കുട്ടികളുടെ ഭാവി നിശ്ചയിക്കപ്പെടുന്നത് വിദ്യാലയങ്ങളിലാണ്. അതിൽ ഓരോ അധ്യാപകരും വലിയ പങ്കുവഹിക്കുന്നു. എന്നാൽ അധ്യാപകർ തന്നെ മടിയന്മാരായാൽ ഉള്ള അവസ്ഥ എന്തായിരിക്കും. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മധ്യപ്രദേശിലെ ഛടാര്‍പുരിലുള്ള സര്‍ക്കാര്‍ സ്കൂളില്‍ നിന്നാണ് ദൃശ്യങ്ങളിൽ ഉള്ളത്. കുട്ടികളുടെ സ്കൂള്‍ ബാഗുകൾ തലയിണയാക്കി ക്ലാസ് മുറിയിൽ സുഖമായി ഉറങ്ങുകയാണ് പ്രധാന അധ്യാപകൻ.
കുട്ടികളാകെട്ടെ സ്കൂൾ മുറ്റം വൃത്തിയാക്കുന്നു. ഈ വീഡിയോ പ്രചരിച്ചതോടെ വൻ വിവാദമായി മാറുകയാണ്.പഠിപ്പിക്കേണ്ട സമയത്തെ അധ്യാപകന്റെ ഈ ഉറക്കം നാട്ടുകാരണ് മൊബൈലില്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. കുട്ടികളുടെ ബാഗുകൾക്കു നടുവിൽ ഫാനൊക്കെയിട്ട് നല്ല സുഖനിദ്രയിലാണ് അധ്യാപകൻ. കുറച്ചു കുട്ടികള്‍ പുറത്ത് കളിച്ചുനടക്കുന്നതും ചില പെണ്‍കുട്ടികള്‍ സ്കൂള്‍ മുറ്റം അടിച്ചുവാരി വൃത്തിയാക്കുന്നതായും വിഡിയോയില്‍ കാണാം.
मध्यप्रदेश छतरपुर @ChouhanShivraj आप की भांजीया झाड़ू लगा रही हैं व मारसब भांजियो के बस्ते से को तकिया बना कर सो रहे हैं,,,, #वीडियोवायरल,
जिला शिक्षा अधिकारी ने दिए जांच के निर्देश,,@ABPNews@brajeshabpnews@INCMP @schooledump pic.twitter.com/JP8nHFz0PM— manishkharya (@manishkharya1) July 14, 2023
ദൃശ്യങ്ങള് പ്രചരിച്ചതോടെ പ്രധാന അധ്യാപകനെതിരെ നടപടി വേണമെന്ന നിലപാടുമായി വിദ്യാര്‍ഥികളുടെ മാതാപിതാക്കളും രംഗത്തെത്തി. സംഭവം വൈറലായതോടെ അന്വേഷണ നടപടികള്‍ക്ക് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് മേധാവി എം.കെ കൗട്ടറി അറിയിച്ചു. സംഭവം നിരാരമല്ലെന്നും പ്രധാന അധ്യാപകനെതിരെ നടപടിയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...