Viral News : 1994-ൽ എരുമ വണ്ടി കയറി ചത്തു; 28 വർഷങ്ങൾക്ക് ശേഷം തളർന്നു കിടക്കുന്ന വയോധികന് അറസ്റ്റ് വാറന്റ്

UPSRTC Driver Viral News : ഉത്തർ പ്രദേശ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ മുൻ ഡ്രൈവർക്കെതിരെയാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്

Written by - Zee Malayalam News Desk | Last Updated : Jun 30, 2023, 05:20 PM IST
  • 1994 ലാണ് എരുമ വണ്ടിയിടിച്ച ചാകുന്നത്
  • നിലവിൽ വയോധികൻ തളർന്നു കിടക്കുകയാണ്
  • യുപി ബയ്റെയ്ലി കോടതിയാണ് വയോധികനെതിരെ സമൻസ് അയച്ചിരിക്കുന്നത്
  • കോടതിയിൽ ഹാജരായില്ലെങ്കിൽ വയോധികനെ പോലീസ് നടപടിയിൽ അറസ്റ്റ് രേഖപ്പെടുത്തിയേക്കും
Viral News : 1994-ൽ എരുമ വണ്ടി കയറി ചത്തു; 28 വർഷങ്ങൾക്ക് ശേഷം തളർന്നു കിടക്കുന്ന വയോധികന് അറസ്റ്റ് വാറന്റ്

ഇന്ത്യൻ നീതി ന്യായവ്യവസ്ഥ കേൾക്കുന്ന ഏറ്റവും വലിയ പഴിയാണ് നിയമ സംവിധാനത്തിന്റെ വേഗത ഇല്ലാഴ്മയാണ്. വർഷങ്ങൾ എടുത്താണ് പല കേസുകളുടെ വിധി തന്നെ ഉണ്ടാകുന്നത്. പ്രത്യേകിച്ച് സിവിൽ കേസുകളിൽ ഒരു മനുഷ്യായുസിന്റെ പകുതി എടുക്കും കേസിൽ അന്തിമ വിധി വരാൻ. അത്തരത്തിൽ സമാനമായ സ്ഥിതി വിശേഷമാണ് ഉത്തർ പ്രദേശിൽ 83 വയസുകാരനായ മുൻ ട്രാൻസ്പോർട്ട് ഡ്രൈവർ നേരിടുന്നത്. 28 വർഷങ്ങൾക്ക് മുമ്പ് ഇപ്പോൾ തളർന്നു കിടക്കുന്ന വയോധികന്റെ അശ്രദ്ധയിൽ സംഭവിച്ച ഒരു കാര്യത്തിൽ ഇപ്പോൾ കോടതിയിൽ അറസ്റ്റ് വാറന്റ് എന്ന നടപടി വരെ എത്തിച്ചേർന്നിരിക്കുകയാണ്.

28 വർഷങ്ങൾക്ക് മുമ്പ് ഉത്തർ പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പൊർട്ട് കോർപ്പറേഷൻ (യുപിഎസ്ആർടിസി) ഡ്രൈവറായിരുന്ന കാലത്ത് ഒരു എരുമ വണ്ടിയിടിച്ച് ചത്ത കേസിലാണ് 84കാരനായ അഛാനെതിരെ അറസ്റ്റ് വാറന്റ് ഉണ്ടായിരിക്കുന്നത്. 1994ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ലഖ്നൗവിൽ നിന്നും ബയ്റെയ്ലിക്കുള്ള ട്രിപ്പിനിടെ ബാരബങ്കിയിൽ വെച്ചാണ് അഛാൻ ഓടിച്ചിരുന്ന ബസ് എരുമയെ ഇടിക്കുന്നത്. അന്ന് വയോധികനെതിരെ അപകടകരമാം വിധം വാഹനം ഓടിച്ചതിന് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ശേഷം അഛാന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.

ALSO READ : ജോലിയില്ലാത്തതിനാൽ പെണ്ണുകിട്ടിയില്ല; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

രാത്രിയിലെ ട്രിപ്പിനിടെയാണ് അപകടം സംഭവിക്കുന്നത്. മുന്നിലുണ്ടായിരുന്ന കാള വണ്ടി പെട്ടെന്ന് തിരിഞ്ഞു. പെട്ടെന്ന് ബ്രേക്ക് പിടിച്ചിട്ട് കിട്ടിയില്ല. തുടർന്ന് ബസും കാള വണ്ടിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ എരുമ തൽക്ഷണം ചത്തു. തുടർന്ന് ഈ വിവരം ഫരീദ്പൂർ പോലീസ് സ്റ്റേഷനിലെത്തി അറിയിക്കുകയും ചെയ്തിരുന്നുയെന്ന് വയോധികൻ പറഞ്ഞു.

ഈ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോടതിയുടെ സമൻസുമായി അഛാനെ തേടി പോലീസെത്തിയത്. പ്രതിയെ തേടിയെത്തിയ പോലീസ് കണ്ടത് തളർന്ന് കിടക്കുന്ന വയോധികനെയായിരുന്നു. കോടതി ഉത്തരവിലൂടെ അറസ്റ്റ് നടപടികളിലേക്ക് നീങ്ങാതിരിക്കാൻ വയോധകനോടെ ജഡ്ജിക്ക് മുമ്പിൽ ഹാജരാകണമെന്ന് പോലീസ് നിർദേശം നൽകിയെന്ന് അഛാന്റെ മകനെ ഉദ്ദരിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

മൊബൈൽ ഫോൺ പോലും ഉപയോഗിക്കാൻ സാധിക്കാത്ത വിധം തളർന്ന് കിടക്കുകയാണ് കേസിലെ പ്രതിയായ അഛാൻ. താൻ തന്റെ ജോലി പൂർണ ഉത്തരവാദിത്വത്തോടെയാണ് ചെയ്തത്. എന്നാൽ 29 വർഷത്തിന് മുമ്പ് നടന്ന സംഭവത്തെ തുടർന്ന് ഇങ്ങനെ ഒരു അവസ്ഥ താൻ നേരിടുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. കളങ്കരഹിതമായിട്ടാണ് താൻ തന്റെ സേവനം നിർവഹിച്ചിട്ടുള്ളതെന്ന് വയോധികൻ പറഞ്ഞു. അതേസമയം കേസിൽ അഛാന് ഒരു വക്കീലിനെ സമീപിച്ചുയെന്നും, കേസ് വീണ്ടും ജൂലൈ 17ന് ബെയ്റെയ്ലി കോടതി പരിഗണിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News