Vinesh Phogat: എതിരാളികളെ മലർത്തിയടിച്ചു; രാഷ്ട്രീയ ​ഗോദയിലെ കന്നിയങ്കത്തിൽ മെഡൽ നേടി വിനേഷ്

രണ്ടു പതിറ്റാണ്ടിന് ശേഷമാണ് ജുലാന മണ്ഡലം കോൺഗ്രസ് വിനേഷ് ഫോഗട്ടിന്റെ കന്നിപ്പോരാട്ടത്തിലൂടെ നേടുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 8, 2024, 02:19 PM IST
  • ജുലാന മണ്ഡലം പിടിച്ചെടുത്ത് വിനേഷ് ഫോഗട്ട്
  • രണ്ടു പതിറ്റാണ്ടിന് ശേഷമാണ് ജുലാന മണ്ഡലത്തിൽ കോൺഗ്രസ് വിജയിക്കുന്നത്.
  • കർഷക രോഷവും ​ഗുസ്തി രോഷവും ബിജെപിക്ക് തിരിച്ചടിയായി
Vinesh Phogat: എതിരാളികളെ മലർത്തിയടിച്ചു; രാഷ്ട്രീയ ​ഗോദയിലെ കന്നിയങ്കത്തിൽ മെഡൽ നേടി വിനേഷ്

രാഷ്ട്രീയ ഗോദയിലെ കന്നി പോരാട്ടത്തിൽ ഉജ്ജ്വലവിജയവുമായി കോൺ​ഗ്രസ് സ്ഥാനാ‍ത്ഥിയും മുൻ ​ഗുസ്തി താരവുമായ വിനേഷ് ഫോ​ഗട്ട്. 6015 വോട്ടുകൾക്കാണ് വിനേഷ് ജുലാന മണ്ഡലം പിടിച്ചെടുത്തത്. രണ്ടു പതിറ്റാണ്ടിന് ശേഷമാണ് ജുലാന മണ്ഡലത്തിൽ കോൺഗ്രസ് വിജയിക്കുന്നത്.

വോട്ടെണ്ണൽ തുടങ്ങി ആദ്യമണിക്കൂറുകളിൽ മുന്നേറിയിരുന്ന വിനേഷ്, പിന്നീട് ബിജെപിയുടെ യോ​ഗേഷ് കുമാറിന് പിന്നിലായി. എന്നാൽ അവസാന റൗണ്ടുകളിൽ വീണ്ടും ലീഡ് നേടി അന്തിമ വിജയം സ്വന്തമാക്കി. ബിജെപി സ്ഥാനാർത്ഥിയായ യോ​ഗേഷ് കുമാറാണ് രണ്ടാം സ്ഥാനത്ത്. എഎപിയുടെ കവിത അഞ്ചാം സ്ഥാനത്താണ്. 

Read Also: ഹരിയാനയിൽ വൻ ട്വിസ്റ്റ്, ബിജെപി മുന്നേറുന്നു, ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം 

ഇത്തവണ കോൺ​ഗ്രസിന്റെ ഏറ്റവും വലിയ തുറുപ്പ്ചീട്ടായിരുന്നു വിനേഷ് ഫോ​ഗട്ട്.  കർഷക രോഷവും ​ഗുസ്തി രോഷവും ജുലാനയിൽ ബിജെപിക്ക് തിരിച്ചടിയായി.

ഏറെ കോലഹലങ്ങൾക്ക് ശേഷമാണ് വിനേഷിന്റെ രാഷ്ട്രീയ പ്രവേശനം. പാരീസ് ഒളിംപിക്സ് ഗുസ്തിയില്‍ ഫൈനലിലെത്തിയ വിനേഷ് അമിത ഭാരത്തിന്‍റെ പേരില്‍ അയോഗ്യയാക്കപ്പെടുകയായിരുന്നു. പിന്നീട് മടങ്ങിയെത്തിയ വിനേഷ് കോണ്‍ഗ്രസിൽ അംഗത്വമെടുത്തു. ഒപ്പം ബജ്‍രംഗ് പൂനിയയും കോണ്‍ഗ്രസിലെത്തി. പിന്നാലെ ജുലാനയിൽ വിനേഷ് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി. 

താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തിൽ സാക്ഷി മാലിക് അടക്കമുള്ള സഹതരങ്ങളിൽ വിയോജിപ്പുണ്ടായിരുന്നു. റെയില്‍വെയിലെ ജോലി രാജിവെച്ചശേഷമാണ് വിനേഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാത്രികമം നടത്തിയ റസ്‍ലിങ് അസോസിയേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണിനെതിരെ സമരം നയിച്ചവരിൽ മുൻപന്തിയിലായിരുന്നു വിനേഷ്.

ജുലാനയിൽ പ്രിയങ്ക ​ഗാന്ധി പ്രചരണത്തിന് ഇറങ്ങിയിരുന്നു. കർഷക രോഷവും ​ഗുസ്തി രോഷവും സ്ത്രീകളുടെ വോട്ടുകളും വിനേഷിന് ബലമായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News