New Delhi : രാജ്യത്ത് കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് തല്ക്കാലം നൽകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ബൂസ്റ്റർ ഡോസ് ഇപ്പോൾ ആവശ്യമില്ലെന്ന് നീതി ആയോഗ് ആണ് തീരുമാനിച്ചത്. വിദഗ്ദ്ധർ ബൂസ്റ്റർ ഡോസ് ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടിട്ടില്ലെന്നും വിദഗ്ധ സമിതിയുടെ അദ്യക്ഷനായ വികെ പോൾ അറിയിച്ചിട്ടുണ്ട്.
രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചാലും കോവിഡ് ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് ബൂസ്റ്റർ വാക്‌സിൻ വേണമെന്ന് ആവശ്യം ഉണ്ടായത്. ഇപ്പോൾ രണ്ട ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്കും കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ വാക്‌സിൻ സ്വീകരിച്ചവരിൽ കോവിഡ് രോഗബാധ രൂക്ഷമാകുന്നില്ലെന്നുള്ളത് ആശ്വാസകരമാകുന്നുണ്ട്.
ആഗോള തലത്തിൽ ചില രാജ്യങ്ങൾ കോവിഡ് ബൂസ്റ്റർ വാക്‌സിൻ ഡോസുകൾ നല്കാൻ ഒരുങ്ങുന്നുണ്ട്. അമേരിക്കയും ജർമ്മനിയും ബൂസ്റ്റർ വാക്‌സിൻ ഡോസ് നല്കാൻ അനുമതി നൽകി കഴിഞ്ഞു. അതെ സമയത്തെ ഇസ്രായേൽ ബൂസ്റ്റർ വാക്‌സിൻ ഡോസ് നല്കാൻ ആരംഭിച്ച് കഴിഞ്ഞു. അടിയന്തര ആവശ്യത്തിനാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.
ALSO READ: Covid Booster Vaccine : പ്രതിരോധ ശേഷി കുറഞ്ഞവർക്ക് കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസിന് അനുമതി നൽകി അമേരിക്ക
പ്രതിരോധ ശേഷി കുറഞ്ഞ വിഭാഗക്കാർക്കാണ് വാക്‌സിൻ നല്കാൻ ഒരുങ്ങുന്നത്. ഇസ്രായേൽ 50 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് വാക്‌സിൻ ബൂസ്റ്റർ ഡോസ് നല്കാൻ ആരംഭിച്ചത്. കോവിഡ് ഡെൽറ്റ വകഭേദം മൂലമുള്ള രോഗബാധ വർധിക്കാൻ തുടങ്ങിയതിനെ തുടർന്നാണ് പുതിയ നടപടി വിവിധ രാജ്യങ്ങൾ സ്വീകരിച്ചത്.
ലോകാരോഗ്യ സംഘന ദരിദ്ര രാജ്യങ്ങൾക്കും വാക്‌സിൻ (Vaccine) ലഭിക്കുന്നത് വരെ ബൂസ്റ്റർ വാക്‌സിൻ നിർത്തിവെക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ജർമ്മനിയും ഇസ്രയേലും അമേരിക്കയും ബൂസ്റ്റർ വാക്‌സിന് അനുമതി നൽകി. പ്രതിരോധ ശേഷി കുറഞ്ഞ പൗരന്മാരുടെ ആരോഗ്യനില ഒന്നുറപ്പ് വരുത്താനാണ് ബൂസ്റ്റർ ഡോസ് നല്കാൻ ഒരുങ്ങുന്നതെന്ന് ജർമ്മനി വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...