr 19, 2022, 12:05 PM IST
  • കോടതിയിൽ ഹാജരാക്കിയ കുട്ടിയെ ലോക്കൽ പോലീസിന് കൈമാറി
  • ഇമാനുമായി ബന്ധപ്പെട്ട് ആരും ഇതു വരെ പോലീസിനെ സമീപിച്ചിട്ടില്ലെന്ന് അതിർത്തി രക്ഷാ സേന പറയുന്നു
  • ഇമാനെ നടപടികകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി
Viral: ചോക്ലേറ്റ് വാങ്ങാൻ ഇന്ത്യൻ അതിർത്തി നീന്തിക്കടന്ന് ബംഗ്ലാദേശ് പയ്യൻ, അവസാനം ജയിലിൽ

അഗർത്തല:  ഇഷ്ടപ്പെട്ട കാര്യം നേടാനായി എന്തും ചെയ്യാൻ തുനിയുന്നവരെ പറ്റി കേട്ടിട്ടില്ലേ? ഭ്രാന്തമായി എന്തിനോടെങ്കിലും തോന്നുന്ന അടങ്ങാത്ത അഭിനിവേശം തന്നെയാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം ബംഗ്ലാദേശിലുണ്ടായത്. തൻറെ ഇഷ്ടപ്പെട്ട ചോക്ലേറ്റ്  വാങ്ങാൻ ഒരു പയ്യൻ (ബംഗ്ലാദേശ്-ഇന്ത്യ) രാജ്യാതിർത്തി നീന്തി പോയതാണ് സംഭവം.

ബംഗ്ലാദേശിലെ കലംചൂര ഗ്രാമവാസിയായ ഇമാൻ ഹുസൈനാണ് അതിർത്തി രക്ഷാസേനയുടെ പിടിയിലായത്.കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ത്രിപുരയിലേക്കായിരുന്നു ഇമാൻ ചോക്ലേറ്റ് വാങ്ങാൻ എത്തിയത്. ഇതിനായി ഇരു രാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഷൽദാ  (ഇരു രാജ്യങ്ങൾക്കുമിടയിലുള്ള അന്താരാഷ്ട്ര അതിർത്തി) ഇമാൻ നിന്തിക്കടന്നു.

Also ReadViral Video: കാട്ടു പരുന്തിന്റെ മുട്ട വിരിയുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറലാകുന്നു

കോടതിയിൽ ഹാജരാക്കിയ കുട്ടിയെ ലോക്കൽ പോലീസിന് കൈമാറി. ഇയാളെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ട്. അതേ സമയം  ഇമാനുമായി ബന്ധപ്പെട്ട് ആരും ഇതു വരെ പോലീസിനെ സമീപിച്ചിട്ടില്ലെന്ന് അതിർത്തി രക്ഷാ സേന പറയുന്നു. പരിശോധനയിൽ കുറച്ച് പൈസമാത്രമാണ് പയ്യൻറെ പക്കൽ നിന്നും കിട്ടിയത്.

Also Read: Viral Video: അപകടകാരിയായ രാജവെമ്പാലയെ ചുംബിക്കാൻ ശ്രമിച്ച് യുവാവ്, പിന്നെ സംഭവിച്ചത്..!

പലചരക്ക് സാധനങ്ങൾ വാങ്ങാനോ ചില ചടങ്ങുകളിൽ പങ്കെടുക്കുന്നതിനോ ബംഗ്ലാദേശികൾ പലപ്പോഴും ഇന്ത്യയിലേക്ക് ഒളിച്ചെത്തുന്നത് പതിവാണ്.  മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ബിഎസ്എഫ് പൊതുവെ ഇവരെ അവഗണിക്കുന്നതാണ് സാധാരണ ചെയ്യാറ്. പലയിടങ്ങളിലും അതിർത്തി വേർതിരിക്കുന്ന മുള്ളുവേലികൾ തകർന്ന നിലയിലാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News